ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്. ഓഫീസിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കുമുള്ള യാത്ര വരും ദിവസങ്ങളില്‍ ദുഷ്ക്കരമാകും. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാരണം.

മഴലഭ്യമാകുന്ന പ്രദേശങ്ങള്‍
ചിക്കമഗളൂരു, കുടക്, ഹാസന്, മൈസൂരു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ രണ്ട് ദിവസങ്ങളായി പെയ്ത മഴ ആവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങള്‍ കാറ്റോട് കൂടിയ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കും.
ബിദാര്‍, കലബുറഗി, റായ്ച്ചൂര്‍, വിജയപുര, യാദ്ഗിര്‍, ചിക്കമംഗളൂരു, ഹാസന്, കുടക്, മൈസൂരു, മാണ്ഡ്യ, ചാമരാജനഗര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.യാദ്ഗിര്‍, റായ്ച്ചൂര്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കുന്നു.
അടുത്ത ആഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ട്, ചില പ്രദേശങ്ങളില്‍ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലും മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെട്ടു.
കര്‍ണ്ണാടകത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത രണ്ട് ദിവസങ്ങളില്‍ തീരദേശ മേഖലയിലും മഴ ലഭ്യമാകും.
ഇടയ്ക്കിടെ പെയ്യുന്ന മഴ അസുഖങ്ങള്‍ക്കും കാരണമായേക്കാം. ജലദോഷവും പനിയും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ അതുകൊണ്ടുതന്നെ കുടയെടുക്കാന്‍ മറക്കേണ്ട.
More From GoodReturns

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കൂ; പ്രധാന ഫ്ലൈഓവറുകളിൽ കർശന ഗതാഗത നിയന്ത്രണം, പുതിയ നിയമങ്ങൾ ഇങ്ങനെ



Click it and Unblock the Notifications
