ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം ഇന്ത്യയിലും പ്രതിഫലിക്കുന്നു.  ബെംഗളൂരുവില്‍ 19 കിലോ കമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന്റെ വില ബ്ലാക്ക് മാര്‍ക്കറ്റില്‍ 5,000 രൂപയായി.

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ

ഇതോടെ ഹോട്ടലുകള്‍ ഭക്ഷ്യവില ഉയര്‍ത്താന്‍ ഒരുങ്ങി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് നഗരത്തില്‍ എല്‍പിജി വിതരണം തടസ്സപ്പെട്ടത്.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് സ്തംഭിപ്പിച്ചതിനെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യയിലേയ്ക്ക് പാചകവാതകമെത്തുന്നില്ല. രാജ്യത്തിന്റെ പ്രധാന എല്‍പിജി ദാതാക്കളായ ഗള്‍ഫ് രാഷ്ട്രങ്ങള്‍ പലതും ഉത്പാദനം നിര്‍ത്തി.

ആഗോള ഇന്ധന വിതരണത്തിന്റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.

ബെംഗളൂരുവില്‍ പ്രതിസന്ധി രൂക്ഷം

ചില ഹോട്ടലുകള്‍ അനൗദ്യോഗികമായി അധിക വില ഈടാക്കുന്നുണ്ട്.ബ്ലാക്ക് മാര്‍ക്കറ്റിംഗ് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിതരണക്കാര്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിത വില ഈടാക്കുന്നുണ്ടെന്നും ഹോട്ടലുടമകള്‍ ആരോപിക്കുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും നിയന്ത്രണ ഏജന്‍സികളുടേയും ഇടപെടല്‍ ആവശ്യപ്പെടുകയാണ് ഇവര്‍. വില നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് പ്രഭാതഭക്ഷണം ആഢംബരമാകും.

ഹോട്ടലുകള്‍ അടച്ചുപൂട്ടുന്ന പക്ഷം ദിവസവേതനക്കാര്‍ക്ക് ജോലി നഷ്ടമാകും. വില കൂട്ടിയാല്‍ അത് സാധാരണക്കാരെയും ബിസിനസിനേയും ബാധിക്കും, ഒരു ഹോട്ടലുടമ പറഞ്ഞു.

ആദ്യം ഹോട്ടലുകള്‍ക്കുള്ള വിതരണമാണ് തടസ്സപ്പെട്ടതെങ്കിലും പിന്നീടത് ഗാര്‍ഹികോപയോഗ വിതരണത്തിലേയ്ക്കും വ്യാപിച്ചു. നിരവധി ഗാര്‍ഹികോപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

തങ്ങളുടെ പേരില്‍ മറ്റാരോ ബുക്കിംഗ് നടത്തുന്നുണ്ടെന്നും സിലിണ്ടറുകള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. ചിലര്‍ക്ക് ഡെലിവറി സന്ദേശം ലഭിച്ചെങ്കിലും സിലിണ്ടര്‍ ലഭിച്ചില്ല.

പല പ്രദേശങ്ങളിലും ഗ്യാസ് ഏജന്‍സികളെ 48 മണിക്കൂറിലേറെയായി ബന്ധപ്പെടാനാകുന്നില്ല. കനകപുര റോഡ്, ഗുഞ്ചൂര്‍, ബാനര്‍ഘട്ട റോഡ്, ബനശങ്കരി, രാജാജിനഗര്‍, ഒക്കലിപുരം എന്നിവിടങ്ങളില്‍ ഇന്‍ഡെയിന്‍, എച്ച്.പി ഗ്യാസ് ഏജന്‍സികളുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X