അധ്യാപകര്‍ പേരുവിളിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ഹാജര്‍ രേഖപ്പെടുത്തുന്ന രീതി, സര്‍ക്കാര്‍ സ്ക്കൂളുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. പകരം കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ (എഐ) സംവിധാനം ഇനി ഹാജരെടുക്കും. വിദ്യാര്‍ത്ഥിയുടെ മുഖം തിരിച്ചറിയുന്ന എഐ ക്യാമറകള്‍, അത് സിസ്റ്റത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക.
മെയ് മുതല്‍ ബെംഗളൂരു സര്‍ക്കാര്‍ സ്ക്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റികളിലും സംവിധാനം നിലവില്‍ വരും. കുറഞ്ഞവെളിച്ചത്തിലും സംവിധാനം പ്രവര്‍ത്തിക്കും.
ഇപ്പോള്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിലെ ഡ്രോപ്പ്ഔട്ട് നിരക്ക് 22.02 ശതമാനമാണ്. പുതിയ സംവിധാനം വന്നാല്‍ സ്കൂളുകള്‍ വിട്ടുപോകുന്ന വിദ്യാര്‍ഥികളെ കൃത്യമായി തിരിച്ചറിയാനും വീണ്ടും പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സെന്റര്‍ ഫോര്‍ ഇ-ഗവേര്‍ണന്‍സാണ് ഇതിനായി ആപ്പ് വികസിപ്പിക്കുന്നത്. ബെംഗളൂരു സ്ക്കൂള് വിദ്യാഭ്യാസ-സാക്ഷരത വകുപ്പിന്റെ ആവശ്യമാര്ത്ഥമാണിത്. ഇവര്‍ തന്നെ എല്ലാ സ്ക്കൂളുകളിലും സംവിധാനം സജ്ജീകരിക്കും.

2.16 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതി വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷനും ഹാജറും സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നു. ബന്ധപ്പെട്ട ഡാറ്റ ഇതിനോടകം ശേഖരിച്ചു.
പുതിയ സംവിധാനം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില കൃത്യമായി രേഖപ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സംവിധാനം കുറ്റമറ്റതാക്കാന്‍ ഇതുവഴിയാകും. നിലവില്‍ ഹാജരില്ലാത്ത വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്തുന്ന രീതിയുണ്ട്.
അധ്യാപക തസ്തിക സംരക്ഷിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. പുതിയ സംവിധാനം ഈ പ്രവണത ഇല്ലാതാക്കുന്നു. കുട്ടികളെ സ്ക്കൂളിലെത്തിക്കാന്‍ അധ്യാപകര്‍ കഷ്ടപ്പെടേണ്ടിവരും.
കൂടാതെ വിദ്യാര്‍ത്ഥികള്‍ പാതിവഴിയില്‍ പഠനമുപേക്ഷിക്കുന്നത് കുറയ്ക്കാനും സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
