ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യാൻ എത്തുന്നവർ ഏറ്റവും അധികം നേരിടുന്ന പ്രതിസന്ധി പാർക്കിംഗ് സൗകര്യമില്ലായ്മയാണ്. ദിവസവും ഒട്ടനവധി ആളുകൾ മെട്രോയിൽ കയറാൻ എത്തുന്നെങ്കിലും അവരുടെ സ്വന്തം വാഹനം പാർക്ക് ചെയ്യാൻ മതിയായ സൗകര്യം ഇല്ല. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) മുന്നോട്ട് വന്നിരിക്കുന്നു.
അതായത് ബെഗളൂരു നഗരത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക മൾട്ടി-ലെവൽ പാർക്കിംഗ് സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ജിബിഎ പുറത്തിറക്കി. നിരന്തരമായി നേരിട്ടു കൊണ്ടിരിക്കുന്ന പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇത് ആശ്വാസകരമായ വാർത്താണ്.
നിലവിൽ, ബെംഗളൂരുവിലെ പല മെട്രോ സ്റ്റേഷനുകളും പാർക്കിംഗ് കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ കരാറുകാരെ ആശ്രയിക്കുന്നു. പലപ്പോഴും ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിലാണ് ആളുകൾ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് കൃത്യമായ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ചെയ്യുന്നത്. ഇത് പൊതുവേ വലിയ പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതെല്ലാം ഒരു മികച്ച ഹൈടെക് പാർക്കിംഗ് നിർമ്മിക്കുന്നതിന് വഴിയൊരുക്കുന്നു.
ഹൈടെക് പാർക്കിംഗിലെ നേട്ടം
മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ശേഷി ഗണ്യമായി വർദ്ധിപ്പിക്കാം. മാത്രമല്ല കുറഞ്ഞ സ്ഥലത്തിനുള്ളിൽ തന്നെ കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളിക്കാനും സാധിക്കും. അതിനാൽ റോഡരികിലെ തിരക്കുകൾ കുറക്കാനും വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും സാധിക്കും.

പാർക്കിംഗിന് അനുയോജ്യമായ മെട്രോ സ്റ്റേഷനുകൾ
അടുത്തിടെ നടന്ന ഒരു ഏകോപന യോഗത്തിൽ, ഈ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യങ്ങളുടെ നിർമ്മാണത്തിന് അനുയോജ്യമായ മെട്രോ സ്റ്റേഷനുകളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വര റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അഞ്ച് നഗര മുനിസിപ്പൽ കോർപ്പറേഷനുകളുടെ കമ്മീഷണർമാർ, ബെംഗളൂരു പോലീസ് കമ്മീഷണർ, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഘടനാപരമായ പാർക്കിംഗ് സൗകര്യം വേണമെന്ന് യാത്രക്കാർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇതിനു മുന്നേ ഈ കാര്യവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും നടന്നെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഇപ്പോൾ വീണ്ടും ഈ വിഷയം മുന്നോട്ട് വന്നപ്പോൾ യാത്രക്കാർക്കും ഏറെ ആശ്വാസകരമാവുന്നു. അനുയോജ്യമായ പുതിയ സ്ഥലം ഉടൻ കണ്ടെത്തും. ഇതോടെ പാർക്കിംഗ് പ്രതിസന്ധിക്കും അവസാനമുണ്ടാവും.
ഈ പദ്ധതി കൃത്യമായി നടപ്പാക്കിയാൽ എല്ലാ ദിവസവും മെട്രോ യാത്രക്ക് എത്തുന്നവർക്ക് മികച്ച യാത്രാനുഭവവും സുരക്ഷയും ഉറപ്പാക്കും. പാർക്കിംഗ് സൗകര്യം വികസിപ്പിക്കുമ്പോൾ സ്വാഭാവികമായും മെട്രോ യാത്രികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കാം. മൾട്ടി ലെവൽ പാർക്കിംഗ് ആയതിനാൽ നിങ്ങൾക്ക് രാവിലെ വാഹനം പാർക്ക് ചെയ്ത് രാത്രി എടുക്കുമ്പോൾ പോലും അവ സുരക്ഷിതമായിരിക്കും. ബെംഗളൂരുവിൽ മാത്രമല്ല കേരളത്തിലും ഇത്തരം പാർക്കിംഗ് സൗകര്യങ്ങൾ എത്തുന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
