ബെംഗളൂരു മലയാളികൾക്ക് വീണ്ടും സന്തോഷിക്കാം. ബെംഗളൂരു മെട്രോ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. ഇത് യാത്രക്കാർക്ക് ഒരു പുതുവത്സര സമ്മാനമായിരിക്കും. മെട്രോ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്കാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്. അതായത് 2026 ജനുവരി അവസാനത്തോടെ ആകെ 8 ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് വീണ്ടും യാത്രക്കാർക്ക് അവരുടെ യാത്ര കൂടുതൽ സുഖമമാക്കാൻ സഹായിക്കും.
ബെംഗളൂരു മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി ഡ്രൈവറില്ലാത്ത ട്രെയിനുകളെ കണക്കാക്കാം. നിലവിൽ 5 ഡ്രൈവറില്ലാ ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്. അതിനു പിന്നാലെയാണ് പുതിയ ട്രെയിനുകളും എത്തുന്നത്. ഡിസംബര്‍ 10ന് കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നിന്ന് പുറപ്പെട്ട ഏഴാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തി.
നേരത്തെ, ടിറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡിൽ നിന്ന് 6 ഡ്രൈവറില്ലാ ട്രെയിൻ ഇതിനകം നഗരത്തിലെത്തിയിട്ടുണ്ട്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായാൽ ഡിസംബർ 22 ന് ഇത് സർവീസ് ആരംഭിക്കും. എന്നാൽ ഏഴാമത്തെയും എട്ടാമത്തെയും ട്രെയിനുകളുടെ വിവരങ്ങൾ ഡിസംബർ അവസാനത്തോടെ ലഭ്യമാകും.

8 ട്രെയിനുകള്‍ എത്തുന്നതോടെ മെട്രോ ട്രെയിനുകൾക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സമയം 8 മുതല്‍ 10 മിനിറ്റ് വരെ കുറയും. നിലവിൽ, സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള കാത്തിരിപ്പ് സമയം 15-17 മിനിറ്റാണ്. ആറാമത്തെ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഈ സമയം 12 മിനിറ്റായി കുറയും. ജനുവരി അവസാനത്തോടെ എട്ട് ട്രെയിനുകൾ സർവീസ് ആരംഭിക്കുമ്പോഴാണ് ഈ സമയം 8 മുതൽ 10 മിനിറ്റായി കുറയുന്നത്.
അതോടെ നഗരത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര കൂടുതൽ ലളിതമാവുന്നു. മാത്രമല്ല ഗതാഗത മാർഗത്തിലൂടെ നേരിടുന്ന പ്രതിസന്ധികൾ കുറക്കാനും മെട്രോ യാത്രയിലൂടെ സാധിക്കും.
എട്ടാമത്തെ ട്രെയിന്‍
കൊൽക്കത്ത ആസ്ഥാനമായുള്ള മെട്രോ നിർമ്മാണ കമ്പനിയായ ടിറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡ് (TRSL) ഡിസംബർ അവസാനത്തോടെ എട്ടാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ വിതരണം ചെയ്യുമെന്നാണ് വാഗ്ദാനം ചെയ്തത്. ഡിസംബറിൽ ട്രെയിൻ എത്തിയാലും പൊതുജനങ്ങൾക്കായി സർവ്വീസ് തുറക്കണമെങ്കിൽ വീണ്ടും കാത്തിരിക്കണം. അതായത് ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ശേഷം ജനുവരി അവസാനത്തോടെ സർവ്വീസ് ആരംഭിക്കും.
യെല്ലോ ലൈനിന്റെ ആദ്യ ദിവസം 50,000 പേർ യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പിന്നീട് 70,000-ത്തിലധികം ആളുകൾ മെട്രോ യെല്ലോ ലൈൻ ഉപയോഗിച്ചുവെന്നാണ് കണക്കുകൾ. ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് കണക്റ്റിവിറ്റി മെച്ചപ്പെടുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. 2026 ഫെബ്രുവരി മുതൽ യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത. ഇത് മെട്രോയുടെ വളർച്ചക്ക് കൂടുതൽ നേട്ടമാവും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications