ഒരു കാലത്ത് ഇന്ത്യയിലെ പ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നായിരുന്നു ബെംഗളൂരു. സുഖശീതളമായ കാലാവസ്ഥ രാജ്യമെമ്പാടുമുള്ള ആളുകളെ നഗരത്തിലേയ്ക്കാകര്ഷിച്ചു.

എന്നാല്‍ ആഗോള താപനവും മത്സരിച്ചുള്ള കെട്ടിട നിര്‍മ്മാണവും അന്തരീക്ഷമാലിന്യവും ബെഗംളൂരുവിനെ മറ്റ് നഗരങ്ങളെപ്പോലെതന്നെ ചൂടേറിയതാക്കി. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇപ്പോള്‍ ഇവിടേയും ഉയര്‍ന്ന താപനിലയാണ്.
ഐഎംഡി പ്രവചനം
രാവിലെ നേരിയ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകല്‍ താപനില ബെഗംളൂരുവില്‍ ഉയരുകയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) റിപ്പോര്‍ട്ട് ചെയ്തു.കര്‍ണ്ണാടകയിലെ മിക്കവാറും ജില്ലകളിലും തത്സ്ഥിതിയാണ്.
ഈയാഴ്ചയിലെ ബെംഗളൂരു കാലവസ്ഥ
മാര്‍ച്ച് 4 ബുധനാഴ്ച ബെംഗളൂരുവില്‍ വെയില് നിറഞ്ഞ കാലവസ്ഥയായിരിക്കും. പരമാവധി താപനില 32 ഡിഗ്രിസെല്‍ഷ്യസായി ഉയരുമ്പോള്‍ കുറഞ്ഞത് 18 ഡിഗ്രി സെല്‍ഷ്യല്‍സ്. രാത്രി തെളിഞ്ഞകാലാവസ്ഥയുമാകാം. അള്‍ട്രാവയലറ്റ് സൂചിക 10 എന്ന ഉയര്‍ന്ന നിലയിലായതിനാല്‍ ഉച്ചകഴിഞ്ഞ് സുരക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.
ഈര്‍പ്പം 26% ആയി താഴ്ന്ന നിലയില്‍ തുടരുമ്പോള്‍ 12 mph വേഗതയില്‍ കാറ്റ് വിശും.
മാര്‍ച്ച് 5, 6, 7, 8 ആയിരിക്കും ചൂടേറിയ ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ ചൂട് 33 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താം. മാര്‍ച്ച് 4 നും മാര്‍ച്ച് 9 നും 32 ഡിഗ്രി സെല്‍ഷ്യസും മാര്‍ച്ച് 10 ന് ഏകദേശം 31 ഡിഗ്രി സെല്‍ഷ്യസും താപനില അനുഭവപ്പെടും.
ആഴ്ചയിലുടനീളം രാത്രി താപനില 18 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ സുഖകരമായി തുടരുമെന്നും ഐഎംഡി പ്രവചിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 6-12 കിലോമീറ്റര്‍ വരെ നേരിയതും മിതവുമായിരിക്കും.
ചുരുക്കത്തില്‍ ബെംഗളൂരുവില്‍ ഈയാഴ്ച മുഴുവന്‍ ചൂടുള്ള പകലും തണുത്ത രാത്രികളുമായിരിക്കും. വലിയ കാലാവസ്ഥ മാറ്റങ്ങളൊന്നും നഗരത്തില്‍ പ്രതീക്ഷിക്കപ്പെടുന്നില്ല.
ഉഷ്ണതരംഗം
ഉഷ്ണതരംഗ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളില്‍ ജലാംശം നിലനിര്‍ത്താനും കഠിനമായ പുറം ജോലികള്‍ ഒഴിവാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
