ഡിസംബർ ആരംഭിച്ചതേയുള്ളൂ, അപ്പോഴേക്കും ട്രെയിൻ ടിക്കറ്റുകളെല്ലാം തീർന്നു. ഡിസംബർ എന്നാൽ വർഷാവസാനം മാത്രമല്ല, അവധിക്കാലം കൂടെയാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്ക് ആളുകൾ അവധിക്കാലം ആഘോഷിക്കാൻ പോകുന്ന സമയമാണ് ഇത്. സ്വാഭാവികമായും യാത്രക്കാരുടെ തിരക്ക് താരതമ്യേന ഡിസംബറിൽ കൂടുതലായിരിക്കും. കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ തിരക്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഡിസംബർ തുടങ്ങിയപ്പോഴേക്കും ഈ വന്ദേഭാരതിൻ്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ക്രിസ്മസ്-ന്യൂഇയർ ആഘോഷിക്കുവാൻ പോകുന്നവരുടെ തിരക്കാണ് ഇതിന് കാരണം. ക്രിസ്മസിന് ഇനിയും 20 ദിവസത്തിലധികം കാത്തിരിക്കാൻ ഉണ്ട്. എന്നാൽ കാര്യമില്ല, ഇത്തവണ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരാൻ പ്ലാൻ ചെയ്തവർ മറ്റു ട്രെയിനുകളെ ആശ്രയിക്കേണ്ടി വരും.
കോച്ച് വേണം
സത്യത്തിൽ ഇത്ര പെട്ടെന്ന് ടിക്കറ്റുകൾ വിറ്റഴിഞ്ഞതിനു കാരണം കോച്ചുകളുടെ എണ്ണം കുറവായതിനാലാണ്. നിലവിൽ വെറും 8 കോച്ചുകൾ മാത്രമാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിനുള്ളത്. ഇത് 16 എണ്ണമായി ഉയർത്തണമെന്ന ആവശ്യം ഇപ്പോഴും ഉയരുന്നുണ്ട്. ഒരുവേള കൂടുതൽ കോച്ചുകളുണ്ടായിരുന്നെങ്കിൽ തീർച്ചയായും ഇത്ര പെട്ടെന്ന് ടിക്കറ്റുകൾ തീരില്ലായിരുന്നു.

തിരക്ക് വർദ്ധിക്കുന്നു
ഇപ്പോൾ ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലാണ് കാണിക്കുന്നത്. ക്രിസ്മസ് അടുത്തു വരുന്ന 20 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റ് 100 കടന്നു. അതിനാൽ വെയിറ്റിംഗ് ലിസ്റ്റ് നോക്കി ബുക്ക് ചെയ്യാനും സാധിക്കില്ല. ഡിസംബർ 28, ജനുവരി 4 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന വന്ദേഭാരതിൻ്റെ ടിക്കറ്റ് ബുക്കിംഗ് നിർത്തി.
ബെംഗളൂരു-എറണാകുളം വന്ദേഭാരത് ലോഞ്ച് ചെയ്തത് നവംബറിലായിരുന്നു. ലോഞ്ച് ചെയ്ത സമയം മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് വലിയ നഗരങ്ങൾ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ അവസരം കിട്ടിയതോടെ നിരവധി യാത്രക്കാരാണ് മറ്റു ട്രെയിനുകൾ ഉപേക്ഷിച്ച് വന്ദേഭാരത് തിരഞ്ഞെടുത്തത്.
സമയവും സൗകര്യവും
കെഎസ്ആർ ബെംഗളൂരു-വന്ദേഭാരത് എക്സ്പ്രസ് (26651) രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളം ജംക്‌ഷനിലെത്തിച്ചേരും. എറണാകുളം -ബെംഗളൂരു വന്ദേഭാരത് (26652) എറണാകുളത്ത് നിന്നും 2.20നു പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലെത്തും. ബുധനാഴ്ച മാത്രം ഈ ട്രെയിൻ സർവ്വീസ് നടത്തുന്നില്ല.
7 ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കാണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്നത്. മറ്റു പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ കപ്പാസിറ്റിയാണ്. ഒരുവേള കോച്ചുകളുടെ എണ്ണം 16ലേക്ക് ഉയർന്നാൽ ഒരേ സമയം 1200 പേർക്ക് യാത്ര ചെയ്യാനും സാധിക്കും.
ക്രിസ്മസ് അവധിക്ക് എട്ടിന്റെ പണിയാണോ?
ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തിൽ ആളുകൾ വിമാന സർവ്വീസുകൾ പരിഗണിക്കാറുണ്ട്. എന്നാൽ ഇത്തവണ അമിതമായ നിരക്കാണ് ഓരോ റൂട്ടിലും വിമാന സർവ്വീസുകൾ ഈടാക്കുന്നത്. 10,000 രൂപ മുതൽ 19,000 രൂപ വരെയാണ് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
