ബംഗളൂരുവിൽ ഇന്ന് പവർകട്ട്; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും അറിയാം, മുൻകരുതലുകൾ എടുക്കൂ!

ബംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ, 2026 നവംബർ 23) ദീർഘനേരം വൈദ്യുത തടസ്സം നേരിടും. ബെസ്കോം (BESCOM) അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നൂറ്റിരുപതിലേറെ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ചിലയിടങ്ങളിൽ 12 മണിക്കൂർ വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. നാളെയും (ചൊവ്വ, നവംബർ 24) നഗരത്തിൽ പലയിടത്തും പവർകട്ട് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സബ്‌സ്റ്റേഷനുകൾക്കും ഫീഡറുകൾക്കും അനുസരിച്ച് സമയത്തിൽ മാറ്റമുണ്ടാകും. അതിനാൽ, വെള്ളം ശേഖരിക്കുന്നതും വർക്ക് ഫ്രം ഹോം ജോലികളും വീട്ടുപകരണങ്ങളുടെ ഉപയോഗവും മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതുണ്ട്.

പോട്ടറി റോഡ് 66/11 കെവി പരിധിയിലാണ് ഇന്ന് ഏറ്റവും കൂടുതൽ സമയം വൈദ്യുതി മുടങ്ങുക; രാവിലെ 9 മുതൽ വൈകിട്ട് 7.30 വരെ. സ്വിച്ച് ഗിയറുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച വരെ ഇവിടെ ഇടവിട്ട് വൈദ്യുത തടസ്സമുണ്ടാകും. കെപിടിസിഎല്ലിന്റെ (KPTCL) ബാങ്ക്-2, അനുബന്ധ ഫീഡറുകളിലെ ലൈൻ ക്ലിയറൻസ് പണികളും ഇതോടൊപ്പം നടക്കുന്നുണ്ട്. നന്ദിനി ലേഔട്ടിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും സാരക്കി, ആടുഗോഡി മേഖലകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് പവർകട്ട്.

ബംഗളൂരുവിൽ ഇന്ന് പവർകട്ട്; അറിയേണ്ടതെല്ലാം

ബംഗളൂരു പവർകട്ട്: നവംബർ 23-ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും

കിഴക്ക്, വടക്ക്, തെക്കൻ ബംഗളൂരുവിലെ പ്രധാന ഇടങ്ങളെല്ലാം ഇന്നത്തെ പവർകട്ടിന്റെ പരിധിയിൽ വരും. ഫ്രേസർ ടൗൺ, കോക്സ് ടൗൺ, ഹളസൂരു, ലിംഗരാജപുരം, ബയ്യപ്പനഹള്ളി, മാരുതി സേവാനഗർ, സുബ്രഹ്മണ്യനഗർ, ഗായത്രിനഗർ, കൃഷ്ണാനന്ദ നഗർ, യശ്വന്ത്പൂർ ഇൻഡസ്ട്രിയൽ ഏരിയ, ജെപി നഗറിലെ വിവിധ ബ്ലോക്കുകൾ, പുട്ടേനഹള്ളി, ആടുഗോഡി, ലക്കസന്ദ്ര, വിൽസൺ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും വൈദ്യുതി തടസ്സപ്പെടുക. സംശയമുള്ളവർക്ക് 1912 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് ഫീഡറുകളുടെ കൃത്യമായ വിവരങ്ങൾ അറിയാം.

ചൊവ്വാഴ്ചയും പവർകട്ട്: നവംബർ 24-ലെ ബെസ്കോം അറ്റകുറ്റപ്പണി വിവരങ്ങൾ

ചൊവ്വാഴ്ച അബ്ബിഗെരെ മേഖലയിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാകും പവർകട്ട്. കമ്മഗൊണ്ടനഹള്ളി, ലക്ഷ്മിപുര, വാദേരഹള്ളി, എച്ച്വിവി ലേഔട്ട്, അബ്ബിഗെരെ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ ഈ സമയത്ത് വൈദ്യുതി ഉണ്ടാകില്ല. പുട്ടേനഹള്ളി റിസീവിംഗ് സ്റ്റേഷൻ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് നിയന്ത്രണം. വെങ്കടാല, കാട്ടിഗെനഹള്ളി, കോഗിലു തുടങ്ങിയ ലേഔട്ടുകളിലും ഇതിന്റെ പ്രഭാവമുണ്ടാകും. ഫീഡറുകൾക്ക് അനുസരിച്ച് 5 മുതൽ 6 മണിക്കൂർ വരെയാണ് ഇവിടെ വിതരണം തടസ്സപ്പെടുക.

അപ്‌ഡേറ്റുകൾ അറിയാനും വീട്ടുപകരണങ്ങൾ സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെസ്കോമിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന ഹെൽപ്‌ലൈനിലൂടെ ലൈവ് വിവരങ്ങൾ അറിയാനും പരാതികൾ രജിസ്റ്റർ ചെയ്യാനും സാധിക്കും. ഫോൺ ലൈനുകൾ ബിസിയാണെങ്കിൽ 9449844640 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ 9480816108 മുതൽ 9480816119 വരെയുള്ള നമ്പറുകളിലേക്ക് എസ്‌എംഎസ് അയച്ചോ ബന്ധപ്പെടാം. എളുപ്പത്തിൽ പരാതി നൽകാൻ കൺസ്യൂമർ ഐഡി കയ്യിൽ കരുതുക. പവർകട്ട് തുടങ്ങുന്നതിന് മുൻപായി ലിഫ്റ്റ്, ആർഒ വാട്ടർ പ്യൂരിഫയർ, ഗീസർ, വാട്ടർ മോട്ടോർ എന്നിവ ഓഫാക്കി ഇടുക. ഇലക്ട്രോണിക് ഉപകണങ്ങൾക്ക് സർജ് പ്രൊട്ടക്ടറുകൾ ഉപയോഗിക്കുന്നതും സുരക്ഷിതമാണ്.

ഫോണുകളും വൈഫൈ റൂട്ടറുകളും മുൻകൂട്ടി ചാർജ് ചെയ്ത് വെക്കുക. കുടിവെള്ളം ശേഖരിക്കാനും പവർകട്ട് സമയത്തോട് അടുപ്പിച്ച് ലിഫ്റ്റുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുമല്ലോ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളൂരുവിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകിയേക്കാം. പ്രധാന മേഖലകളിലെ വിവരങ്ങൾ ഉച്ചയ്ക്ക് 1 മണിക്കും വൈകിട്ട് 6 മണിക്കും അപ്‌ഡേറ്റ് ചെയ്യുന്നതാണ്. നിശ്ചിത സമയത്തിന് ശേഷവും വൈദ്യുതി വന്നില്ലെങ്കിൽ കംപ്ലൈന്റ് അക്നോളജ്മെന്റ് നമ്പർ ഉപയോഗിച്ച് വീണ്ടും പരാതി നൽകാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X