ബെംഗളൂരു നഗരത്തിൽ ജീവിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രാജ്യത്തിന്‍റെ ഐടി ഹബ്ബെന്നാണ് ബെംഗളൂരുവിനെ വിശേഷിപ്പിക്കുന്നത്. അതോടൊപ്പം ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന ഇന്ത്യൻ നഗരങ്ങളിലൊന്ന് കൂടിയാണ് ബെംഗളൂരു. ഇപ്പോൾ തന്നെ നിരവധി മലയാളികൾ നഗരത്തിലുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി നിരവധി പേർ ബെംഗളൂരിവിലേക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി എത്തുന്നുണ്ട്.
ഉയർന്ന ജീവിത ചിലവുകൾ
ഏറ്റവും വേഗത്തിൽ വികസനം വരുന്നുണ്ടെങ്കിലും അതുപോലെ തന്നെ ബെംഗളൂരു നഗരത്തിലെ ജീവിത ചിലവുകളും ഉയർന്നതാണ്. നഗരത്തിൽ പട്ടിണി കിടക്കണമെങ്കിൽ 500 രൂപ വേണം എന്നതാണ് നിലവിലെ സാഹചര്യം. ബെഗളൂരു നഗരത്തിലെ ജീവിത ചിലവുകളെ സംബന്ധിച്ച് അഭിഷേക് സിംഗ് എന്ന യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. ഒരുമാസം നഗരത്തിൽ ജീവിക്കണമെങ്കിൽ 70,000 രൂപ ചിലവ് വരുമെന്നാണ് അഭിഷേക് പറയുന്നത്. വാടക ഇനത്തിൽ 25,000 രൂപയും ഭക്ഷണത്തിന് 12,500 രൂപയും ചിലവാക്കേണ്ടി വരും. യാത്രയ്ക്കായി 12,500 രൂപ മാറ്റിവെക്കണം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റിൽ അഭിഷേക് പറയുന്നത്. ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണത്തിനും താമസത്തിനുമായി എത്ര രൂപയാണ് വേണ്ടിവരുന്നതെന്ന് നമുക്ക് ഒരു ഏകദേശ കണക്ക് കൂട്ടൽ നോക്കാം.
ജെപി നഗര്‍-ഇലക്ട്രോണിക് സിറ്റി
ബെംഗളൂരു നഗരത്തിൽ ഏറ്റവും കൂടുതൽ ചിലവ് വരുന്ന ഭാഗമാണ് ജെപി നഗറും ഇലക്ട്രോണിക് സിറ്റിയും. ഈ മേഖലയിൽ ഉയർന്ന വാടകയാണ് നൽകേണ്ടി വരുന്നത്. മാസം 15000 രൂപ മുതൽ 18000 രൂപ വരെ നൽകണം. അതേസമയം ഐടി പാര്‍ക്ക് ആയതിനാല്‍ തന്നെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ എത്ര കുറഞ്ഞാലും മൂന്ന് നേരത്തെ ഭക്ഷണത്തിന് ഒരാൾക്ക് 500-600 രൂപ വേണ്ടി വരും.

എംജി റോസ്-ബ്രിഗേഡ് റോഡ്
ഈ പ്രദേശങ്ങളില്‍ 12,000 രൂപ മുതല്‍ 15,000 രൂപ വരെ താമസത്തിനായി പ്രതിമാസം നൽകേണ്ടി വരും. ഭക്ഷണത്തിനായി ഒരു ദിവസം കുറഞ്ഞത് 400 രൂപയെങ്കിലും എല്ലാദിവസവും കയ്യിൽ നിന്ന് പോകും.
കോറമംഗലം-ഹോസൂര്‍ റോഡ്
10,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് മാസ വാടകയ്ക്ക് ഈടാക്കുന്നത്. എന്നാല്‍ ഇത് ഏറ്റവും ചെറിയ തുകയാണ്. ഭക്ഷണത്തിനായി പ്രതിദിനം സ്ട്രീറ്റ് ഫുഡാണെങ്കില്‍ പോലും 350 രൂപയോളം ചെലവഴിക്കേണ്ടതായി വരും.
ബനശങ്കരി-തിന്ദു
ഇവിടെ അല്‍പം വാടക കുറവാണ് 12,000 രൂപയ്ക്കുള്ളില്‍ നിരക്കില്‍ വാടകയ്ക്ക് താമസസ്ഥലം കിട്ടിയേക്കാം. 300 രൂപയെങ്കിലും ഭക്ഷണത്തിനായി ചിലപ്പോള്‍ പ്രതിദിനം ചെലവഴിക്കേണ്ടതായി വരും.
ഗൈഡൻസ് വാല്യൂ വർദ്ധിപ്പിച്ചേക്കും
ഏപ്രിൽ ഒന്ന് മുതൽ ഗൈഡൻസ് വാല്യൂ വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.ഇതോടെ ഭൂമി രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കായി വലിയൊരു തുക അധികമായി നൽകേണ്ടി വരും. ഗൈഡൻസ് വാല്യൂവിൽ ശരാശരി 15 മുതൽ 20 ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഗൈഡൻസ് വാല്യൂവിന്റെ 5% സ്റ്റാമ്പ് ഡ്യൂട്ടി, 2% രജിസ്ട്രേഷൻ ഫീ, 0.60% സെസ് എന്നിങ്ങനെ ആകെ 7.60 ശതമാനമാണ് ഉപഭോക്താക്കൾ നികുതിയായി നൽകുന്നത്. വാല്യൂ കൂടുന്നതോടെ ഈ തുക കുത്തനെ ഉയരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
