A Oneindia Venture

ക്രിസ്മസിന് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി, ബെംഗളൂരു മലയാളികൾക്ക് ആശ്വാസം, വന്ദേഭാരതിൽ ടിക്കറ്റില്ല

ക്രിസ്മസ്-പുതുവത്സര അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റിടങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ മലയാളികളുടെ തിരക്ക് വർദ്ധിക്കും. എന്നാൽ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കെഎസ്ആർടിസി പ്രയോജനപ്പെടുത്താം. കാരണം ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളോടനുബന്ധിടച്ചാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുകയാണ് കെഎസ്ആർടിസി.

യാത്രയുടെ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 19 മുതല്‍ ജനുവരി അഞ്ച് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ആനവണ്ടിയിൽ പറക്കാം

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പാല, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, എറണാകുളത്തേക്കും സര്‍വീസുണ്ടാകും. അതുപോലെ കോഴിക്കോട്, മലപ്പുറം, സുല്‍ത്താന്‍ ബത്തേരി, തൃശൂര്‍, എറണാകുളം, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പാല, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുണ്ടാകും.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയ്ക്ക് സര്‍വീസ് നടത്തും. മലപ്പുറം, സുല്‍ത്താന്‍ ബത്തേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂരു വഴി ബെഗംളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും.

ക്രിസ്മസിന് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

ടിക്കറ്റ് ബുക്ക് ചെയ്യാം

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും, ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9447071021, 0471-2463799 എന്നീ നമ്പറുകളിൽ വിളിക്കാം. അല്ലെങ്കിൽ 18005994011 എന്ന ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം.

വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ല

ക്രിസ്മസ്-പുതുവത്സര അവധിക്ക് കേരളത്തിലേക്ക് വന്ദേഭാരതിൽ വരാം എന്ന് കരുതിയാൽ നടക്കില്ല. കാരണം ഇതിനകം തന്നെ ടിക്കറ്റുകൾ എല്ലാം വിറ്റ് തീർന്നു. ഇപ്പോൾ ടിക്കറ്റുകൾ വെയിറ്റിം​ഗ് ലിസ്റ്റിലാണ് കാണിക്കുന്നത്. ക്രിസ്മസ് അടുത്തു വരുന്ന 20 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണെങ്കിൽ വെയ്റ്റിം​ഗ് ലിസ്റ്റ് 100 കടന്നു. അതിനാൽ വെയിറ്റിം​ഗ് ലിസ്റ്റ് നോക്കി ബുക്ക് ചെയ്യാനും സാധിക്കില്ല.

ഡിസംബർ 28, ജനുവരി 4 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന വന്ദേഭാരതിൻ്റെ ടിക്കറ്റ് ബുക്കിം​ഗ് നിർത്തി.

കോച്ചുകൾ വർദ്ധിപ്പിക്കണം

7 ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കാണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്നത്. മറ്റു പരമ്പരാ​ഗത ട്രെയിനുകളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ കപ്പാസിറ്റിയാണ്. ഒരുവേള കോച്ചുകളുടെ എണ്ണം 16ലേക്ക് ഉയർന്നാൽ ഒരേ സമയം 1200 പേർക്ക് യാത്ര ചെയ്യാനും സാധിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X