ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ബെംഗളൂരുവില്‍ പാചകവാതകം ലഭ്യമാകുന്നില്ലെന്ന് പരാതി. ഗാര്‍ഹികോപയോഗത്തിനുള്ള സിലിണ്ടറുകള്‍ ഏജന്‍സികള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നതായാണ് ആരോപണം.

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍

ഇരട്ടിതുകയ്ക്കാണ് ഏജന്‍സികള്‍ ഇത്തരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നത്.

വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന അനൂഭ ഗുപ്തയ്ക്ക് ഈയിടെ പാചക വാതകം ബുക്ക് ചെയ്യാനായില്ല.സിലിണ്ടറുകളൊന്നും ലഭ്യമായില്ലെന്ന് മാത്രമല്ല,ഏഴ് എണ്ണം ബുക്ക് ചെയ്തതായി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലൊന്നും സിലിണ്ടറുകള്‍ ബുക്ക് ചെയ്തിട്ടില്ലെന്നും സ്വീകരിച്ചിട്ടില്ലെന്നും ഗുപ്ത പറഞ്ഞു.

ബൊമ്മസന്ദ്ര സ്വദേശിയായ ആകാശ് ദാസിനും ഏതാണ്ട് സമാന അനുഭവമുണ്ടായി.
നിരവധി ശ്രമങ്ങള്‍ക്കൊടുവില്‍ ബുക്ക് ചെയതെങ്കിലും ദാസിന് സിലിണ്ടര്‍ കിട്ടിയില്ല.

പകരം ഡെലിവറി ചെയ്തതായി സന്ദേശം കിട്ടി. ശ്രമിച്ചെങ്കിലും ഏജന്‍സികളെ ബന്ധപ്പെടാനായില്ല.

ഉപഭോക്താക്കളുടെ പേരില്‍ സിലിണ്ടറുകള്‍ വാങ്ങി, ഏജന്‍സികള്‍ അത് ഉപഭോക്താക്കള്‍ക്ക് മറിച്ചുവില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.

കനകപുര റോഡ്, ഗുഞ്ചൂര്‍, ബാനര്‍ഘട്ട റോഡ്, ബനശങ്കരി, രാജാജിനഗര്‍, ഒക്കലിപുരം തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികളും സമാന പരാതികള്‍ ഉന്നയിച്ചു. ഇന്‍ഡെയിന്‍ ഗ്യാസ് ഏജന്‍സികളുടെ ഫോണ്‍ ഉള്‍പ്പെടെ എല്ലാ ബന്ധപ്പെടല്‍ മാര്‍ഗങ്ങളും 48 മണിക്കൂറായി പ്രവര്‍ത്തനരഹിതമാണ്.

"എച്ച്.പി ഗ്യാസ് ബുക്ക് ചെയ്താല്‍ സാധാരണയായി ഡെലിവറി സമയത്തെക്കുറിച്ച് സന്ദേശം ലഭിക്കും. ഞങ്ങളുടെ വീട്ടില്‍ സാധാരണയായി 72 മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ എത്തും. എന്നാല്‍ തിങ്കളാഴ്ച ബുക്ക് ചെയ്തപ്പോള്‍ പ്രതീക്ഷിക്കുന്ന ഡെലിവറി തീയതി പോലും അറിയിച്ചില്ല. ലോക്കല്‍ ഏജന്‍സി, എല്ലാ കോണ്‍ടാക്റ്റ് നമ്പറുകളും ഓഫ് ചെയ്തിരിക്കുകയാണ്." ഹെബ്ബാള്‍ സ്വദേശിയായ രാജീവ് വി പറഞ്ഞു

ഏജന്‍സികള്‍ വിതരണം നിര്‍ത്തിയതോടെ പലരും ബ്ലാക്ക് മാര്‍ക്കറ്റിലേയ്ക്ക് തിരിഞ്ഞു.ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു സിലിണ്ടറിന് വില 1,600 രൂപ മുതല്‍ 3,000 രൂപ വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X