മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ പലഹാരം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഇപ്പോൾ മോമോസ്. നേർത്ത മൈദ മാവിൽ ഇറച്ചി (ചിക്കൻ, പോർക്ക്, അല്ലെങ്കിൽ പോത്തിറച്ചി) അല്ലെങ്കിൽ പച്ചക്കറികൾ (കാബേജ്, കാരറ്റ്, ഉള്ളി) എന്നിവ സ്റ്റഫ് ചെയ്താണ് ഇത് തയ്യാറാക്കുന്നത്. ആവിയിൽ വേവിച്ചാണ് ഇത് പ്രധാനമായും കഴിക്കുന്നത്. പൊരിച്ച് കഴിക്കുന്ന മോമോകൾക്കും പ്രിയം ഏറെയാണ്. മോമോസ് വിൽപ്പന നടത്തിയാൽ ഒരാൾക്ക് ഒരു ദിവസം എത്ര രൂപ സമ്പാദിക്കാൻ കഴിയും..? 5000 രൂപ അല്ലെങ്കിൽ 10000 രൂപ എന്നതാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ആദ്യമേ പറയട്ടേ... ഉത്തരം തെറ്റാണ്.
ദിവസവും 1 ലക്ഷം രൂപ
ബെംഗളൂരുവിലെ ഒരു തെരുവോര മോമോസ് വിൽപ്പനക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പ്രതിദിനം 1 ലക്ഷം രൂപയിലധികമാണ് ഈ മോമോസ് വിൽപ്പനക്കാരൻ സമ്പാദിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാസി പരേര എന്ന കണ്ടന്‍റ് ക്രിയേറ്റർ ഷെയർ ചെയ്ത വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് പേർ കണ്ട് കഴിഞ്ഞു. വിൽപ്പനക്കാരൻ ഒരു ബികോം ബിരുദധാരിയേക്കാൾ കൂടുതൽ സമ്പാദിക്കുന്നു എന്നാണ് വീഡിയോയ്ക്ക് വന്ന രസകരമായ ഒരു കമന്‍റ്.

കെ കെ മോമോസ്
കെ കെ മോമോസ് എന്നറിയപ്പെടുന്ന സ്റ്റാൾ ബെംഗളൂരു നഗരത്തിലെ ജനപ്രിയ ഭക്ഷണ കേന്ദ്രമാണ്. റോഡരികിൽ പ്രവർത്തിക്കുന്ന കടയിലേക്ക് ദിവസവും നൂറ് കണക്കിന് ആളുകൾ എത്തും. കാസി കടക്കാരനൊപ്പം ഒരുദിവസത്തെ ബിസിനസിൽ പങ്കുചേർന്നു. അന്ന് ഒറ്റ മണിക്കൂറിൽ 118 പ്ലേറ്റ് മോമോസ് വരെ വിറ്റ് പോയെന്നാണ് കാസി പറയുന്നത്. ഒരു പ്ലേറ്റിന് 110 രൂപ എന്ന രീതിയിലാണ് വിൽപ്പന. ഒരുദിവസം 950 പ്ലേറ്റുകൾ വരെ വിൽപ്പന നടത്തിയെന്നും കാസി പറയുന്നു. അതായത് ഒറ്റ ദിവസം വരുമാനം 1,04,500 രൂപവരെ. ഒരുമാസത്തെ വരുമാനം 32 ലക്ഷം രൂപയിലധികം. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് ഇവിടെ വില്‍പ്പന നടക്കുന്നത്.
സോഷ്യൽ ലോകത്തെ ചർച്ച
'ഞാന്‍ ഒരു വര്‍ഷം സമ്പാദിക്കുന്നതിലുമേറെയാണ് ഇത്' എന്നാണ് വീഡിയോ കണ്ട ഒരാളുടെ കമന്‍റ്. അവിടെ ജോലി ഒഴിവുണ്ടോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. എന്തായാലും മോമോസ് വിൽപനക്കാരന്‍റെ കഠിനാധ്വാനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തുവന്നത്. അതേസമയം വിമർശനം ഉന്നയിക്കുന്നവരും നിരവധിയാണ്. "ആരാണ് ഒരു പ്ലേറ്റിന് 110 രൂപ വാങ്ങുന്നത്?" എന്നാണ് ഒരാളുടെ ചോദ്യം. "അത് ശരിക്കും ഒരു നുണയാണ്, ഒരു പ്ലേറ്റ് മോമോയ്ക്ക് റോഡരികിൽ 110 രൂപ വില വരില്ല, 900+ പ്ലേറ്റുകൾ വിൽക്കാൻ അദ്ദേഹത്തിന് ഒരു വഴിയുമില്ല." എന്നാണ് മറ്റൊരാളുടെ പരിഭവം. "അയാൾ നികുതി അടയ്ക്കുന്നുണ്ടോ?" എന്ന് മറ്റൊരാൾ ചോദിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
