2025 അവസാനിച്ച് 2026ലേക്ക് എത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. എല്ലാ വർഷവും ഡിസംബർ മാസമെത്തുമ്പോൾ ട്രെയിൻ സർവ്വീസുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം വർഷാവസാനവും, അവധിക്കാല ആഘോഷങ്ങളും ഒരുമിച്ച് എത്തുന്നതിനാലാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. ഡിസംബറിലെ ആഘോഷങ്ങൾക്കായി ട്രെയിൻ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയായിരുന്നു.
അതിനിടയിലാണ് ചില പ്രത്യേക ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ അനുവദിച്ചിരുന്നത്. ശബരിമല, പൊങ്കൽ, ക്രിസ്മസ് തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ജനുവരി അവസാനം വരെ നീട്ടിയിരിക്കുന്നു. ഡിസംബർ അവസാനം വരെയായിരുന്നു ഈ സർവ്വീസുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്.
ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി-കൊല്ലം സ്പെഷൽ (07313) ട്രെയിൻ ജനുവരി 25 വരെയും, കൊല്ലം-എസ്എംവിടി ബെംഗളൂരു (07314) സ്പെഷൽ ട്രെയിൻ ജനുവരി 26 വരെയും സർവീസ് നടത്തുമെന്ന് അറിയിച്ചു. ഹുബ്ബള്ളിയിൽ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു ഈ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും, തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06524) ട്രെയിൻ ജനുവരി 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചകളിലും, തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06547) ട്രെയിൻ ജനുവരി 29 വരെയും, തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു (06548) ട്രെയിൻ ജനുവരി 30 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നു ബുധനാഴ്ചകളിലും, തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു ഈ ട്രെയിനുകളുടെ സർവ്വീസ് നടത്തുന്നത്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06555) ട്രെയിൻ ജനുവരി 30 വരെയും, തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06556) ട്രെയിൻ ഫെബ്രുവരി 1 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചകളിലും, തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഇപ്പോൾ ബെംഗളൂരുവിൽ രാവിലെ 7.30നു പകരം 8.15നാണു ട്രെയിൻ എത്തുക.
ഒരു എസി ടു ടയർ കോച്ച്, മൂന്ന് എസി ത്രീ ടയർ കോച്ച്, 12 സ്ലീപ്പർ ക്ലാസ് കോച്ച്, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്. രണ്ട് സർവീസിൻ്റെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വേഗം തന്നെ ടിക്കറ്റ് ബുക്ക് ചെയ്താൽ നിങ്ങളുടെ യാത്ര മുടങ്ങില്ല. ഈ രണ്ട് സർവ്വീസുകളും നിങ്ങളുടെ യാത്ര സുഖമമാക്കാൻ സഹായിക്കും. തത്ക്കാൽ എടുത്ത് യാത്ര ചെയ്യാമെന്ന ചിന്തയിൽ ഇരുന്നാൽ ടിക്കറ്റ് കിട്ടിയില്ലെന്ന് വരും. കർണാടകയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന നിരവധി മലയാളികളുണ്ട്. ഇവർക്കും ഈ സ്പെഷ്യൽ ട്രെയിൻ ഏറെ ആശ്വാസകരമാവുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
