ജോലി ആവശ്യാര്‍ത്ഥവും വിദ്യാഭ്യാസത്തിനുമായി നിരവധി മലയാളികളാണ് ബെംഗളൂരുവില്‍ തങ്ങുന്നത്. കേരളത്തിലേയ്ക്കും തിരിച്ചുമുളള യാത്ര ഇവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ബെംഗളൂരുവിന്റെ പടിഞ്ഞാറന്‍ ഭാഗമായ നയന്ദഹള്ളി, വിജയനഗര, ഗോവിന്ദരാജനഗര, നാഗരഭാവി, രാജരാജേശ്വരി നഗര്‍, കെംഗേരി എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമാകുന്ന ഒരു വാര്‍ത്തയുണ്ട്.
നയന്ദഹള്ളി സ്റ്റേഷനില്‍ നാല് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഇതോടെ, ഇവര്‍ക്ക് ഇനി മജസ്റ്റിക് (കെ.എസ്.ആര്. ബെംഗളൂരു സിറ്റി) പോലുള്ള തിരക്കേറിയ സ്റ്റേഷനുകളിലേക്ക് പോകേണ്ടതില്ല.
പ്രത്യേകിച്ചും യാത്ര മുന്‍കൂറായി പ്ലാന്‍ ചെയ്യാത്തവര്‍ക്ക്. കിട്ടിയ ട്രെയ്നില്‍ കയറി നാട് പിടിക്കേണ്ട അത്യാവശ്യ സന്ദര്‍ഭങ്ങള്‍ പലരും അഭിമുഖീകരിക്കേണ്ടിവരും. ആ ഘട്ടത്തില്‍ ഈ ട്രെയ്നുകള്‍ ഉപകാരപ്പെടും.
വിദ്യാര്‍ത്ഥികളും ജോലിക്കാരുമുള്‍പ്പെടെ, വാരാന്ത്യങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന മലയാളികള്‍ക്കും ഇത് സൗകര്യമാകും.
നയന്ദഹള്ളി സ്റ്റേഷനില്‍ സ്റ്റോപ്പനുവദിക്കപ്പെട്ട ട്രെയ്നുകള്‍
ചാമുണ്ഡി എക്സ്പ്രസ് (16215/16216): മൈസൂരു-ബെംഗളൂരു.
ബസവ എക്സ്പ്രസ് (17307/17308): മൈസൂരു- വടക്കന്‍ കര്‍ണ്ണാടക
ഗോള്‍ ഗുംബാസ് എക്സ്പ്രസ് (16535/16536): ബെംഗളൂരു-വിജയപുര/ബാഗല്‍കോട്ട്.
മൈസൂരു തൂത്തുക്കുടി എക്സ്പ്രസ് (16235/16236): മൈസൂരു-തൂത്തുക്കുടി.
മലയാളികള്‍ക്ക് ഇതില്‍ ഏറ്റവും പ്രയോജനകരമായത് മൈസൂരുവിലേക്ക് പോകുന്ന ട്രെയിനുകളാണ്. കാരണം, മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് (കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം) നിരവധി ട്രെയ്നുകളുണ്ട്.
പ്രദേശവാസികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍
നയന്ദഹള്ളി, വിജയനഗര, ഗോവിന്ദരാജനഗര, നാഗരഭാവി, രാജരാജേശ്വരി നഗര്‍, കെംഗേരി എന്നിവിടങ്ങളിലെ മലയാളികള്‍ക്ക് ഇനി വീട്ടിനടുത്ത സ്റ്റേഷനില്‍ നിന്ന്
ട്രെയിനില്‍ കയറാനും ഇറങ്ങാനും കഴിയും.
കൂടാതെ ഓട്ടോയ്ക്കും ടാക്സിയ്ക്കും അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരില്ല. യാത്രാസമയവും കുറയും.
പുതിയ റെയില്‍വേ ഓവര്‍ബ്രിഡ്ജ്
ട്രെയിന്‍ സ്റ്റോപ്പുകള്‍ക്കൊപ്പം, ഒരു പുതിയ ഓവര്‍ബ്രിഡ്ജും റെയില്‍വേ തുറന്നു. ഇത് വിജയനഗരത്തിലെ പൈപ്പ്ലൈന് റോഡിനെ പദരായണപുരയുമായി ബന്ധിപ്പിക്കുന്നു.
ഈ പാലം യാഥാര്‍ത്ഥ്യമായതോടെ ചാമരാജപേട്ട്, മജസ്റ്റിക്, കെ.ആര്. മാര്‍ക്കറ്റ്, ബസവനഗുഡി ഭാഗങ്ങളിലേക്ക് വാഹനഗതാഗതം എളുപ്പമായി.
ദീര്‍ഘകാല ആവശ്യം നിറവേറ്റി
വെസ്റ്റ് ബെംഗളൂരുവിലെ ജനങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന സൗകര്യമാണ് ഇത്. നഗരത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഓവര്‍ബ്രിഡ്ജ് നിര്‍ണ്ണായകമാണ്. മലയാളികളേയും മാറ്റം സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications