ബെംഗളൂരു നഗരത്തിന്‍റെ ഏറ്റവും വലിയ തലവേദന മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ട്രാഫിക് ബ്ലോക്കുകളാണ്. മെട്രോയും മികച്ച റോഡുകളും ഉണ്ടായിട്ടും ഗതാഗതക്കുരുക്ക് മാത്രം മാറിയിട്ടില്ല. ലോകത്തിൽ തന്നെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കുകളുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതെല്ലാം പഴങ്കതയാകും. കാരണം ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതി (ബിഎസ്ആർപി) പദ്ധതി അതിവേഗം പൂർത്തിയാക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.
ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതി (ബിഎസ്ആർപി)
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി അവതരിപ്പിക്കപ്പെട്ട പദ്ധതിയാണ് സബർബൻ റെയിൽവേ പദ്ധതി. 23,342 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി നഗരത്തിലെ പ്രധാന പ്രദേശങ്ങളെ എല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ്. പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 19 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുമെന്നും അതോടെ നഗരത്തിൽ നിന്നും 40,000 ബസുകൾ ഒഴിവാക്കാൻ സാധിക്കുമെന്നും റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡ് (കെ-റൈഡ്) മാനേജിംഗ് ഡയറക്ടർ ലക്ഷ്മൺ സിംഗ് പറഞ്ഞു.
ഈ പദ്ധതി ഏകദേശം 24 ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുകയും 17 മെട്രോ സ്റ്റേഷനുകൾ, 22 റെയിൽവേ സ്റ്റേഷനുകൾ, സാധ്യമാകുന്നിടത്തെല്ലാം ബസ് ശൃംഖല എന്നിവയുമായി സംയോജിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി 148 കിലോമീറ്റർ ദൈർഘ്യമുള്ളതാണെന്നും സാമ്പിഗെ, മല്ലിഗെ, പാരിജാത, കനക എന്നിങ്ങനെ നാല് ഉടനാഴികൾ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൾട്ടി-മോഡൽ കണക്റ്റിവിറ്റി
17 മെട്രോ സ്റ്റേഷനുകൾ, 22 റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ബസ് ഡിപ്പോകൾ എന്നിവയുമായി സബർബൻ ശൃംഖല സംയോജിപ്പിക്കും. ഇത് തടസ്സമില്ലാത്ത മൾട്ടി-മോഡൽ കണക്റ്റിവിറ്റി ഉറപ്പാക്കുമെന്നും ലക്ഷ്മൺ സിംഗ് കൂട്ടിച്ചേർത്തു. കൂടാതെ സോളാർ പാനലുകൾ സ്ഥാപിക്കൽ, ജലസംഭരണ സംവിധാനങ്ങൾ, പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കുന്നതിനും പ്രതിവർഷം 22 ദശലക്ഷം ലിറ്റർ വെള്ളം ശേഖരിക്കുന്നതിനും ലക്ഷ്യമിടുന്ന സുസ്ഥിര നിർമ്മാണ രീതികൾ എന്നിവയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2030-ൽ പൂർത്തിയാകും
2030 ആകുമ്പോഴേക്കും പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 25 കിലോമീറ്റർ ദൈർഘ്യമുള്ള മല്ലിക ലൈൻ 2028 ഡിസംബറോടെ പൂർത്തിയാകും. 46 കിലോമീറ്റർ ദൈർഘ്യമുള്ള കനക ലൈൻ 2029 ജൂണിൽ പൂർത്തിയാകും. ബാക്കിയുള്ള സാംപിക ലൈൻ (41 കി.മീ) 2030 മാർച്ചോടെയും പരിജാത ലൈൻ (35 കി.മീ) 2030 മാർച്ചോടെയും പൂർത്തിയാകും. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ബെംഗളൂരു സൗത്ത് എന്നീ മൂന്ന് ജില്ലകളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് പദ്ധതി.
ഭൂമി ഏറ്റെടുക്കൽ വെല്ലുവിളി
ഭൂമി ഏറ്റെടുക്കലാണ് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. കനക ലൈനിനായുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. മല്ലിക ലൈനിനായുള്ള ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും. അതിന് ശേഷമാണ് സാംമ്പിഗെ ലൈനിനും പരിജാത ലൈനിനും വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.
More From GoodReturns

ബംഗളൂരുവിലെ ഒഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കിയില്ലെങ്കിൽ വൻ പിഴ; ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി ബിബിഎംപി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications