ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ ശ്രദ്ധിക്കുക. കിഴക്കന്‍, ദക്ഷിണ പ്രദേശങ്ങളില്‍ നാളെ കുടിവെള്ളം മുടങ്ങും.
വ്യാഴാഴ്ച രാവിലെ 6 ന് നിര്‍ത്തുന്ന ജലവിതരണം, വെള്ളിയാഴ്ച രാവിലെ മാത്രമേ പുനരാരംഭിക്കൂ.

ജലവിതരണ സംവിധാനം മെച്ചപ്പെടുത്താനായി ബെംഗളൂരു വാട്ടര്‍ സപ്ലേ ആന്റ് സ്യൂവേജ് ബോര്‍ഡ് പുതിയ ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ മീറ്റര്‍ ( ഇഎംഎഫ് മീറ്റര്‍)സ്ഥാപിക്കുകയാണ്.കാവേരി സ്റ്റേജ് V പദ്ധതിയുടെ ഭാഗമാണ് നടപടി.ഇതാണ് കുടിവെള്ളം
തടസ്സപ്പെടാന്‍ കാരണം.
ജലഉപഭോഗം കൃത്യമായി അളക്കുന്ന ഉപകരണമാണ് ഇഎംഎഫ് മീറ്റര്‍. ചോര്‍ച്ചകള്‍ കണ്ടെത്താനും വിതരണം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ജലവിതരണം തടസ്സപ്പെടുന്ന പ്രധാന പ്രദേശങ്ങള്‍
കിഴക്കന്‍ ബെംഗളൂരുവിലെ മഹാദേവപുര മേഖലയേയും സമീപ പ്രദേശങ്ങളേയും നടപടി ബാധിക്കും. ഈ പ്രദേശങ്ങള്‍:
വൈറ്റ്ഫീല്‍ഡ്
കടുഗോഡി
ഹൂഡി
ഗരുഡചര്പാള്യ
ഡോഡ്ഡനെക്കുണ്ടി
മുന്നേക്കോളാല (മരത്തഹള്ളി പ്രദേശം)
നല്ലുഹള്ളി
സിദ്ധാപുര
നഗോണ്ടനഹള്ളി
രാമഗോണ്ടനഹള്ളി
ചന്നസന്ദ്ര
ദക്ഷിണ ബെംഗളൂരുവില്‍ താഴെ പറയുന്ന പ്രദേശങ്ങള്‍ ബാധിക്കും.
ബനശങ്കരി വിവിധ ഘട്ടങ്ങള്‍
കുമാരസ്വാമി ലേയൗട്ട്
പൂര്‍ണപ്രജ്ഞ ലേയൗട്ട്
അഞ്ജനാപുര
ഗൊട്ടിഗെറെ
ബെഗൂര്‍
കല്ലഹള്ളി
കുഡ്ലു
കൊഡിച്ചിക്കനഹ
ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളം മുന്‍കൂട്ടി സംഭരിക്കണം.
സമയക്രമം
പമ്പ് നിര്‍ത്തുന്നത് വ്യാഴാഴ്ച ഫെബ്രുവരി 26 രാവിലെ 6 മണിക്ക്.
പമ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത് വെള്ളിയാഴ്ച ഫെബ്രുവരി 27 രാവിലെ 6 മണിക്ക്.
വെള്ളിയാഴ്ച 6 മണിക്ക് പമ്പിംഗ് ആരംഭിച്ചാലും വീടുകളിലേക്ക് വെള്ളം എത്താന്‍ 3 മുതല്‍ 6 മണിക്കൂര്‍ വരെ വൈകും. പൈപ്പുകള്‍ സാധരണനിലയിലാകാന് സമയമെടുക്കുന്നതിനാലാണിത്.
എങ്ങനെ തയ്യാറാകാം?
ബുധനാഴ്ച രാത്രി തന്നെ ടാങ്കുകള്‍ പൂര്‍ണ്ണമായി നിറയ്ക്കുക.
കൂടുതല്‍ വെള്ളം ആവശ്യമുള്ള ജോലികള്‍ വാരാന്ത്യത്തിലേക്ക് മാറ്റുക.
ഓട്ടോമാറ്റിക് പമ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. വെള്ളം വരാത്ത സമയത്ത് പമ്പ് പ്രവര്‍ത്തിച്ചാല്‍ ''എയര്‍ലോക്ക്'' ഉണ്ടാകാം. പമ്പ് മാനുവല്‍ മോഡിലേക്ക് മാറ്റുക.
വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തന്നെ പൂര്‍ണ്ണ സമ്മര്‍ദ്ദത്തില്‍ വെള്ളം ലഭ്യമാകില്ല. സമയമെടുക്കും.
കാവേരി സ്റ്റേജ് V പദ്ധതി
കാവേരി നദിയില്‍ വെളളം ശേഖരിച്ച് അത് ബെംഗളൂരുവിലേയ്ക്കെത്തിക്കുന്ന
പദ്ധതിയാണ് ഇത്. അതിലെ അഞ്ചാം ഘട്ടമാണ് ''കാവേരി സ്റ്റേജ് V'. ജനസംഖ്യ കൂടുന്നതനുസരിച്ച് ജലലഭ്യത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
