കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ട്രെയിൻ ഗതാഗതത്തിൽ വലിയ വിപ്ലവമാണ് നടക്കുന്നത്. വ്യത്തി ഹീനമായ ട്രെയിനുകൾ, പ്ലാറ്റ് ഫോമുകൾ എന്നിവ ഇന്ന് വിരളമാണ്. മികച്ച സൌകര്യങ്ങളോടെയാണ് രാജ്യത്തെ ട്രെയിനുകൾ ഇന്ന് പാളങ്ങളിലൂടെ കുതിച്ചു പായുന്നത്. ട്രെയിൻ യാത്രയ്ക്ക് പുതിയ അനുഭവം നൽകിയത് വന്ദേഭാരത് ട്രെയിനുകളാണ്. അതിവേഗത്തിൽ മികച്ച സൌകര്യങ്ങളോടെയുള്ള യാത്രയാണ് വന്ദേഭാരത് നൽകുന്നത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഇന്ന് രാജ്യത്ത് സർവ്വീസ് നടത്തുന്നുണ്ട്.
അതിവേഗ ട്രെയിനുകൾ
അടിസ്ഥാന സൌകര്യങ്ങളിൽ വലിയ കുതിപ്പ് തുടരുമ്പോഴും പലരും ഉയർത്തിയ ചോദ്യം ട്രെയിൻ വേഗതയെ പറ്റിയായിരുന്നു. വിദേശ രാജ്യങ്ങളിടെ അതിവേഗ ട്രെയിനുകൾ എന്ന് ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ കഴിഞ്ഞ കേന്ദ്ര ബജറ്റോടെ ആ ചോദ്യത്തിനും ഉത്തരം ലഭിച്ചിരിക്കുന്നു. ഏഴ് പുതിയ ഹൈ സ്പീഡ് റെയില്‍ റൂട്ടുകളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇടനാഴി പരിസ്ഥിതി സൗഹൃദ യാത്രാ ഗതാഗതത്തിന് ഒരു പ്രധാന പ്രോത്സാഹനം നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. യാത്ര സമയം കുറയ്ക്കുകയും പ്രാദേശിക പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും നിർമ്മല സീതാരാൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
റൂട്ടുകൾ ഇവയാണ്
മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് നിര്‍ദ്ദിഷ്ട റൂട്ടുകള്‍. ഇവ ഒരുമിച്ച് ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍, സാങ്കേതിക കേന്ദ്രങ്ങള്‍, നിര്‍മ്മാണ ക്ലസ്റ്ററുകള്‍, വളര്‍ന്നുവരുന്ന നഗരങ്ങള്‍ എന്നിവയെ വേഗതയേറിയതും വൃത്തിയുള്ളതുമായ മൊബിലിറ്റിയുമായി ബന്ധിപ്പിക്കും.

കാറ്റിന്റെ വേഗതയിൽ കുതിക്കും
അതിവേഗ റെയിലിന്റെ പരമാവധി വേഗത 350 കിലോമീറ്ററും, പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 320 കിലോമീറ്ററും ശരാശരി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററുമാണ്. ചെന്നൈയില്‍ നിന്ന് 1 മണിക്കൂറിനുള്ളില്‍ ബെംഗളൂരുവില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് അതിവേഗ റെയില്‍ ആസൂത്രണം ചെയ്യുന്നത്. ബെംഗളൂരു-ഹൈദരാബാദ് യാത്ര ഏകദേശം 2 മണിക്കൂറില്‍ അവസാനിക്കും. ചെന്നൈ-ഹൈദരാബാദ് യാത്രയ്ക്ക് 2 മണിക്കൂര്‍ 55 മിനിറ്റ്, മുംബൈ-പൂനെ യാത്രയ്ക്ക് വേണ്ടത് 48 മിനിറ്റ്, പൂനെ-ഹൈദരാബാദിന് 1 മണിക്കൂര്‍ 55 മിനിറ്റ്, ഡല്‍ഹി-വാരണാസിക്ക് 3 മണിക്കൂര്‍ 50 മിനിറ്റ് എന്നിങ്ങനെയാണ് യാത്ര സമയം.
എട്ട് സ്റ്റേഷനുകൾ
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് പാതയില്‍ എട്ട് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കാനാണ് സാധ്യത. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക്സ് സിറ്റി എന്നിവ പ്രധാന സ്റ്റോപ്പുകളായിരിക്കും. 313 നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന ഈ അലൈന്‍മെന്റിന് 1,162 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ബെംഗളൂരു നഗരപരിധിക്കുള്ളില്‍ 14 കിലോമീറ്റര്‍ ഉള്‍പ്പെടെ 38 കിലോമീറ്റര്‍ തുരങ്കങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. എന്തായാലും അതിവേഗ ട്രെയിൻ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ജീവിക്കുന്ന മലയാളികൾക്കും നേട്ടമാകും എന്ന കാര്യം ഉറപ്പാണ്.
രാജ്യത്തെ എല്ലാ അതിവേഗ റെയില്‍പാതകളുടെ ജോലികളെല്ലാം ഒരേസമയം ആരംഭിക്കുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ഇടനാഴികൾ രാജ്യത്തിന്റെ ഗതാഗത മേഖലയെ പൂര്‍ണമായും മാറ്റുകയും യാത്ര സമയത്തെ കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം പദ്ധതിക്ക് ആവശ്യമാണെന്നും റെയില്‍വേമന്ത്രി വ്യക്തമാക്കുന്നു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications