രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സർവ്വീസുകളിലൊന്നാണ് ബെംഗളൂരു മെട്രോ. ബെംഗളൂരു നഗരത്തിലെ ട്രാഫിക് തിരക്കിൽ നിന്നും രക്ഷ നേടാൻ ഇന്ന് ഏറ്റവും മികച്ച മാർഗം നമ്മ മെട്രോ തന്നെയാണ്. ഇപ്പോൾ ഇതാ മെട്രോയിൽ വമ്പൻ പരിഷ്കരണങ്ങൾക്ക് ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. കൂടുതൽ ട്രെയിൻ സെറ്റുകൾ എത്തിക്കാനാണ് മെട്രോ റെയിൽ കോർപ്പറേഷന്‍റെ തീരുമാനം. അതുവഴി ഡിസംബർ മാസത്തെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് അനുമാനം. അതോടൊപ്പം യാത്രക്കാരുടെ കാത്തിരിപ്പ് സമയവും ഗണ്യമായി കുറയും.
ആറാമത്തെ ട്രെയിൻ സെറ്റ്
മ്മ മെട്രോയുടെ യെല്ലോ ലൈനിലാണ് കൂടുതൽ ട്രെയിനുകൾ എത്തുന്നത്. ആർവി റോഡ്-ബൊമ്മസന്ദ്ര വരെയുള്ള ഭാഗമാണ് യെല്ലോ ലൈൻ. ഇവിടേക്കാണ് നവംബർ അവസാനത്തോടെ ആറാമത്തെ ട്രെയിൻസെറ്റ് എത്തുന്നത്. ഇങ്ങനെ വരുന്നതോടെ 12 മിനിട്ടിൽ ഒരു ട്രെയിൻ എന്നതായിരിക്കും കണക്ക്. ജനങ്ങൾക്ക് ഇതോടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
പുതിയ ട്രെയിനുകൾക്കായുള്ള ആറാമത്തെ ട്രെയിൻ സെറ്റിലെ ആദ്യ മൂന്ന് കോച്ചുകൾ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. ഇനിയുള്ള മൂന്ന് കോച്ചുകൾ നവംബർ അവസാനത്തോടെ എത്തിച്ചേരും. നമ്മ മെട്രോയ്ക്കായി ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്ലാന്റില്‍ നിന്ന് നവംബര്‍ 17നാണ് ആദ്യ മൂന്ന് കോച്ചുകൾ പുറപ്പെട്ടത്. ശേഷിക്കുന്ന മൂന്ന് കോച്ചുകള്‍ ഇന്നലെ പുറപ്പെട്ടു.

പുതിയ ട്രെയിൻ എപ്പോൾ മുതൽ..?
അര്‍ദ്ധരാത്രി സമയങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡിസംബര്‍ മൂന്നാം ആഴ്ച മുതൽ സര്‍വീസ് ആരംഭിക്കാനാണ് നീക്കം. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള 19.15 കിലോമീറ്ററിലാണ് നമ്മ മെട്രോ യെല്ലോ ലൈന്‍ ദൂരം. ഓഗസ്റ്റ് 11-നാണ് യെല്ലാ ലൈൻ സർവ്വീസിനായി തുറന്നു തന്നത്. ശരാശരി 1 ലക്ഷം പേരെങ്കിലും യെല്ലോ ലൈനിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ 15 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകള്‍ ഓടുന്നത്. ആറാമത്തെ ട്രെയിന്‍ കൂടി വരുമ്പോള്‍ കാത്തിരിപ്പ് സമയം 12 മുതല്‍ 13 മിനിറ്റ് വരെ കുറയുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം പുതിയ ട്രെയിൻ ആരംഭിച്ചാൽ മെട്രോ സമയം ആറ് മണിക്ക് ആരംഭിക്കുന്ന കാര്യവും മെട്രോ റെയിൽ കോർപ്പറേഷൻ പരിഗണിക്കുന്നുണ്ട്.
ബെംഗളൂരുവിന് പുറത്തേക്ക്
ബെംഗളൂരുവിന് പുറത്തേക്ക് നമ്മ മെട്രോ ലൈന്‍ നീട്ടാനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിനെയും തുമകുരുവിനെയും ബന്ധിപ്പിച്ചുള്ള മെട്രോ ലൈന്‍ പ്രൊജക്ടിന് ഡിപിആര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അതേസമയം തുമകുരുവിലേക്ക് മെട്രോ ലൈന്‍ സ്ഥാപിക്കുന്നതിന് പകരം ഏറെ കാലമായി ചര്‍ച്ചയിലുള്ള സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്ന വിമർശനം ബിജെപി ഉന്നയിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
