മലയാളികളുള്‍പ്പടെ ബെംഗളൂരുവിലെ റോഡ് യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത. സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് അവസാനമാകുന്നു. ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍, മാര്‍ച്ചിന്റെ അവസാന വാരമോ ഏപ്രിലിന്റെ ആദ്യ വാരമോ യാത്രാ യോഗ്യമാകും.

ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡാണ് പാത നിര്‍മ്മിക്കുന്നത്.
449 കോടി രൂപ ചെലവില്‍ പദ്ധതി
449 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഫ്ലൈ ഓവറിന്റെ പ്രധാന ഭാഗത്തിന്റെ നീളം 3.36 കിലോമീറ്ററാണ്. ലൂപ്പുകളും റാംപുകളും ഉള്‍പ്പെടെ മൊത്തം നീളം 5.12 കിലോമീറ്റര്‍.
ഫ്ലൈഓവറിന്റെ ഒരു ഭാഗം 2024 ല്‍ തുറന്നിരുന്നു. ഇതോടെ ട്രാഫിക്ക് കുരുക്കിന് പാതി ശമനമായി.
പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഔട്ടര്‍ റിംഗ് റോഡ് ഭാഗത്തുനിന്നും എച്ച്.എസ്.ആര് ലേയൗട്ട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്റെ പിന്നിലൂടെ നേരിട്ട് ഫ്ലൈഓവറിലേയ്ക്ക് കയറാം.
ഇതോടെ ട്രാഫിക് പ്രശ്നം വലിയ തോതില്‍ കുറയും.
ഇലക്ട്രോണിക് സിറ്റി, കോരമംഗല, എച്ച്.എസ്.ആര് ലേയൗട്ട് എന്നിവിടങ്ങളിലെ ഐടി കമ്പനികളിലേക്ക് മലയാളികള്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന് വഴിയാണ് പോകുന്നത്. ട്രാഫിക്ക് പ്രശ്നം ഒഴിവാകുന്നതോടെ ഇവരുടെ ദൈനംദിന യാത്രാ ക്ലേശം പരിഹരിക്കപ്പെടും.
കൂടാതെ, മെട്രോ റെയിലിന് സൗകര്യമൊരുക്കുന്ന രീതിയിലാണ് ഈ ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ബസ്, മെട്രോ ഉപയോഗപ്പെടുത്തുന്ന ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഉപകാരപ്രദമാകും.
പ്രധാന നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പെയിന്റിംഗ്, വൈദ്യുതി സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ അവസാന ജോലികള്‍ മാത്രമാണ് ബാക്കി. അവയും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications