ബെംഗളൂരു മെട്രോ സേവനങ്ങൾ നഗരവാസികൾക്ക് ഏറ്റവും ഉപകാരപ്രദമാണ്. നിരവധി അത്യാധുനിക സംവിധാനങ്ങളാണ് ഓരോ തവണയും ബെംഗളൂരു മെട്രോ വാഗ്ദാനം ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആദ്യമായി മൊത്തം വരുമാനം 1,000 കോടി രൂപ കവിഞ്ഞിരിക്കുന്നു. ഇത് വലിയ നേട്ടത്തെ സൂചിപ്പിക്കുന്നു. എന്നാൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അഥവാ BMRCLൻ്റെ നികുതിക്ക് ശേഷമുള്ള ആകെ നഷ്ടം 623.93 കോടി രൂപയായി ഉയരുകയും ചെയ്തു.
വളർച്ച
2023-24 ൽ മൊത്തം വരുമാനം 990.2 കോടി രൂപയായിരുന്നെങ്കിൽ 2024-25ൽ അത് 1,191 കോടി രൂപയായി ഉയർന്നു. 2024-25 ൽ ദിവസേനയുള്ള യാത്രക്കാരുടെ ശരാശരി എണ്ണം 7.58 ലക്ഷമായിരുന്നു. കൂടുതൽ ആളുകളും ഡിജിറ്റൽ പേയ്‌മെന്റുകളാണ് ഉപയോഗിച്ചിരുന്നത്. അതായത് 20.34% മുതൽ 23.23% വരെ QR കോഡ് അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് സ്വന്തമാക്കിയത്. മാത്രമല്ല പകുതിയോളം പേരും സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം വളർച്ചക്ക് കാരണമായി.
യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതും, നെറ്റ്‌വർക്ക് വിപുലീകരണവും, ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതുമെല്ലാം വളർച്ചയ്ക്ക് കാരണമായെന്ന് ബിഎംആർസിഎൽ പറഞ്ഞു. ഇത്തവണ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ എതിർപ്പുകൾ യാത്രക്കാർ ഉയർത്തിയിരുന്നു. എന്നിട്ടും 71 ശതമാനത്തോളമാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഇതെല്ലാം മൊത്തം വരുമാന വളർച്ചക്ക് ഗുണം ചെയ്തിട്ടുണ്ട്.

നഷ്ടം
ഇത്രയും വരുമാനം ലഭിച്ചിട്ടും BMRCLന് ഇത്രയും കോടിയുടെ നഷ്ടം എങ്ങനെ ഉണ്ടായി എന്നത് ചോദ്യ ചിന്ഹമാണ്. ഇപ്പോൾ നടപ്പിലാക്കുന്ന പദ്ധതികളിൽ നിന്നുള്ള കനത്ത കടബാധ്യതയാണ് സാമ്പത്തിക ബുദ്ധിമുട്ടിന് ഒരു കാരണം. സംസ്ഥാന, കേന്ദ്ര സർക്കാർ ഗ്രാന്റുകൾക്ക് പുറമേ ബിഎംആർസിഎൽ മൊത്തം 17,071 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇതെല്ലാം പുതിയ മെട്രോ ട്രെയിനുകൾ ട്രാക്കിലെത്തുമ്പോൾ പരിഹരിക്കാൻ സാധിക്കും.
വിമാനത്താവള പാത
നിരവധി പദ്ധതികളാണ് ബെംഗളൂരു മെട്രോ തുടക്കമിടാനിരിക്കുന്നത്. അതിൽ സുപ്രധാനമായ ഒന്നാണ് സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫേസ് 2-എ, 2-ബി പദ്ധതികൾ. 58 കിലോമീറ്ററിൽ 30 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഈ ഇടനാഴി വരും വർഷങ്ങളിൽ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഓറഞ്ച് ലൈൻ
ഓറഞ്ച് ലൈൻ നിർമ്മാണത്തിൻ്റെ കാലതാമസം ചർച്ചയാവുന്നുണ്ട്. 2024 ഓഗസ്റ്റിൽ ഇതിന്റെ ശിലാസ്ഥാപനം നടന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ പോലുള്ള പ്രാഥമിക പ്രവർത്തനങ്ങൾ മാത്രമാണ് നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ അംഗീകരിച്ച ജോലികൾക്കുള്ള ടെൻഡറുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഉദ്ഘാടനം ചെയ്ത ഒരേയൊരു ഭാഗം നാഗസാന്ദ്ര മുതൽ മഡവര വരെയുള്ള 3.15 കിലോമീറ്റർ വിപുലീകരണം മാത്രമാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications