ഗോവയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്ന ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത.ഗോവ- ബെഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കും.

മംഗളൂരു ജംഗ്ഷനും മംഗ്ളൂരു സെന്‍ട്രല്‍ സ്റ്റേഷനുകളും ഒഴിവാക്കുന്ന ട്രെയ്ന്‍, പാഡില്‍ ബൈപ്പാസ് വഴിയാണ് ഗോവയിലെത്തുക. യാത്ര 13 മണിക്കൂറാക്കി ചുരുക്കാന്‍ ഇതുവഴിയാകുന്നു.
ബെംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ വിശദാംശങ്ങള്‍
യെസ്വന്ത്പൂരില് നിന്ന് രാവിലെ 6.05 ന് പുറപ്പെട്ട് വൈകുന്നേരം 7.15 ന് മഡ്ഗാവില്‍ എത്തുന്ന വിധത്തിലാണ് സമയം ക്രമീകരണം. രാവിലെ 5.30 ന് മഡ്ഗാവില്‍ നിന്ന് മടങ്ങുന്ന ട്രെയ്ന്‍ വൈകീട്ട് 6.40 ന് യസ്വന്ത് പൂരില്‍ തിരിച്ചെത്തും.
ശരാശരി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെയാകുമ്പോള്‍ പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍.
ബെംഗളൂരു-ഗോവ
ബെംഗളൂരു നിവാസികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. നഗരത്തില്‍ നിന്നും ഏകദേശം 600-650 കിലോമീറ്റര്‍ അകലെയുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്ക് ട്രെയിന്‍, ബസ്, കാര്‍, വിമാന യാത്രപാക്കേജുകളുണ്ട്.
ഉല്ലാസകരമായ ട്രെയ്ന്യാത്രകളാണ് ഇവയിലെ ഹൈലൈറ്റ്.
നിലവിലെ ട്രെയ്നുകളെല്ലാം കൂടുതല്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് ഈ റൂട്ടിലെ 'ഒരു ഗെയിം ചെയ്ഞ്ചറാകുമെന്ന്' കരുതപ്പെടുന്നു.
വന്ദേഭാരത്
വന്ദേഭാരത് അതിന്റെ സുഖ ശീതളിമകൊണ്ട് വേറിട്ടുനില്ക്കുന്നു. മെച്ചപ്പെട്ട സസ്പെന്ഷന്, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, മിനി പാന്‍ട്രി സൗകര്യങ്ങള്‍, സിസിടിവി, കവച്ച് സുരക്ഷ, എര്‍ഗണോമിക് സീറ്റിംഗ് ഉള്‍പ്പടെയുള്ള പ്രീമിയം സൗകര്യങ്ങളാണ് ഈ സെമി-ഹൈസ്പീഡ് ട്രെയ്നിന്റെ പ്രധാന സവിശേഷത.
നിലവില്‍ 82 റൂട്ടുകളിലായി 164 സര്‍വീസുകളാണ് വന്ദേഭാരത് നടത്തുന്നത്. ടിക്കറ്റ് നിരക്ക് താങ്ങാവുന്നതാക്കുക എപ്പോഴും റെയില്‍വേയുടെ പരിഗണനയാണെന്ന് മന്ത്രി പറഞ്ഞു. ഈ കാരണത്താല്‍ ട്രെയ്ന്‍ നടത്തുന്നതിനുള്ള ചെലവ് പോലും ടിക്കറ്റ് വഴി ഈടാക്കുന്നില്ല.
വന്ദേഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് സര്‍ക്കാര്‍ ഈയിടെ ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ അത്തരം നൂറുകണക്കിന് സര്‍വീസുകള്‍ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടുമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
