ബെംഗളൂരു നഗരവാസികളെ സംബന്ധിച്ച് ഇപ്പോൾ കഷ്ടകാലമാണ്. കൂടുന്ന ചൂട്, ഉയരുന്ന വായു മലിനീകരണം, അടിക്കടിയുള്ള വൈദ്യുതി മുടക്കം, കനത്ത ഗതാഗത കുരുക്ക്, മെട്രോയുടെ ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന സൂചന തുടങ്ങി പ്രശ്നങ്ങൾ നീണ്ട് പോവുകയാണ്. നഗരത്തിലെ കാലാവസ്ഥയെക്കുറിച്ച് പറയുകയാണെങ്കിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാവിലെയും വൈകിട്ടും തണുപ്പ് അനുഭവപ്പടുമെങ്കിലും പകല്‍ 10 മണി കഴിയുന്നതോടെ ചൂട് ഉയരും. വൈകിട്ട് 5 മണി വരെ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
താപനില ചില അവസരങ്ങളില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടര്‍ന്നേക്കാം. മണിക്കൂറില്‍ 24 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതോടൊപ്പം നഗരത്തിലെ വായു മലിനീകരണവും ഉയരുന്നുണ്ട്. 74നും 172നും ഇടയിലാണ് വായു ഗുണനിലവാരം. വായു മലിനീകരണത്തിന് പിന്നാലെ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കണക്കുകൾ പറയുന്നത്
2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ സുവർണ്ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിന് (SAST) കീഴിൽ 3,891 രോഗികൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയപ്പോൾ, 2025 ൽ ഇതേ കാലയളവിൽ ഇത് 4,187 ആയി ഉയർന്നു. സ്വകാര്യ ആശുപത്രികളിലും ഇത്തരം കേസുകളിൽ വർഷം തോറും 10 ശതമാനം മുതൽ 15 ശതമാനം വരെ വർദ്ധനവ് കാണപ്പെടുന്നു. വായു മലിനീകരണം മൂലമാണ് ഈ വർദ്ധനവ് നേരിട്ട് സംഭവിക്കുന്നതെന്ന് പറയാനാവില്ലെങ്കിലും, പല രോഗികളും പുകവലിക്കാത്തവരാണെന്നും മുൻപ് ഇത്തരത്തിലുള്ള അസുഖ ലക്ഷണം കാണിക്കാത്തവരാണെന്നും ഡോക്ടർമാർ പറയുന്നു.

ചെറുപ്പക്കാരിലും കുട്ടികളിലും പോലും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്ന പ്രവണത ഡോക്ടർമാർ നിരീക്ഷിച്ചു. ഇരുചക്ര വാഹനങ്ങളിലോ ഓട്ടോറിക്ഷകളിലോ യാത്ര ചെയ്യുമ്പോൾ മാസ്കുകൾ ഉപയോഗിക്കാനും വീടിനുള്ളിൽ വായു മലിനീകരണം കുറയ്ക്കുന്നതിന് വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കാനും ആരോഗ്യ വിദഗ്ധർ ഉപദേശിച്ചു.
വൈദ്യുതി മുടങ്ങും
ഇന്ന് വിവിധ പ്രദേശങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെയും ചില പ്രദേശങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെയും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. കോറമംഗല, ഇലക്‌ട്രോണിക്‌സ് സിറ്റി ഫേസ്-1, ലക്ഷ്മി ലേഔട്ട്, മഡിവാള, സൗത്ത്‌സിറ്റി അപ്പാർട്ട്‌മെൻ്റ്‌സ്, ജ്യോതിനിവാസ് കോളേജ്, ബൊമ്മനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈദ്യുതി മുടക്കമുണ്ട്.
ബെംഗളൂരു പവർകട്ട് ഷെഡ്യൂൾ അനുസരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും, ബാക്കപ്പ് ലൈറ്റിംഗ് അല്ലെങ്കിൽ പവർ ബാങ്കുകൾ തയ്യാറാക്കി സൂക്ഷിക്കാനും, വൈദ്യുതി തടസ്സപ്പെടുന്ന സമയങ്ങളിൽ ലിഫ്റ്റുകളോ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ബാധിത പ്രദേശങ്ങളിലെ താമസക്കാരോട് നിർദ്ദേശിക്കുന്നു.
കൂടുതൽ അപ്‌ഡേറ്റുകൾക്കായി പൗരന്മാർക്ക് നമ്മ ബെസ്കോമിന്റെ ഔദ്യോഗിക ട്വിറ്ററിൽ ബെംഗളൂരു വൈദ്യുതി തടസ്സത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യാം.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications