ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ORR, പിങ്ക് ലൈൻ മെട്രോ ട്രയൽ റൺ നവംബറിൽ, വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ

ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡ് (ORR) മെട്രോ ലൈനിന്റെ ട്രയൽ റൺ നവംബർ പകുതിയോടെ ആരംഭിച്ചേക്കും. നവംബർ 15-ഓടെ ആദ്യഘട്ട ട്രയൽ ആരംഭിക്കാനാണ് നമ്മ മെട്രോ (BMRCL) ലക്ഷ്യമിടുന്നത്. ബയപ്പനഹള്ളി ഡിപ്പോയിൽ നിന്ന് കെആർ പുരം വഴി മരത്തഹള്ളിയിലേക്കാകും ആദ്യം ട്രെയിനുകൾ ഓടിക്കുക. ഒപ്പം പിങ്ക് ലൈനിലെ ഭൂഗർഭ പാതയിലെ ട്രയൽ റണ്ണും നവംബറിൽ നടന്നേക്കും. ഐടി മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമാകുന്ന ഇരു മെട്രോ ലൈനുകളും 2027-ഓടെ പൂർണ്ണമായി കമ്മീഷൻ ചെയ്യാനാണ് പദ്ധതി.

പിങ്ക് ലൈൻ ട്രയൽ റൺ ഒക്ടോബർ അവസാനത്തോടെയോ നവംബറിലോ ആരംഭിക്കാനാകുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ പി സി ജാഫർ വ്യക്തമാക്കി. ശിവാജിനഗർ വരെയുള്ള സർവീസാണ് നിലവിൽ പരിഗണനയിലുള്ളത്. ORR മെട്രോയുടെ കാര്യത്തിൽ മരത്തഹള്ളി വരെ ട്രയൽ റൺ നടത്താനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പരിശോധനകൾക്കായി ബിഇഎംഎൽ (BEML) ട്രെയിൻ സെറ്റുകൾ സജ്ജമാണ്. ഇനി സിഗ്നലിംഗ് സംവിധാനങ്ങൾ ഘടിപ്പിക്കുന്ന നിർണായക ഘട്ടമാണ് പൂർത്തിയാകാനുള്ളത്.

ബെംഗളൂരു മെട്രോ ട്രയൽ റൺ നവംബറിൽ തുടങ്ങുന്നു

ORR മെട്രോ ട്രയൽ റൺ: റൂട്ടും തീയതിയും യാത്രാ മാറ്റങ്ങളും

രാത്രി സമയങ്ങളിലാകും പ്രധാനമായും ട്രാക്ഷൻ, ബ്രേക്ക്, ഓസിലേഷൻ പരിശോധനകൾ നടക്കുക. നിർമ്മാണം നടക്കുന്ന മേഖലകളിൽ കുറഞ്ഞ വേഗതയിലുള്ള ഓട്ടവും റോഡുകളിൽ താൽക്കാലിക ലെയ്ൻ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാം. സിഗ്നലിംഗ്, പവർ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സംയോജിപ്പിച്ചുള്ള പരിശോധനകളും ബിഎംആർസിഎൽ നടത്തും. ഇതിനുമുമ്പ് മരത്തഹള്ളി ജംഗ്ഷനിൽ ഏർപ്പെടുത്തിയതുപോലെയുള്ള താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ട്രയൽ സമയത്തും നടപ്പാക്കാൻ സാധ്യതയുണ്ട്. എന്നാൽ ട്രയൽ റൺ പ്രമാണിച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം (WFH) നൽകുന്ന കാര്യത്തിൽ നിർദ്ദേശങ്ങളൊന്നും ഇറങ്ങിയിട്ടില്ല. മൊത്തത്തിലുള്ള ഡബ്ല്യുഎഫ്എച്ചിനോട് കമ്പനികൾക്ക് എതിർപ്പുമുണ്ട്.

പിങ്ക് ലൈൻ അണ്ടർഗ്രൗണ്ട് ട്രയൽ റൺ നവംബറിൽ

പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതും അവ സിഗ്നലിംഗ് സിസ്റ്റവുമായി ഘടിപ്പിക്കുന്നതുമാണ് പിങ്ക് ലൈനിൽ ഇനി പൂർത്തിയാകാനുള്ള പ്രധാന ഘട്ടം. നവംബറിൽ ഡെയറി സർക്കിളിൽ നിന്ന് ശിവാജിനഗർ വരെ അണ്ടർഗ്രൗണ്ട് ട്രയൽ റൺ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് പി സി ജാഫർ അറിയിച്ചു. ഇരു ലൈനുകളും 2027 മേയോടെ തുറന്നു നൽകാനാണ് ബിഎംആർസിഎൽ ഉദ്ദേശിക്കുന്നത്. എന്നാൽ അവസാന വട്ട അനുമതികൾ ലഭിക്കുന്നതിനനുസരിച്ചാകും അന്തിമ തീയതി നിശ്ചയിക്കുക.

ORR സ്റ്റേഷൻ നിർമ്മാണവും ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിയും

ലൈനിലെ പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം പല ഘട്ടങ്ങളിലാണ്. മരത്തഹള്ളി, ഇബ്ലൂർ, സെൻട്രൽ സിൽക്ക് ബോർഡ് എന്നിവിടങ്ങളിൽ നിർമ്മാണം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. ബയപ്പനഹള്ളി ഡിപ്പോയിൽ നിന്നുള്ള കണക്റ്റിവിറ്റിയാകും ആദ്യ ട്രയൽ ഓട്ടത്തിന്റെ റൂട്ട് നിശ്ചയിക്കുക. ഇതോടൊപ്പം ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും നടപടികൾ പുരോഗമിക്കുന്നു. 450 കോടി രൂപ ചെലവിട്ടുള്ള ORR നവീകരണത്തിലൂടെ ഗതാഗത ഹബ്ബുകളും പ്രവേശന സൗകര്യങ്ങളും മെച്ചപ്പെടുത്തും. ഇതിനുപുറമേ, സ്റ്റേഷനുകൾക്കും നടപ്പാലങ്ങൾക്കുമായി ബിഎംആർസിഎൽ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്.

മെട്രോ ട്രയൽ റൺ സമയത്ത് യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ട്രയൽ റൺ കാലയളവിൽ ബെംഗളൂരുവിലെ യാത്രക്കാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിലെ ഗതാഗത തിരിച്ചുവിടലുകളെക്കുറിച്ച് ട്രാഫിക് പോലീസ് നൽകുന്ന മുന്നറിയിപ്പുകൾ നിരീക്ഷിക്കുക, ജോലി സമയങ്ങളിൽ മാറ്റം വരുത്തുക, ഷട്ടിൽ സർവീസുകളോ കാർ പൂളിംഗോ ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. ഐടി കമ്പനികൾ തങ്ങളുടെ ക്യാമ്പസുകളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ഷട്ടിൽ സർവീസുകളും സുരക്ഷിതമായ പിക്ക്-അപ്പ് പോയിന്റുകളും സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്. മുൻപ് പോലീസ് നടപ്പിലാക്കിയ ഈ നിയന്ത്രണങ്ങൾ ട്രയൽ സമയത്ത് വീണ്ടും തിരിച്ചെത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X