കാശ്മീര്‍, വൈഷ്ണോ ദേവി സന്ദര്‍ശനത്തിന് സുവര്‍ണ്ണാവസരം. ഇവിടേയ്ക്കുള്ള ടൂറിസ്റ്റ് സ്പെഷ്യല്‍ ട്രെയ്ന്‍ ഏപ്രില്‍ 11 മുതല്‍ ബെംഗളൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. സൗത്ത് സ്റ്റാര്‍, ടൂര്‍ ടൈംസ് എന്നീ ഏജന്‍സികളുമായി ചേര്‍ന്നാണ് പാക്കേജ്.

ട്രെയ്ന്‍, താമസം, ഭക്ഷണം, മറ്റ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം, ഇന്‍ഷൂറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഓരോ കോച്ചിനും പ്രത്യേക സുരക്ഷാ സംവിധാനവും ടൂര്‍ മാനേജരുമുണ്ടാകും. പിഎ സംവിധാനം വഴിയായിരിക്കും അറിയിപ്പുകള്.
കാശ്മീര്‍ പാക്കേജില്‍ ആഗ്ര, ശ്രീനഗര്‍, സോന്മാര്ഗ്, ഗുല്‍മാര്‍ഗ്, അമൃത്സര്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ ജോലാര്‍പെട്ടൈ, ബംഗാരപേട്ട്, വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, പെനുകോണ്ട, ധര്‍മവരം, അനന്തപുരം എന്നിവയാണ് സ്റ്റോപ്പുകള്‍. പ്രകൃതിസൗന്ദര്യവും പവിത്രസ്ഥാനങ്ങളും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാകും യാത്ര.
കാശ്മീര്‍ പാക്കേജ്: നിരക്കുകളും യാത്രാമാര്‍ഗവും
കാശ്മീര്‍ യാത്ര 13 ദിവസമാണ്. ആഗ്ര, ശ്രീനഗര്‍, സോന്മാര്ഗ്, ഗുല്‍മാര്‍ഗ്, അമൃത്സര്‍, ഡല്‍ഹി എന്നിവ ഉള്‍പ്പെടും.
നിരക്കുകള്‍ ഇങ്ങനെ:
Sleeper ക്ലാസ് ₹42,400.
Third AC ₹54,000.
Second AC ₹61,000.
First AC ₹68,200.
വൈഷ്ണോ ദേവി പാക്കേജ്
വൈഷ്ണോ ദേവി ഹോളിഡേ സ്പെഷ്യല്‍ 13 ദിവസമാണ്. ആഗ്ര, മഥുര, ഹരിദ്വാര്‍, ഋഷികേശ്, കുരുക്ഷേത്ര, വൈഷ്ണോ ദേവി, അമൃത്സര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ ഉള്‍പ്പെടും.
നിരക്കുകള്‍:
Sleeper ₹36,800.
Third AC ₹48,700.
Second AC ₹54,300.
First AC ₹65,700.
ജമ്മു കാശ്മീരിലെ ത്രികൂട പര്‍വതനിരകളില്‍, കത്രയ്ക്ക് സമീപമാണ് വൈഷ്ണോ ദേവി ക്ഷേത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇത്. കത്രയില്‍നിന്ന് ഏകദേശം 13 കിലോമീറ്റര്‍ കാല്‍നടയായി വേണം ക്ഷേത്രത്തിലെത്താന്‍. ഈ പ്രതിസന്ധികള്‍ തരണം ചെയ്തും ലക്ഷക്കണക്കിന് ആളുകളാണ് പ്രതിവര്‍ഷം ഇവിടെയെത്തുന്നത്.
ബുക്കിംഗ്
ഐസിടിസിയുടെ ആപ്പ് വഴി സ്പെഷ്യല്‍ ട്രെയ്നില്‍ ബുക്കിംഗ് ലഭ്യമല്ല. 9355021516 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.tourtimes.in സന്ദര്‍ശിക്കുകയോ ചെയ്ത് റിസര്‍വേഷന്‍ നടത്താവുന്നതാണ്.
ബെംഗളൂരുവിലും കേരളത്തിലും താമസിക്കുന്ന മലയാളികള്‍ക്ക് വടക്കേ ഇന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുമിച്ച് കാണാനുള്ള സുവര്‍ണ്ണാവസരമാണിത്. ചെലവും യാത്ര ക്രമീകരണങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചതിനാല്‍ കുടുംബസമേതം ദീര്‍ഘയാത്ര നടത്താന്‍ സുരക്ഷിതമായ, അനുയോജ്യമായ ഓപ്ഷന്.
ഡല്‍ഹിയിലേയ്ക്കും ജമ്മുവിലേയ്ക്കുമുള്ള ദീര്‍ഘദൂര ട്രെയ്നുകളൊഴിച്ചാല് കേരളത്തില്‍ നിന്നും വൈഷ്ണോദേവിയില്യ്ക്ക് സ്പെഷ്യല്‍ ട്രെയ്നുകളില്ല. അതുകൊണ്ടുതന്നെ കേരളത്തിലുള്ളവര്‍ക്കും ഇത് സുവര്‍ണ്ണാവസരമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
