ബെംഗളൂരു നഗരത്തിൽ താമസിക്കുന്നവർ വരും ദിവസങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വേറെ ഒന്നും അല്ല, സൂര്യൻ വരും ദിവസങ്ങളിൽ കത്തി ജ്വലിക്കും. താപനില ഏറ്റവും ഉയരത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തെളിഞ്ഞ അന്തരീക്ഷം തുടരുമെന്നും താപനിലയില്‍ ഓരോ ദിവസവും വര്‍ധനവ് സംഭവിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ചൂട് കൂടിയാൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതോടൊപ്പം കർണാടകയിൽ ആകെ ചൂട് കൂടുന്ന സാഹചര്യമാണ്.
ബെംഗളൂരു കാലാവസ്ഥ
ബെംഗളൂരു നഗരം ഒരു പ്രത്യേകതരം കാലാവസ്ഥയാണ് അനുഭവിക്കുന്നത്. നഗരത്തിലെ താപനില 30°C നും 36°C നും ഇടയിലാണ്. ഇത് സാധാരണ ചൂടായി തോന്നുമെങ്കിലും ഉയർന്ന ആപേക്ഷിക ആർദ്രതയുടെ അളവ് വായുവിനെ കൂടുതൽ ചൂട് പിടിപ്പിക്കുകയാണ്. നഗരത്തിൽ നിലവിൽ ഈർപ്പം 40% നും 60% നും ഇടയിലാണ്. ഇത് അന്തരീക്ഷം കൂടുതൽ അസ്വസ്ഥതയുള്ളതാക്കും. ഊർപ്പം കൂടുന്നത് വിയർപ്പ് വർദ്ധിപ്പിക്കുന്നതിനും ശാരീരിക ക്ഷീണത്തിനും കാരണമാകുന്നു. വാരാന്ത്യത്തോടെ നഗരത്തിൽ 1 മുതൽ 2 ഡിഗ്രി വരെ കൂടുതൽ താപനില ഉയരാനാണ് സാധ്യത. അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് എടുത്തുകാണിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലുണ്ട്. ഉച്ചയ്ക്കും ഉച്ചകഴിഞ്ഞും ഇടയിലുള്ള സൂര്യന്റെ തീവ്രത പ്രത്യേകിച്ച് അപകടകരമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സാധ്യമാകുമ്പോഴെല്ലാം 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. യാത്ര ആവശ്യമാണെങ്കിൽ, ചൂട് മൂലം ഉണ്ടാകുന്ന ക്ഷീണം ഒഴിവാക്കാൻ സംരക്ഷണ ഉപകരണങ്ങൾ ധരിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ദീര്‍ഘസമയം സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതം, ചര്‍മ്മ രോഗങ്ങള്‍, കണ്ണ് രോഗങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ചും അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതല്‍ പതിക്കുന്ന രാവിലെ 10-വൈകീട്ട് 3 വരെയുള്ള സമയങ്ങളില്‍.
സൂര്യാഘാതം, ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പുറം ജോലിയിൽ ഏർപ്പെടുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധ പുലർത്തുക. കുടിവെള്ളം കൈയ്യില്‍ കരുതുക, ലഘുവസ്ത്രങ്ങള്‍ ധരിക്കുക, തലയും കണ്ണും സൂര്യപ്രകാശത്തില്‍ നിന്നും മറയ്ക്കുക, കണ്ണാടി ഉപയോഗിക്കുക എന്നിങ്ങനെ സുരക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

കർണാടകയിൽ ആകെ ചൂടാണ്
വടക്കൻ കർണാടകയിൽ കടുത്ത വരണ്ട ചൂടാണ് അനുഭവപ്പെടുന്നത്. കലബുറഗി, വിജയപുര, ബാഗൽകോട്ട് തുടങ്ങിയ ജില്ലകളിൽ താപനില സാധാരണ നിലയേക്കാൾ വളരെ കൂടുതലാണ്. ബിദർ, യാദ്ഗിർ തുടങ്ങിയ സ്ഥലങ്ങളിൽ താപനില ഇതിനകം 42°C മുതൽ 44°C വരെ എത്തിയിട്ടുണ്ട്. അടുത്ത ഏഴ് ദിവസത്തേക്ക് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് എവിടെയും മഴയ്ക്ക് സാധ്യതയില്ലെന്ന് നിലവിൽ പ്രവചനമുണ്ട്.
കുടിവെള്ളം മുട്ടും
വേനൽകാലം കടുക്കുന്നതോടെ ബെംഗളൂരു നഗരത്തിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന കാര്യം ഉറപ്പാണ്. ബെംഗളൂരുവിലുടനീളമുള്ള 65 പ്രത്യേക വാർഡുകളിൽ ജലക്ഷാമം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഐഐഎസ്‌സി റിപ്പോർട്ട് പ്രവചിക്കുന്നത്. ജക്കൂർ, ജാലഹള്ളി, ഹെബ്ബാൾ, ഹൊറമാവ്, രാമമൂർത്തി നഗർ, കെആർ പുരം, ദൊഡ്ഡബിദരകല്ല്, കടു മല്ലേശ്വര, മഹാലക്ഷ്മിപുരം എന്നിവ ഈ വേനൽക്കാലത്ത് ജലക്ഷാമം നേരിടുമെന്ന് പ്രവചിക്കപ്പെടുന്ന വാർഡുകളിൽ ചിലതാണ്. നഗരത്തിൽ പലയിടത്തും ഇപ്പോൾ തന്നെ ജലാശയങ്ങള്‍ വറ്റിതുടങ്ങി. നഗരത്തിലുള്ളവര്‍ക്ക് വെള്ളം എത്തിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് തുടങ്ങിയിട്ടുണ്ട്..
More From GoodReturns

ബംഗളൂരുവിൽ ഇന്ന് പവർ കട്ട്: നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം



Click it and Unblock the Notifications