ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും: നവംബർ 22 ഞായറാഴ്ച നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ കാരണം വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. 66/11 കെവി വിജയനഗർ, ബാഡരഹള്ളി സബ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് പരിസര പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്. എന്നാൽ ഈ ഇടങ്ങളിൽ വൈദ്യുതി തടസ്സം എപ്പോൾ തുടങ്ങുമെന്നോ എപ്പോൾ അവസാനിക്കുമെന്നോ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, പീന്യയിലെ പ്ലാറ്റിനം സിറ്റി മേഖലയിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയായിരിക്കും വൈദ്യുതി മുടങ്ങുക.
വിജയനഗർ, ബാഡരഹള്ളി സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ബസവേശ്വര നഗർ, ഗോവിന്ദരാജ നഗർ, കാമാക്ഷിപാളയ, ആർപിസി ലേഔട്ട്, ബിന്നി ലേഔട്ട്, പ്രശാന്ത് നഗർ, നാഗരഭാവി, മഹാദേശ്വര നഗർ, ഹൊസഹള്ളി, കെംപെഗൗഡ നഗർ, ഗൊല്ലരഹട്ടി, ഹേരോഹള്ളി, സുങ്കടകട്ടെ, ഹെഗ്ഗനഹള്ളി എന്നീ പ്രദേശങ്ങളെയാണ് ഈ വൈദ്യുതി മുടക്കം ബാധിക്കുക. ബെസ്കോമിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ ഫീഡറുകളുടെ കീഴിലാണ് ഈ പ്രദേശങ്ങൾ വരുന്നത്.

ബംഗളൂരു വൈദ്യുതി മുടക്കം: ബാധിക്കുന്ന പ്രദേശങ്ങളും സമയവും
വിജയനഗർ, ബാഡരഹള്ളി എന്നിവിടങ്ങളിലെ പ്രവൃത്തികൾക്ക് കൃത്യമായ സമയപരിധി ബെസ്കോം പുറത്തുവിട്ടിട്ടില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും വൈദ്യുതി പുനഃസ്ഥാപിക്കുക. ലൈനുകളിൽ വൈദ്യുതി തിരിച്ചെത്തുമ്പോൾ കുറഞ്ഞ വോൾട്ടേജ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് വൈദ്യുതി വന്ന ഉടൻ തന്നെ ലിഫ്റ്റ്, ആർ.ഒ സിസ്റ്റം (കുടിവെള്ള ഫിൽട്ടറുകൾ), മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പ്ര പ്രവർത്തിപ്പിക്കാതെ ഏതാനും മിനിറ്റുകൾ കാത്തിരിക്കുന്നതാണ് നല്ലത്. അപ്പാർട്ട്മെന്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഇത് സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുക. പീന്യ പ്ലാറ്റിനം സിറ്റി മേഖലയിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് അറ്റകുറ്റപ്പണി നിശ്ചയിച്ചിട്ടുള്ളത്.
| സബ് സ്റ്റേഷൻ/ഫീഡർ | പ്രധാന പ്രദേശങ്ങൾ | വൈദ്യുതി മുടങ്ങുന്ന സമയം |
|---|---|---|
| വിജയനഗർ 66/11 കെവി | ബസവേശ്വര നഗർ, കാമാക്ഷിപാളയ, ആർപിസി ലേഔട്ട്, ഹൊസഹള്ളി | വ്യക്തമാക്കിയിട്ടില്ല |
| ബാഡരഹള്ളി 66/11 കെവി | ഗൊല്ലരഹട്ടി, ഹേരോഹള്ളി, സുങ്കടകട്ടെ, ഹെഗ്ഗനഹള്ളി | വ്യക്തമാക്കിയിട്ടില്ല |
| പ്ലാറ്റിനം സിറ്റി 66/11 കെവി (പീന്യ N-4/N-5/N-7) | പീന്യ വ്യാവസായിക-രസിഡൻഷ്യൽ മേഖലകൾ | രാവിലെ 10:00 – വൈകീട്ട് 4:00 |
വൈദ്യുതി തടസ്സം: പരാതികൾ അറിയിക്കാനും വിവരങ്ങൾ അറിയാനും
24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന ഹെൽപ്‌ലൈൻ നമ്പറിലെ ഐവിആർഎസ് (IVRS) സംവിധാനം വഴി പരാതികൾ രജിസ്റ്റർ ചെയ്യാം. പെട്ടെന്നുള്ള മറുപടിക്കായി ബെസ്കോമിന്റെ വാട്ട്‌സ്ആപ്പ് സേവനങ്ങളും ഉപയോഗിക്കാം. പൊതു ആവശ്യങ്ങൾക്ക് 9449844640 എന്ന നമ്പറിലും, സുരക്ഷാ വിവരങ്ങൾക്ക് 9483191212, 9483191222 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ബംഗളൂരുവിലെ ഓരോ സോണിനും പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറുകൾ ലഭ്യമാണ്. തിരക്കുള്ള സമയങ്ങളിൽ വാട്ട്‌സ്ആപ്പ് വഴിയോ സോഷ്യൽ മീഡിയ വഴിയോ വിവരങ്ങൾ അറിയാൻ ശ്രമിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
നാളെയും ബംഗളൂരുവിൽ വൈദ്യുതി മുടങ്ങും
നവംബർ 23 തിങ്കളാഴ്ചയും നഗരത്തിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. 66/11 കെവി നന്ദിനി ലേഔട്ട് പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയും സാരക്കി, ആടുഗോഡി സബ് സ്റ്റേഷൻ പരിധികളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയുമായിരിക്കും അറ്റകുറ്റപ്പണി നടക്കുക. എന്നാൽ ഈ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, പ്രധാന ജോലികൾ ആസൂത്രണം ചെയ്യുന്നതിന് മുൻപ് രാവിലെ 1912 എന്ന നമ്പറിലോ വാട്ട്‌സ്ആപ്പിലോ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
വൈദ്യുതി മുടങ്ങുന്ന സമയമറിഞ്ഞ് ലിഫ്റ്റ് ഉപയോഗം, വെള്ളം പമ്പ് ചെയ്യൽ, അടുക്കളയിലെ ജോലികൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യുക. വൈദ്യുതി പോകുന്നതിന് മുൻപ് തന്നെ സെൻസിറ്റീവായ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്ത് സൂക്ഷിക്കുക. ഫോണുകൾ ചാർജ് ചെയ്തുവെയ്ക്കാനും അപ്പാർട്ട്മെന്റ് ഗ്രൂപ്പുകളിൽ വിവരങ്ങൾ പങ്കുവെക്കാനും ശ്രദ്ധിക്കുക. തത്സമയ വിവരങ്ങൾക്ക് 1912 അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് പരിശോധിക്കാവുന്നതാണ്. സ്ഥലത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റം വന്നേക്കാമെന്നതിനാൽ ബെസ്കോം അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക.


Click it and Unblock the Notifications