ബെംഗളൂരു നഗരത്തിന്‍റെ ഗതാഗത കുരുക്കിനെ ഒരുപരിധിവരെ തടഞ്ഞ് നിർത്തുന്നത് മെട്രോ സർവ്വീസുകളാണ്. പ്രധാന സ്ഥലങ്ങളെ എല്ലാം കോർത്തിണക്കി അതിവേഗത്തിൽ മെട്രോ ട്രെയിനുകൾ കുതിച്ച് പായുന്നു. കൂടുതൽ ട്രെയിനുകൾ എത്തിച്ച് ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നടത്തുന്നത്. അതിന്‍റെ ഭാഗമായി യെല്ലോ ലൈനിലേക്ക് കഴിഞ്ഞ ആഴ്ച പുതിയ ട്രെയിൻ എത്തിയിരുന്നു.
കാത്തിരിപ്പ് സമയം കുറയും
തിരക്കേറിയ സമയങ്ങളിൽ 10 മിനുട്ടിന്‍റെ ഇടവേളകളിലും തിരക്കില്ലാത്ത സമയത്ത് 18 മിനിട്ട് ഇടവേളകളിലാണ് ഇതിന് മുൻപ് യെല്ലോ ലൈനിൽ ട്രെയിനുകൾ ഓടിയിരുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും തിരക്കേറിയ സമയങ്ങളാണ്. ജനുവരി 19 ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) എട്ടാമത്തെ യെല്ലോ ലൈൻ ട്രെയിൻ സെറ്റ് ലഭിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച മുതലാണ് സർവ്വീസ് ആരംഭിച്ചത്.
ബെംഗളൂരു മെട്രോയുടെ പ്രധാന റൂട്ടുകളിലൊന്നാണ് യെല്ലോ ലൈന്‍. ഐടി ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ധാരാളം ആളുകള്‍ ഈ പാതയിലൂടെ സഞ്ചരിക്കുന്നു. അതുകൊണ്ടുതന്നെ കാത്തിരിപ്പ് സമയം കുറയുന്നത് യാത്രക്കാർക്ക് നേട്ടമാണ്. പുതിയ ട്രെയിന്‍ വന്നതോടെ തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള 9 മിനുട്ടായും തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനുട്ടായും കുറച്ചിട്ടുണ്ട്. ആര്‍വി റോഡ് മെട്രോ സ്‌റ്റേഷനെ ബൊമ്മസാന്ദ്ര മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ ലൈന്‍ കടന്നുപോകുന്ന റൂട്ടില്‍ ധാരാളം വ്യാവസായിക സ്ഥാപനങ്ങളിലും ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കൂടുതല്‍ ട്രെയിന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍.

പുതിയ ബസ് സ്റ്റോപ്പ്
യല്ലോ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പുതിയ ബസ് സ്റ്റോപ്പുകള്‍ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈന്‍ പാതയില്‍ യാത്രക്കാര്‍ക്ക് മെട്രോയില്‍ നിന്ന് ബസുകളിലേക്ക് എളുപ്പത്തില്‍ മാറിക്കയറാന്‍ സാധിക്കും. ബിഎംആര്‍സിഎല്ലും ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
പുതിയ ബസ് സ്റ്റോപ്പുകള്‍ ബയോകോണ്‍ ഹെബ്ബഗോഡി, ബാരതേന അഗ്രഹാര, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ആര്‍വി റോഡ് എന്നീ സ്റ്റേഷനുകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതുകൂടാതെ, ബസ് ലഭിക്കാന്‍ കൂടുതല്‍ ദൂരം നടക്കേണ്ടിയിരുന്ന ബസ് സ്റ്റോപ്പുകള്‍ മെട്രോ സ്റ്റേഷനുകളോട് കൂടുതല്‍ അടുത്തേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായി. ഇലക്ട്രോണിക് സിറ്റി, ഹോസ റോഡ്, രാഗിഗുഡ്ഡ എന്നീ സ്റ്റേഷനുകളിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്.
പിങ്ക് ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ
പിങ്ക് ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ഉടൻ സർവ്വീസ് ആരംഭിക്കും. ഈ വർഷം അവസാനത്തോടെ കലേന അഗ്രഹാര മുതൽ തവേരെക്കെരെ വരെയുള്ള നമ്മ മെട്രോ പിങ്ക് ലൈനിന്റെ 7.5 കിലോമീറ്റർ എലിവേറ്റഡ് ഭാഗം കമ്മീഷൻ ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഈ പാതയിൽ ഏഴ് സ്റ്റേഷനുകളും 21 കിലോമീറ്റർ ഇടനാഴിയും ഉൾപ്പെടുന്നു. പുതിയ പാതയും തയ്യാറാകുന്നതോടെ തെക്കൻ ബെംഗളൂരുവിലെ കലേന അഗ്രഹാരയെ വടക്കൻ നാഗവാരയുമായി പിങ്ക് ലൈൻ ബന്ധിപ്പിക്കും. പ്രോട്ടോടൈപ്പ് ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടങ്ങൾ ഈ ഭാഗത്ത് ഇതിനകം നടത്തിയിട്ടുണ്ട്. ഈ പാത നഗര മൊബിലിറ്റി വർദ്ധിപ്പിക്കുകയും ബെംഗളൂരുവിലെ പ്രധാന ഇടനാഴികളിലുടനീളമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
