ദിവസവും ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത സംവിധാനമാണ് ബെംഗളൂരു മെട്രോ അഥവാ നമ്മ മെട്രോ. അതുകൊണ്ടുതന്ന ചില സമയങ്ങളിൽ വലിയ തിരക്കാണ് മെട്രോയിൽ അനുഭവപ്പെടുന്നത്. പർപ്പിൾ, ഗ്രീൻ ലൈനിലാണ് തിരക്ക് കൂടുന്നത്. അതുകൊണ്ടുതന്നെ ഈ ലൈനിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കാൻ മെട്രോ അധിതൃതർ തീരുമാനിച്ചിരുന്നു. പുതിയ 3 ട്രെയിനുകൾ ഉടൻ എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ മെയ്-ജൂൺ മാസത്തോടെ മാത്രമേ അവ എത്തുകയുള്ളു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
പരീക്ഷണ ഓട്ടം നടത്തണം
ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ഫെബ്രുവരി 18 ന് ആദ്യത്തെ ഡിടിജി (ഡിസ്റ്റൻസ്-ടു-ഗോ) ട്രെയിൻ അയച്ചിച്ചുണ്ട്. അത് ഫെബ്രുവരി അവസാനത്തോടെ പീനിയ ഡിപ്പോയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 18 ന് ടിആർഎസ്എൽ അയച്ച ട്രെയിൻ പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായുള്ള 20 ട്രെയിൻകളിൽ ആദ്യത്തേതാണ്. പീനിയ ഡിപ്പോയിൽ എത്തിയ ശേഷം, ആറ് കോച്ചുകളും സംയോജിപ്പിച്ച് സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനയ്ക്കായി ഒരു സമ്പൂർണ്ണ ട്രെയിൻ രൂപപ്പെടുത്തും. തുടർന്ന് രാത്രിയിൽ മെയിൻലൈനിൽ 750 കിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തും.
ഡ്രൈവറില്ലാ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സിബിടിസി സിഗ്നലിംഗ് ഉപയോഗിക്കുന്ന യെല്ലോ ലൈനിൽ നിന്ന് വ്യത്യസ്തമായി, പർപ്പിൾ, ഗ്രീൻ ലൈനുകൾ ഡിടിജി സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്, ട്രെയിൻ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. 2025 ജനുവരിയിൽ ഒരു പർപ്പിൾ ലൈൻ പ്രോട്ടോടൈപ്പ് എത്തിയെങ്കിലും, അത് ഇപ്പോഴും അന്തിമ സുരക്ഷാ അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയാണ്. ആന്റി-കൊളിഷൻ ടെസ്റ്റ് ഒഴികെ മിക്ക പരിശോധനകളും പൂർത്തിയായി.
തിരക്ക് കുറയും
പർപ്പിൾ, ഗ്രീൻ ലൈനുകളിൽ 57 ട്രെയിനുകളുണ്ടെങ്കിലും ബെംഗളൂരുവിലെ തിരക്കേറിയ സമയത്തെ മെട്രോ യാത്ര ലോക്കൽ ട്രെയിനുകളുടെ തിരക്കിന് സമാനമാണ്. ഈ വർഷം പകുതിയോടെ മൂന്ന് പുതിയ ട്രെയിനുകൾ കൂടി വരുന്നതോടെ തിരക്ക് നേരിയ തോതിൽ കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ആഴ്ചയിലെ ശരാശരി യാത്രക്കാരുടെ എണ്ണം ഇപ്പോൾ ഒരു ദശലക്ഷം കവിഞ്ഞു.

ഹാൻഡ്‌റെയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും
തിരക്കേറിയ നിരവധി മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ ഹാൻഡ്‌റെയിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. നാദപ്രഭു കെംപഗൗഡ സ്റ്റേഷൻ, മജസ്റ്റിക്, ആർവി റോഡ് എന്നിവിടങ്ങളിലെ ഇതിനകം തന്നെ ഹാൻഡ്‌റെയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിലെ തുറന്ന പ്ലാറ്റ്‌ഫോം ലേഔട്ട് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് പുതിയ നടപടി.
ഉയർന്ന തിരക്കുള്ള സ്റ്റേഷനുകളിൽ ഹാൻഡ്‌റെയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. യാത്രക്കാരുടെ തിരക്കിനെ നിയന്ത്രിക്കുന്നതിനും ട്രാക്ക് നുഴഞ്ഞുകയറ്റ സാധ്യത കുറയ്ക്കുന്നതിനുമാണ് ഈ റെയിലിംഗുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു.
നിരക്ക് വർദ്ധിപ്പിച്ചേക്കും
ഏപ്രിൽ 1 മുതൽ മെട്രോ നിരക്ക് വർദ്ധിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബിഎംആർസിഎല്ലിന്റെ സാമ്പത്തിക നഷ്ടം നികത്താൻ മെട്രോ നിരക്ക് വർധന അനിവാര്യമാണെന്ന് പറയപ്പെടുന്നു. മെട്രോ മാനേജ്മെന്റ്, ചെലവുകൾ, ജീവനക്കാരുടെ ശമ്പളം മുതലായവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും ഉൾപ്പെടുത്തിയ റിപ്പോർട്ട് ഉടൻ സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തും. 2 മുതൽ 3 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് സൂചന.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
