ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ആളുകളും യാത്രയ്ക്കായി ഉപയോഗിക്കുന്നത് മെട്രോ സർവ്വീസുകളെയാണ്. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നത്. വലിയ കാശ് ചെലവില്ലാതെ യാത്ര ചെയ്യാം എന്നതാണ് മെട്രോയുടെ ഗുണം. എന്നാൽ ഇനി മുതൽ അത് നടക്കില്ല. കാരണം അടുത്ത മാസം മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ.
വർദ്ധനവ് അഞ്ച് ശതമാനം
ടിക്കറ്റ് നിരക്കുകളിൽ അഞ്ച് ശതമാനം വരെ വർധനവ് വരുത്താനാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തീരുമാനിച്ചിരിക്കുന്നത്. ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാർശ പ്രകാരമാണ് തീരുമാനം. ഫെബ്രുവരി മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. 2025 ഫെബ്രുവരിയിൽ നടപ്പിലാക്കിയ കുത്തനെയുള്ള നിരക്ക് പരിഷ്കരണത്തിന് ശേഷമാണ് വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്. അതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനമായി നമ്മ മെട്രോ മാറും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ടിക്കറ്റ് നിരക്കിൽ 71 ശതമാനം വരെ വർദ്ധന വരുത്തിയിരുന്നു.
2002ലെ മെട്രോ റെയിൽവേ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട് സെക്ഷൻ 33 പ്രകാരമാണ് ഫെയർ ഫിക്സേഷൻ കമ്മിറ്റി യുടെ ശുപാർശകൾ വരുന്നത്. പുതിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിക്കുന്നത് വരെ ഈ ചട്ടക്കൂട് അനുസരിച്ച് പ്രതിവർഷം നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കും. ഇന്ത്യയിലെ മെട്രോ റെയിൽ നിരക്കുകൾ അവലോകനം ചെയ്യുകയും ശുപാർശ ചെയ്യുകയും ചെയ്യുന്ന ഒരു നിയമപരമായ സ്ഥാപനമാണ് ഫെയർ ഫിക്സേഷൻ കമ്മിറ്റി. മുൻ ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഒരു എഫ്‌സിസിയായ റെയിൽവേസ് (ഓപ്പറേഷൻ & മെയിന്റനൻസ്) ആക്റ്റ്, 2002 ലെ സെക്ഷൻ 34 പ്രകാരമാണ് ഇത് രൂപീകരിച്ചത്.

വിമർശനം ശക്തം
വർഷം തോറും നടപ്പിലാക്കുന്ന നിരക്ക് വർദ്ധനവിൽ വലിയ വിമർശനമാണ് ഉയരുന്നത്. പൊതുഗതാഗതം സാധാരണക്കാർക്ക് പതുക്കെ അപ്രാപ്യമാകുകയാണെന്നാണ് പലരും ഉന്നയിക്കുന്ന വിമർശനം. "മെട്രോ യാത്ര പ്രീമിയം സർവീസ് അല്ല, താങ്ങാനാവുന്ന വിലയ്ക്ക് ആയിരിക്കണം," ദിവസേന യാത്ര ചെയ്യുന്ന വിനോദ് കുമാർ പറഞ്ഞു.
യാത്രാ നിരക്കുകളിലെ വർധനവ് അടിസ്ഥാന യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് യാത്രക്കാർ വാദിച്ചു. ട്രെയിനുകളുടെ തിരക്ക്, പുതിയ ലൈനുകളുടെ മന്ദഗതിയിലുള്ള പുരോഗതി എന്നിവ നിരാശ വർദ്ധിപ്പിച്ചു. യാത്രക്കാർ ഇതിനകം തന്നെ ഏകദേശം 32 ശതമാനം അധികം തുക നൽകിയാണ് യാത്ര ചെയ്യുന്നത്.
വീണ്ടും ട്രാഫിക് ബ്ലോക്ക്
ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നത് യാത്രക്കാരെ വീണ്ടും സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. ഇത് റോഡിലെ തിരക്ക് വർദ്ധിക്കാൻ കാരണമാകുമെന്നാണ് പലരും പറയുന്നത്. "ഒന്നുകിൽ മെട്രോയ്ക്ക് കൂടുതൽ പണം നൽകുകയോ അല്ലെങ്കിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന മണിക്കൂറുകൾ നഷ്ടപ്പെടുകയോ ചെയ്യും. എന്തായാലും, പൗരന്മാർ വില കൊടുക്കുകയാണ്." എന്നാണ് പലരും പറയുന്നത്. അതോടൊപ്പം മെട്രോയുടെ നവീകരണ പ്രവർത്തികൾ നീണ്ട് പോകുന്നതിലും വലിയ വിമർശനമാണ് യാത്രക്കാർ ഉയർത്തുന്നച്യ
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications