ബെംഗളൂരുവിൽ ജീവിക്കുന്നവർക്ക് ഇരുട്ടടിയായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പുതിയ തീരുമാനം. വിലക്കയറ്റത്തിലും വായു മലിനീകരണത്തിലും വലയുന്ന ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ചിലവുള്ളതാക്കുന്നതാണ് പുതിയ പ്രഖ്യാപനം. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമങ്ങളും ഫീസും നടപ്പിലാക്കാനൊരുങ്ങുകയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി.
സിബിഡി, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിലെ തെരുവുകളിലെ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കാൻ നഗരം ഉടൻ തുടങ്ങും. എത്രയാണ് പാർക്കിംഗ് ഫീസ്, എവിടെയൊക്കെയാണ് പാർക്കിംഗ് ഫീസ് നൽകേണ്ടിവരിക..? നമുക്ക് വിശദമായി നോക്കാം.
പാർക്കിംഗ് ഫീ നിരക്കുകൾ
നാലുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും നൽകണം. ദിവസേനയുള്ള പാസുകൾ യഥാക്രമം 150 രൂപയും 75 രൂപയുമാണ്. അതേസമയം പ്രതിമാസ പാസുകൾ നാലുചക്ര വാഹനങ്ങൾക്ക് 3000 രൂപ, 1500 രൂപ എന്നിങ്ങനെയാണ്.
പ്രധാന സ്ഥലങ്ങൾ
ഹെബ്ബാൾ ഡിവിഷനിലെ ടാങ്ക് ബണ്ട് റോഡ്, താരബലു റോഡ്, ഭൂപസന്ദ്ര മെയിൻ റോഡ് എന്നിവയും യെലഹങ്ക ന്യൂ ടൗൺ വാർഡ് നമ്പർ 05-ലെ 1st A, 13th A മെയിൻ റോഡുകൾ, 3rd B, 16th B, 15th A ക്രോസ് റോഡുകൾ, സന്ദീപ് ഉണ്ണികൃഷ്‌ണ റോഡ്, കനകപുര റോഡ്, ഡയഗണൽ റോഡ്, പട്ടാളമ്മൻ റോഡ്, മഗ്രത്ത് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ക്രസന്റ് റോഡ് തുടങ്ങിയ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഉയർന്ന ഗതാഗത സാന്ദ്രത, വാണിജ്യ പ്രവർത്തനങ്ങൾ, പതിവ് പാർക്കിംഗ് നിയമലംഘനങ്ങൾ എന്നിവ കണക്കിലെടുത്താണ് ഈ റോഡുകൾ തിരഞ്ഞെടുത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നടപടി കടുപ്പിക്കുമെന്ന് അധികൃതർ
നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി മാറുന്നത് റോഡരികുകളിലെ അലക്ഷ്യമായ പാർക്കിംഗാണ് എന്നാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് അനധികൃത പാർക്കിംഗ് തടയുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ തീരുമാനം. ഈ സംവിധാനം വഴി പ്രതിവർഷം ഏകദേശം 16 കോടി രൂപ വരുമാനമായി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നഗരത്തിലെ തിരക്കേറിയ വാണിജ്യ മേഖലകളിൽ പാർക്കിങ് ചിട്ടപ്പെടുത്താനും ഗതാഗതം സുഗമമാക്കാനുമാണ് ഈ നീക്കം.
ടെൻഡർ ലഭിക്കുന്ന കരാറുകാർ കേന്ദ്ര നഗര മുനിസിപ്പൽ ബോഡിക്ക് ഒരു നിശ്ചിത വാർഷിക തുക നൽകേണ്ടതുണ്ട്. നിയമവിരുദ്ധമായി പാർക്ക് ചെയ്തിരിക്കുന്നതോ നിയുക്ത മേഖലകൾക്ക് പുറത്തോ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനും ഈ സംവിധാനം അധികാരികളെ അധികാരപ്പെടുത്തുന്നു.
വിമർശനവും ശക്തം
അതേസമയം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നീക്കത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. പ്രത്യേകിച്ച് ബെംഗളൂരു നിവാസികളിൽ സ്വന്തമായി വാഹനം ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്നതാണ് പുതിയ പാർക്കിംഗ് ഫീ മാറ്റം. അതുകൊണ്ടുതന്നെ നഗരവാസികൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
