ബെംഗളൂരുവിലെ മാലിന്യ പ്രതിസന്ധി ആയിരക്കണക്കിന് പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ചും വൈറ്റ്ഫീല്‍ഡ്, കെആര്‍ പുരം, ഇന്ദിരാനഗര്‍, മാറത്തഹള്ളി, ഹൂഡി, സര്‍ജാപൂര്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളേയും ഐടി പ്രൊഫഷലുകളേയും കുടുംബംഗങ്ങളേയും.

മാലിന്യശേഖരണം നിലച്ചതിനെത്തുടര്‍ന്ന് ബിന്നുകള്‍ കവിഞ്ഞൊഴുകുകയും തെരുവുകളില്‍ മാലിന്യം കുന്നുകൂടുകയും ചെയ്തതായി റിപ്പോര്‍ട്ട് പറഞ്ഞു.
എന്താണ് പ്രതിസന്ധി?
ബെല്ലഹള്ളി മാലിന്യ കേന്ദ്രത്തിനടുത്ത് ഗ്രാമവാസികള്‍ മാലിന്യ ട്രക്കുകള്‍ തടഞ്ഞതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. അടിസ്ഥാന സൗകര്യ വികസനത്തിനായി വാഗ്ദാനം ചെയ്ത ഫണ്ട് ലഭ്യമാകാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ട്രക്കുകളുടെ തുടര്‍ച്ചയായ പോക്കും വരവും റോഡുകള്‍ നശിപ്പിച്ചുവെന്നും മാലിന്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായെന്നും പ്രദേശവാസികള്‍ ആരോപിച്ചു. 150 ഓളം ട്രക്കുകളാണ് മാലിന്യവുമായി വഴിയില്‍ കിടന്നത്.ഇതോടെ മാലിന്യ നിര്‍മാര്‍ജ്ജനവും സംസ്ക്കരണവും തടസ്സപ്പെട്ടു.
പ്രശ്നം പരിഹരിക്കപ്പെട്ടതായി അതേസമയം ബിഎസ്ഡബ്യുഎംഎല് (ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) കരി ഗൗഡ അവകാശപ്പെട്ടു.
പ്രശ്നം പരിഹരിച്ചുവെന്നും ഇനി ഒരു മീറ്റിംഗിന്റെ ആവശ്യമില്ലെന്നും. മാലിന്യ സംസ്കരണ പ്ലാന്റുകളിലും പരിസര പ്രദേശങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു.
മുന്‍കരുതലുകള്‍
മാലിന്യം ശേഖരിക്കാതെ കിടക്കുമ്പോള്‍ അത് ഈച്ച, എലി, കൊതുകുകള്‍ എന്നിവയെ ആകര്‍ഷിക്കുന്നു. ഇത് കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഇനിയും മാലിന്യ പ്രതിസന്ധി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. അങ്ങിനെ സംഭവിക്കുന്ന പക്ഷം നഗരവാസികള്‍ കരുതലെടുക്കേണ്ടതുണ്ട്.
പ്രതിവിധി
പിജികളിലും അപ്പാര്ട്ടുമെന്റുകളിലുമുള്ള മലയാളികള്‍ക്ക് ഇക്കാര്യം പ്രാദേശിക വാര്‍ഡ് ഉദ്യോഗസ്ഥരേയും ബിബിഎംപി ഹെല്‍പ്പ് ലൈനുകളേയും കൂട്ടായി അറിയ്ക്കാവുന്നതാണ്. കൂടാതെ മാലിന്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണം. തെരുവില്‍ തള്ളുന്നത് ഒഴിവാക്കി, മുറുകെ പൊതിഞ്ഞ് പുറത്ത് സൂക്ഷിക്കുക.
മാലിന്യങ്ങള്‍ കര്‍ശ്ശനമായും നശിക്കുന്നവയും നശിക്കാത്തവയുമായി വേര്‍തിരിക്കണം. സാധ്യമെങ്കില്‍, പച്ചക്കറി തൊലികളും ഭക്ഷണ അവശിഷ്ടങ്ങളും കമ്പോസ്റ്റ് ചെയ്യാന്‍ ഒരു ചെറിയ ബക്കറ്റോ കലമോ സൂക്ഷിക്കുക. വീട്ടുമുറ്റത്തോ ടെറസിലോ ഉള്ള ഒരു ലളിതമായ കുഴി പോലും വീട്ടില്‍ അഴുകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
കൊതുകു നിവാരണ മരുന്നുകള്‍ ഉപയോഗിക്കുക, ഭക്ഷണം മൂടി വയ്ക്കുക, കുടിവെള്ളം സുരക്ഷിതമായി സൂക്ഷിക്കുക. ഇത് വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നു.
വലിയ ചിത്രം
മാലിന്യസംസ്ക്കരണകേന്ദ്രങ്ങളെ നഗരം എത്രമാത്രം ആശ്രയിക്കുന്നുവെന്ന് പുതിയ പ്രതിസന്ധി കാണിച്ചുതന്നു. ഏതെങ്കിലും ഒരു കേന്ദ്രം പ്രവര്‍ത്തനരഹിതമായാല്‍ അതിന്റെ പ്രത്യാഘാതം നഗരം മുഴുവന്‍ വ്യാപിക്കുന്ന അവസ്ഥയുണ്ടായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications