അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബംഗളൂരു നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (2026 നവംബർ 21, ശനി) വൈദ്യുതി വിതരണം തടസ്സപ്പെടും. ഫീഡറുകളുടെ പ്രവർത്തനത്തിനനുസരിച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 6.00 മണി വരെയാണ് പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. വൈറ്റ്‌ഫീൽഡ്-ഹൂഡി, ബാഗ്മനെ ടെക് പാർക്ക്, കെഎച്ച്ബി യെലഹങ്ക, പ്ലാറ്റിനം സിറ്റി തുടങ്ങിയ പ്രധാന മേഖലകളിലാണ് വൈദുതി മുടങ്ങുക. അതിനാൽ ഫോണുകളും മറ്റ് അത്യന്താപേക്ഷിത ഉപകരണങ്ങളും ചാർജ് ചെയ്തുവെക്കാനും, ലിഫ്റ്റ് ഉപയോഗവും വീട്ടുജോലികളും മുൻകൂട്ടി ക്രമീകരിക്കാനും പ്രദേശവാസികൾ പ്രത്യേകം ശ്രദ്ധിക്കുക.
പട്ടന്ദൂരു അഗ്രഹാര, പ്രസ്റ്റീജ് ശാന്തിനികേതൻ ഉൾപ്പെടുന്ന വൈറ്റ്‌ഫീൽഡ്-ഹൂഡി മേഖലകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെയായിരിക്കും പവർകട്ട്. ബാഗ്മനെ ടെക് പാർക്ക് 66/11 കെവി സ്റ്റേഷൻ പരിധിയിൽ വരുന്ന ജിഎം പാളയ, മല്ലേഷ്പാളയ, വിഭൂതിപുര എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ലഭിക്കില്ല. കെഎച്ച്ബി 66/11 കെവി യെലഹങ്ക സബ്സ്റ്റേഷന് കീഴിലുള്ള രാജാനകുണ്ടെ, അവലഹള്ളി സെക്ടറുകൾ, ഐഎസ്ആർഒ ലേഔട്ട് എന്നിവിടങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പവർകട്ട്. കുണ്ടലഹള്ളി കോറിഡോറിലെ ക്വാൽകോം, കാപ്‌ജെമിനി, ആർഎംഇസെഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഇന്നത്തെ ബംഗളൂരു പവർകട്ട്: പ്രദേശങ്ങളും സമയവും ഒറ്റനോട്ടത്തിൽ
| പ്രദേശം | സമയം | പ്രധാന സ്ഥലങ്ങൾ / മാപ്പ് സേർച്ച് |
|---|---|---|
| വൈറ്റ്‌ഫീൽഡ്–ഹൂഡി | 11:00 am–3:00 pm | പട്ടന്ദൂരു അഗ്രഹാര, പ്രസ്റ്റീജ് ശാന്തിനികേതൻ; "Pattanduru Agrahara Whitefield" എന്ന് തിരയുക. |
| ബാഗ്മനെ ടെക് പാർക്ക് 66/11 kV | 10:00 am–5:00 pm | ജിഎം പാളയ, മല്ലേഷ്പാളയ, വിഭൂതിപുര; "Bagmane Tech Park 66/11kV" എന്ന് തിരയുക. |
| കെഎച്ച്ബി 66/11 kV, യെലഹങ്ക | 10:00 am–5:00 pm | രാജാനകുണ്ടെ, അവലഹള്ളി A/B, ഐഎസ്ആർഒ ലേഔട്ട്; "KHB Substation Yelahanka" എന്ന് തിരയുക. |
| പ്ലാറ്റിനം സിറ്റി 66/11 kV | 10:00 am–4:00 pm | എച്ച്എംടി റോഡ് ക്ലസ്റ്റർ; "Platinum City Peenya" എന്ന് തിരയുക. |
വൈദ്യുതി തിരികെയെത്തുന്ന സമയം അറിയാനും പരാതി നൽകാനും ഇതാ വഴികൾ
ബെസ്കോം മിത്ര (BESCOM Mitra) ആപ്പ് വഴി പരാതികൾ രജിസ്റ്റർ ചെയ്യാനും വൈദ്യുതി എന്ന് പുനഃസ്ഥാപിക്കപ്പെടുമെന്ന് തത്സമയം അറിയാനും സാധിക്കും. ഊർജ്ജ മിത്ര (Urja Mitra) അലേർട്ടുകൾ വഴി മുൻകൂട്ടി നിശ്ചയിച്ചതും അടിയന്തിരവുമായ പവർകട്ട് വിവരങ്ങളും ലഭിക്കും. ഹെൽപ്പ് ലൈൻ നമ്പറുകൾ കിട്ടുന്നില്ലെങ്കിൽ, ബെസ്കോമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ആർആർ നമ്പർ (RR number) സഹിതം മെസ്സേജ് അയക്കാം. പരാതികളുടെ നിലവിലെ വിവരങ്ങളും സാങ്കേതിക സംഘത്തിന്റെ ജിപിഎസ് ലൊക്കേഷനും (ചില ഡിവിഷനുകളിൽ) ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ അറിയാൻ കഴിയും.
പവർകട്ട് സമയത്തോടടുക്കുമ്പോൾ ലിഫ്റ്റ് ഉപയോഗം പരമാവധി ഒഴിവാക്കുക. ഇക്കാര്യം മറ്റ് താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും അറിയിക്കണം. വൈദ്യുതി മുടങ്ങുന്നതിന് മുൻപായി വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാനും സെർജ് പ്രൊട്ടക്ഷൻ ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഫ്ലാറ്റുകളിൽ ജനറേറ്ററുകളുടെ ഓട്ടോ-ട്രാൻസ്ഫർ സംവിധാനവും വെന്റിലേഷനും മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തുക; ജനറേറ്ററുകൾ അടഞ്ഞ മുറികൾക്കുള്ളിൽ പ്രവർത്തിപ്പിക്കരുത്. മോട്ടോർ കേടുപാടുകളും ട്രിപ്പിംഗും ഒഴിവാക്കാൻ വൈദ്യുതി മാറുമ്പോൾ വാട്ടർ പമ്പുകൾ ഓഫ് ചെയ്തുവെക്കുക.
1912 എന്ന ഹെൽപ്പ് ലൈൻ നമ്പർ ബിസിയാണെങ്കിൽ, ബെസ്കോം മിത്ര, ഊർജ്ജ മിത്ര ആപ്പുകളിലോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലോ പരാതി രജിസ്റ്റർ ചെയ്യാം. വേഗത്തിലുള്ള നടപടികൾക്കായി ആർആർ നമ്പർ, മേൽവിലാസം, മൊബൈൽ നമ്പർ, പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ വ്യക്തമായി നൽകുക. അപ്പാർട്ട്മെന്റുകളിലെ ജനറേറ്റർ ബാക്കപ്പ് ചെലവുകൾക്കായി ഡീസൽ ഇൻവോയ്സുകൾ, ജനറേറ്റർ മീറ്റർ റീഡിംഗ്, പ്രവർത്തിച്ച സമയം എന്നിവ ദിവസേന റെക്കോർഡ് ചെയ്തുവെക്കുക. കിലോവാട്ട്-അവർ കണക്കാക്കി കൃത്യമായ വിവരങ്ങൾ റസിഡന്റ്സിനെ അറിയിക്കുകയും വേണം. കൂടാതെ ലിഫ്റ്റുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിന് മുൻപ് ബെസ്കോമിന്റെ പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കുക.


Click it and Unblock the Notifications