വൈദ്യുത വാഹന (ഇവി) നിര്‍മ്മാണ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ് ബെംഗളൂരു. ഇവി പരീക്ഷണ, ഗവേഷണങ്ങള്‍ക്കായി ഒരു നഗരം തന്നെ കര്‍ണ്ണാടക സര്‍ക്കാര്‍ ഇവിടെ പണിയുന്നു. 80 ഏക്കറിലൊരുങ്ങുന്ന പദ്ധതി, ഒരു വാഹനത്തിന്റെ ഡിസൈനിംഗ് തൊട്ട് പരിശോധന, സര്ട്ടിഫിക്കേഷന്, നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങള്‍ ഒരു കുടക്കീഴിലാക്കും. ഇന്ത്യയുടെ വൈദ്യുത വാഹന തലസ്ഥാനമെന്ന ബെംഗളൂരുവിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതായിരിക്കും പദ്ധതി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും പിന്തുണ
സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ട ഗവേഷണ പിന്തുണ, വന്‍കിട സ്ഥാപനങ്ങള്‍ക്കാവശ്യമായ ഗവേഷണ-വികസന സൗകര്യങ്ങള്‍ എന്നിവ നഗരത്തില്‍ സജ്ജീകരിക്കുന്നുണ്ട്.ടെസ്റ്റിംഗ് ട്രാക്കുകള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ലാബുകള്‍, സര്ട്ടിഫിക്കേഷന് സെന്ററുകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവ വഴി ഒരു കാത്തിരിപ്പിന്റെയും ആവശ്യമില്ലാതെ കമ്പനികള്‍ക്ക് അതി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.പരിശോധനയും സാധൂകരണവും ഒരു കുടക്കീഴിലാകുന്നത് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും സര്ട്ടിഫിക്കേഷന് വേഗത്തിലാക്കുകയും ചെയ്യും.വാഹനങ്ങള്‍ എളുപ്പത്തില്‍ പുറത്തിറക്കാന്‍ ഇതുവഴി കമ്പനികള്‍ക്കാകും.
ക്ലീന്‍ മൊബിലിറ്റി
ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിലൂടെ വ്യാവസായിക വളര്‍ച്ച ശക്തിപ്പെടുത്താമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും അധികൃതര്‍ കരുതുന്നു. ബെംഗളൂരുവിനെ അന്തരീക്ഷ മലിനീകരണ മുക്തമാക്കുക എന്നതും ലക്ഷ്യമാണ്. തുമകൂരു, രാമനഗര, ചിക്കബെല്ലാപൂര്‍ എന്നീ പ്രദേശങ്ങളാണ് പദ്ധതിയ്ക്കായി പരിഗണിക്കപ്പെടുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
