രാജ്യത്തിന്‍റെ ഐടി നഗരം എന്നാണ് ബെംഗളൂരു അറിയപ്പെടുന്നത്. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രധാന ഇന്ത്യൻ കമ്പനികളും ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാരുടെ ഓഫീസുകളും ബെംഗളൂരുവിൽ ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് കേന്ദ്രമായതിനാൽ "ഇന്ത്യയുടെ സിലിക്കൺ വാലി" എന്നും ഈ നഗരം അറിയപ്പെടുന്നു. ആയിരക്കണക്കിന് ദേശീയ, അന്തർദേശീയ ഐടി കമ്പനികൾ ഇവിടെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഇത് ബെംഗളൂരുവിനെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഹൃദയമാക്കി മാറ്റുന്നു. എന്നാൽ ഈ പ്രൌഡി ബെംഗളൂരു നഗരത്തിന് അധികം വൈകാതെ നഷ്ടപ്പെടാനാണ് സാധ്യത.
കണക്കുകൾ പറയുന്നത്
ആഗോള കമ്പനികൾ തങ്ങളുടെ പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ (Global Capability Centres - GCC) സ്ഥാപിക്കാൻ ഇപ്പോൾ ബെംഗളൂരുവിനേക്കാൾ മുൻഗണന നൽകുന്നത് മറ്റൊരു നഗരത്തിനാണ് എന്നാണ് കണക്കുകൾ പറയുന്നത്. അടുത്തിടെ പ്രമുഖ സ്വിസ് മരുന്ന് നിർമ്മാണ കമ്പനിയായ ലോൺസ ഗ്രൂപ്പ് തങ്ങളുടെ പുതിയ കേന്ദ്രത്തിനായി തെരഞ്ഞെടുത്തത് ബെംഗളൂരുവിന് തൊട്ടടുത്തുള്ള മറ്റൊരു നഗരത്തെയാണ്. ഈ രീതി തുടർന്ന് പോയാൽ വൈകാതെ ബെംഗളൂരുവിന് തിളക്കം കുറഞ്ഞേക്കും.
പ്രിയം ഹൈദരാബാദിനോട്
ലോൺസ ഗ്രൂപ്പ് തങ്ങളുടെ പുതിയ കേന്ദ്രത്തിനായി തെരഞ്ഞെടുത്തത് ഹൈദരാബാദിനെയാണ്. കഴിഞ്ഞ വർഷം, അതായത് 2025-ൽ ഇന്ത്യയിൽ പുതുതായി ആരംഭിച്ച 85 ആഗോള കേന്ദ്രങ്ങളിൽ 35 എണ്ണവും സ്വന്തമാക്കിയത് ഹൈദരാബാദാണ്. ഇതേ കാലയളവിൽ ബെംഗളൂരുവിലേക്കെത്തിയ വെറും 21 കേന്ദ്രങ്ങൾ മാത്രം. അതുമാത്രമല്ല നിലവിൽ ഇന്ത്യയിലുള്ള ആകെ ആഗോള ബിസിനസ് കേന്ദ്രങ്ങളിൽ അഞ്ചിലൊന്ന് ഹൈദരാബാദിലാണ് പ്രവർത്തിക്കുന്നത്. എത്രവേഗമാണ് ഹൈദരാബാദ് കളം പിടിക്കുന്നത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

തിരിച്ചടികൾ എന്തെല്ലാം..?
ഗതാഗതക്കുരുക്ക് : ബെംഗളൂരു നഗരത്തിന്‍റെ ഏറ്റവും വലിയ തലവേദന എന്നത് ട്രാഫിക് ബ്ലോക്കുകളാണ്. പെട്ടുപോയാൽ മണിക്കൂറുകൾ ബ്ലോക്കിൽ നഷ്ടപ്പെടും. പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കാൻ മെട്രോ സർവ്വീസ് ഉണ്ടെങ്കിലും നിരത്തിലേക്കിറങ്ങുന്ന വണ്ടികളുടെ എണ്ണം കുറഞ്ഞിട്ടില്ല. 2025-ൽ ബെംഗളൂരു നഗരത്തിലൂടെ ശരാശരി 10 കിലോമീറ്റർ ഡ്രൈവ് ചെയ്യാൻ 36 മിനിറ്റും 9 സെക്കൻഡും ആവശ്യയായി വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും വലിയ ഗതാഗത കുരുക്കുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്തതും തിരിച്ചടിയാണ്.
ഉയർന്ന ജീവിത ചിലവ് : കുതിച്ചുയരുന്ന വീട്ടുവാടകയും ജീവിതച്ചെലവും ജീവനക്കാരെയും കമ്പനികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. 2026-ലെ കണക്കുകൾ പ്രകാരം ബെംഗളൂരുവിൽ ബാച്ചിലർമാർക്ക് പ്രതിമാസം ഏകദേശം 20,500 - 38,500-ഉം, കുടുംബങ്ങൾക്ക് 65,000 - ₹1.13 ലക്ഷം രൂപയിലധികവും ജീവിതച്ചെലവ് വരുന്നു എന്നാണ് ചില പഠനങ്ങൾ പറയുന്നത്.
ഹൈദരാബാദിന്‍റെ നേട്ടങ്ങൾ
ബെംഗളൂരുവിന്‍റെ പ്രശ്നങ്ങളൊന്നും ഹൈദരാബാദിലില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീതിയേറിയ റോഡുകളും മികച്ച പൊതുഗതാഗത സൗകര്യങ്ങളും നഗരത്തിലെ യാത്ര എളുപ്പമാക്കുന്നു. അതോടൊപ്പം കുറഞ്ഞ ജീവിതച്ചെലവും എടുത്തുപറയേണ്ടതാണ്. ഐടിക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ആനിമേഷൻ, ലൈഫ് സയൻസ് തുടങ്ങിയ മേഖലകളിൽ ഹൈദരാബാദ് വൻ നിക്ഷേപം ഉറപ്പാക്കുന്നു.
എന്തായാലും ഹൈദരാബാദ് ഉയർത്തുന്ന വെല്ലുവിളികൾ അധികകാലം കണ്ടില്ലെന്ന് നടിക്കാൻ ബെംഗളൂരുവിന് ആകില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത സംവിധാനത്തിലും വലിയ പരിവർത്തനത്തിന് നഗരം തയ്യാറാകണം. ഇല്ലെങ്കിൽ ആഗോള ഐടി ഭൂപടത്തിലെ ഒന്നാം സ്ഥാനം ബെംഗളൂരുവിന് നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്



Click it and Unblock the Notifications