വടക്ക് നാഗസാന്ദ്രയില്‍ നിന്ന് തെക്ക് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വരെയുള്ള ഗ്രീന്‍ ലൈനിലേയ്ക്ക് പുതിയ ട്രെയ്ന്‍ എത്തുന്നു. ഇതിനായുള്ള ആറു കോച്ചുകള്‍ പീനിയ ഡിപ്പോയില്‍ എത്തി. മറ്റൊരു ട്രെയിന്‍കൂടി ഉടനെ എത്തുമെന്നും ഇവ മെയ്-ജൂണോടെ സര്‍വീസ് തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

ബെംഗളൂരു ആസ്ഥാനമായ ടിറ്റാഗര്‍ റെയില്‍ ലിമിറ്റഡ് (ടിആര്‍എസ്എല്‍) ആദ്യമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്തതെന്ന പ്രത്യേകതയും കോച്ചുകള്‍ക്കുണ്ട്.
മലയാളി യാത്രികര്‍
പീനിയ, മജസ്റ്റിക് (കെമ്പെഗൗഡ ഇന്റര്‍ചേഞ്ച്), ജയനഗര്‍, ബനശങ്കരി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഗ്രീന്‍ ലൈന്‍ മലയാളികളെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമാണ്. നിരവധി മലയാളി കുടുംബങ്ങളും പ്രൊഫഷണലുകളുമാണ് ഇവിടെ താമസിക്കുന്നത്.
കണക്ടിവിറ്റി
മജസ്റ്റിക്കില്‍ ഗ്രീന്‍ലൈന്‍ പര്‍പ്പിള്‍ ലൈനുമായി ബന്ധിക്കുന്നു. അതുകൊണ്ടുതന്നെ ജയനഗര്‍,ബനശങ്കരി,കൊണനകുണ്ട എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഇന്ദിരാനഗര്‍,ബൈയപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലെത്താന്‍ ഈ ഇന്റര്‍ചെയ്ഞ്ച് ഉപയോഗിക്കാം.
പ്രൊഫഷലുകളുടേയും വിദ്യാര്‍ത്ഥികളുടേയും ദൈനംദിന യാത്രാ സൗകര്യപ്രദമാക്കാന്‍ ഗ്രീന്‍ലൈന്‍ സഹായിക്കുന്നു.
നിലവിലെ ട്രെയ്നുകള്‍
നിലവില്‍ പര്‍പ്പിള്‍,ഗ്രീന്‍ ലൈനുകളിലായി 57 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. യെല്ലോ ലൈനിനായി ഏഴ് ട്രെയ്നുകള്‍ നിര്‍മ്മിക്കാനുള്ള കരാറും പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകള്‍ക്കായി 18 ഓളം ട്രെയ്നുകള്‍ നിര്‍മ്മിക്കാനുള്ള കരാറും ടിആര്‍എസ്എല്ലിന് നല്‍കിയിട്ടുണ്ട്.
വേഗത നിയന്ത്രണം
ആര്‍വി റോഡിനും ജയനഗറിനും മധ്യേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചു.
ഗ്രീന്‍ ലൈനിലെ ട്രെയിന്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും.
നെരത്തെ ഫെബ്രുവരി 27 തൊട്ട് യെല്ലോ ലൈനില്‍ പുതിയ ട്രെയ്ന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഇതോടെ ഈ റൂട്ടില്‍ കാത്തിരിപ്പ് ദൈര്‍ഘ്യം കുറഞ്ഞു. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ 9 മിനിറ്റ് ഇടവേളയിലും തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിറ്റ് ഇടിവേളയിലുമാണ് ട്രെയിന്‍ എത്തുക.
പുതിയ ട്രെയിന്‍ സവിശേഷതകള്‍
ഇപ്പോള്‍ പീനിയ ഡിപ്പോയിലെത്തിയ കോച്ചുകള്‍ പ്രാരംഭ പരിശോധനഘട്ടത്തിലാണ്.
നിലവിലെ സ്റ്റാറ്റിക്, ഇലക്ട്രിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ഈ ഡിസ്റ്റന്‍സ്-ടു-ഗോ (DTG) ട്രെയിനിനെ ട്രെയല്‍ റണ്ണിന് വിധേയമാക്കും. . മുന്നോട്ടുള്ള ദൂരം കണക്കാക്കി സുരക്ഷിതമായ രീതിയില്‍ സഞ്ചരിക്കാനുള്ള കഴിവാണ് പരിശോധിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
