ബെംഗളൂരു മലയാളികളെ സംബന്ധിച്ച് വലിയ തലവേദന നാട്ടിലേക്കുള്ള വരവാണ്. പ്രത്യേകിച്ചും വിശേഷ ദിവസങ്ങളിൽ. ക്രിസ്മസ്- പുതുവത്സരം ആഘോഷിക്കാൻ കേരളത്തിലേത്ത് ബസിന് വരാമെന്ന് കരുതിയാൽ കഴുത്തറപ്പൻ ടിക്കറ്റ് നിരക്കാണ്. ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രെയിനിനാണെങ്കിൽ ടിക്കറ്റ് കിട്ടാനുമില്ല. എന്നാൽ ക്രിസ്മസ്-പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിന്‍ സര്‍വീസ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കാണ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രെയിൻ സമയം
06573 നമ്പര്‍ എസ്എംവിടി ബെംഗളൂരു- കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ ഡിസംബര്‍ 25 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. കൊല്ലത്ത് പിറ്റേദിവസം രാവിലെ 6.30 ഓടെ എത്തിച്ചേരും. മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 3.10ന് കൃഷ്ണരാജപുരം, 3.58ന് ബംഗരാജപേട്ട്, 7.40ന് സേലം, 8.45ന് ഈറോഡ്, 9.33ന് തിരുപ്പു, 10.20ന് പോഡന്നൂര്‍ എന്നീ സ്റ്റേഷനുകളിലെത്തും. 11.17-നാണ് പാലക്കാട് എത്തുക. അതിന് ശേഷം 12.25-ഓടെ തൃശ്ശൂർ, 1.28ന് ആലുവ എന്നിങ്ങനെയാണ് സമയക്രമം.
1.50 ന് എറണാകുളം ടൗണിലെത്തുമ്പോൾ 3.07ന് കോട്ടയം, 3.28ന് ചങ്ങനാശേരി, 3.39ന് തിരുവല്ല, 3.50ന് ചെങ്ങന്നൂര്‍, 4.02ന് മാവേലിക്കര, 4.16ന് കായംകുളം സ്റ്റേഷനിലെത്തും. 6.30 ന് കൊല്ലത്തെത്തുന്നതോടെ യാത്ര അവസാനിക്കും.
തിരിച്ചുള്ള യാത്ര
ഡിസംബര്‍ 26ന് വെള്ളിയാഴ്ച രാവിലെ 10.30നാണ് ട്രെയിന്‍ കൊല്ലത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്നത്. 11.26ന് കായംകുളം, 11.36 ന് മാവേലിക്കര, 11.48 ന് ചെങ്ങന്നൂര്‍, 11.57 ന് തിരുവല്ല, 12.08 ന് ചെങ്ങനാശേരി, 12.24 ന് കോട്ടയം, 1. 35ന് എറണാകുളം ടൗണ്‍, 2.3ന് ആലുവ, 3 ന് തൃശൂര്‍, 6.42ന് പാലക്കാട്, 6.20ന് പോഡന്നൂര്‍, 7.18ന് തിരുപ്പു, 8.20ന് ഈറോഡ്, 9.20 ന് സേലം, 12.38ന് ബംഗരാജപേട്ട്, 1.15 ന് കൃഷ്ണരാജപുരം, പിറ്റേദിവസം 3.30ന് എസ്എംവിടി ബെംഗളൂരു.

ടിക്കറ്റ് ബുക്കിംഗ്
ക്രിസ്മസ് പ്രമാണിച്ച് ട്രെയിനിൽ തിരക്ക് വർദ്ധിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്പെഷ്യൽ ട്രെയിൻ എന്ന ആവശ്യം യാത്രക്കാർ മുന്നോട്ട് വച്ചത്. അതിന് തുടർന്നാണ് ദക്ഷിണ റെയിൽവേ അധിക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്. ട്രെയിൻ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാൻ സാധിക്കും. പുതിയ ട്രെയിൻ എത്തിയതോടെ യാത്ര ദുരിതം ഒരുപരിധിവരെ കുറയുമെന്നാണ് വിലയിരുത്തൽ.
വന്ദേഭാരതിൽ ടിക്കറ്റില്ല
ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ദിവസങ്ങൾക്ക് മുൻപേ ക്രിസ്മസ് അവധി സമയത്തെ ടിക്കറ്റുകൾ തീർന്നു. ബുക്കിംഗുകൾ വെയിറ്റിംഗ് ലിസ്റ്റ് പരിധി പോലും കവിഞ്ഞ അവസ്ഥയിലാണ്. കെഎസ്ആർ ബെംഗളൂരു-വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50 ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. അതേസമയം, എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.
ഒരു സമയം 600 പേർക്ക് മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയൂ. ഏഴ് ചെയർ കാറുകളും ഒരു എക്സിക്യൂട്ടീവ് ചെയർ കാറും അടങ്ങുന്ന ഒറ്റ റേക്ക് ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 16 ആയി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ 200 യാത്രക്കാർക്ക് ഒറ്റയടിക്ക് യാത്ര ചെയ്യാൻ കഴിയും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളായ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന ഈ ട്രെയിൻ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
