ബെംഗളൂരു നിവാസികള്‍ ഏറെ നാളായി കാത്തിരുന്ന പിങ്ക് ലൈന്‍ മെട്രോ യാഥാര്‍ഥ്യത്തിലേക്ക്.
ഈ റൂട്ടില്‍ സര്‍വീസ് നടത്തേണ്ട നാലാമത്തെ ട്രെയിന്‍ ബാനര്‍ഘട്ട റോഡിലെ കോത്തനൂര്‍ ഡിപ്പോയില്‍ എത്തി. 2026 മേയ് മാസത്തോടെ സര്‍വീസ് ആരംഭിക്കും.

മലയാളികള്‍ ഏറെ താമസിക്കുന്ന കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെ 7.5 കിലോമീറ്റര്‍ ദൂരമാണ് പിങ്ക് ലൈനില്‍ ഉള്‍ക്കൊള്ളുന്നത്.
ഈ മേഖലകളില്‍ താമസിക്കുന്നവരുടെ ജോലി സംബന്ധവും പഠനാര്ത്ഥവുമുള്ള ദൈനംദിന യാത്രകള്‍ ഇനി എളുപ്പമാകും.
വേഗത്തിലുള്ള യാത്ര
തവരേക്കരെ, ബി.ടി.എം ലേയൗട്ട്, ബാനര്‍ഘട്ട റോഡ് എന്നിവിടങ്ങളില്‍ വലിയൊരു മലയാളി ജനസംഖ്യയുണ്ട്. പിങ്ക് ലൈന്‍ ആരംഭിക്കുന്നതോടെ ഓഫീസുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് തിരക്കില്ലാതെ വേഗത്തില്‍ എത്താന്‍ കഴിയും.
നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് ബാനര്‍ഘട്ട റോഡ്. ഈ റോഡിലെ ബസ്, കാര്‍ എണ്ണം കുറയ്ക്കാനും മെട്രോലൈന്‍ സഹായിക്കും.
വിശ്വസനീയമായ ഇതര യാത്രമാര്‍ഗം സാധ്യമാകുന്നതോടെ നഗരത്തിലെ ട്രാഫിക്ക് കുരുക്കഴിയും.
മറ്റ് മെട്രോ നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എളുപ്പത്തില്‍ എത്താനും പിങ്ക് ലൈന്‍ സാഹചര്യമൊരുക്കുന്നു.
മറ്റ് മെട്രോ ലൈനുകള്‍ക്കും പുതിയ ട്രെയിനുകള്‍
പര്‍പ്പിള്‍ ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിവയിലും മെയ് - ജൂണ്‍ മാസങ്ങളില്‍ പുതിയ ട്രെയ്നുകളെത്തും.
ഇപ്പോള്‍ ഈ ലൈനുകളില്‍ 57 ട്രെയിനുകളാണ് ഓടുന്നത്. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരക്ക് കുറയുകയും ദൈനംദിനയാത്രികള് സൗകര്യപ്രദമാകുകയും ചെയ്യും.
ദക്ഷിണ ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പിങ്ക് ലൈന്‍ മെട്രോ വലിയ സഹായമാകും സമയം ലാഭിക്കാനും യാത്രാ സമ്മര്‍ദ്ദം കുറയ്ക്കാനും നഗരത്തിലെ വിവിധ ഭാഗങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താനും ഇത് സഹായിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications