രാജ്യത്ത് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ എത്തുന്നു. ചെയർ കാറിനു പുറമേ സ്ലീപ്പർ കോച്ചുകളുള്ള വന്ദേ ഭാരതും ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനു മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ ട്രയൽ റൺ നടത്തുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പറിന്റെ രണ്ടാമത്തെ റേക്കും ട്രയൽ റൺ പൂർത്തിയാക്കി ബെംഗളൂരുവിലെത്തി. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതോടെ ഉദ്യോഗസ്ഥരും ഏറെ ആവേശത്തിലാണ്.
ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) നിർമ്മിച്ച ഈ റേക്കുകൾ വിപുലമായ സവിശേഷതകളോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ ഡിസൈനിൽ കണ്ടെത്തിയ പോരായ്മകളെല്ലാം പരിഹരിക്കാൻ BEML ശ്രമിച്ചിട്ടുണ്ട്. ട്രയൽ റണ്ണിന് ശേഷം റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും (RDSO), റെയിൽവേ സുരക്ഷാ കമ്മീഷണറും നിരവധി നിർദ്ദേശങ്ങൾ പറഞ്ഞു. പരിശോധനയ്ക്കിടെ രേഖപ്പെടുത്തിയ ഈ നിരീക്ഷണങ്ങളെല്ലാം സുരക്ഷയുടെ ഭാഗമായിട്ടുള്ളതാണ്.
അതായത്, ട്രയൽ റൺ പൂർത്തിയായി ഇതിൻ്റെ സഞ്ചാരത്തിനുള്ള അന്തിമ അംഗീകാരം ലഭിക്കണമെങ്കിൽ എല്ലാ സുരക്ഷയും, മാനദണ്ഡങ്ങളും റേക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം എല്ലാ മാറ്റങ്ങളും നടപ്പിലാക്കുമെന്നാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
റേക്ക് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇത് യാത്രക്കാരുമായി ഔദ്യോഗികമായി യാത്ര ആരംഭിക്കുന്നതിനു മുന്നേ ചില ക്രമീകരണങ്ങൾ പൂർത്തിയാക്കാനുണ്ടെന്നാണ് പരീക്ഷണ ഓട്ടത്തിലൂടെ കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ ഇപ്പോൾ പരിഷ്കരണ പ്രക്രിയയെ നയിക്കുന്നു.

കൂടുതൽ റേക്കുകൾ നിർമ്മിക്കും
ആദ്യത്തെ രണ്ട് റേക്കുകള്‍ക്ക് പുറമേ, എട്ട് റേക്കുകള്‍ കൂടി ഉടൻ പ്രതീക്ഷിക്കാം. മാത്രമല്ല അഞ്ച് സര്‍വീസുകള്‍ നടത്താവുന്ന ആദ്യത്തെ 10 റേക്കുകളുടെ നിര്‍മ്മാണം 2026 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കും. സ്ലീപ്പർ പതിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഉയരുന്നുണ്ടെങ്കിലും ഇതിൻ്റെ ഉദ്ഘാടന സർവ്വീസ് ഏത് റൂട്ടിൽ നടത്തുമെന്ന പ്രഖ്യാപനം ഇതുവരെയും തീരുമാനിച്ചിട്ടില്ല. റേക്ക് പൂർണ്ണമായ അംഗീകാരം നേടിയാലാണ് യാത്രാ റൂട്ടിനെ സംബന്ധിച്ചും പ്രഖ്യാപനം നടത്തുകയുള്ളൂ.
സ്ലീപ്പർ വന്ദേ ഭാരത് ചരിത്രത്തിൻ്റെ ഭാഗമാവും
വന്ദേ ഭാരത് എന്ന ട്രെയിൻ എത്തിയതു മുതൽ രാജ്യത്തെ ട്രെയിൻ യാത്രികർക്ക് ഒരു അത്ഭുതമായി മാറി. കുറഞ്ഞ സമയത്തിനുള്ളിൽ സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് ഇനി മുതൽ സ്ലീപ്പർ കോച്ചുകളിലൂം എത്തുന്നുവെന്ന വാർത്ത ആശ്വാസകരമാണ്. മെച്ചപ്പെട്ട ഇന്റീരിയർ, മെച്ചപ്പെട്ട സ്ഥിരത, ആധുനിക യാത്രാ സൗകര്യങ്ങൾ എന്നിവയിലൂടെ ദീർഘദൂരത്തേക്ക് രാത്രിയിലും യാത്ര ചെയ്യാൻ വന്ദേ ഭാരതിലൂടെ സാധിക്കും. സ്ലീപ്പർ എത്തുന്നതോടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ സയമവും കുറയും. ഇത് ജോലിക്കാർക്കും ഏറെ ഗുണപരമായി മാറും.
RDSO, CRS, ICF, BEML തുടങ്ങിയ നിരവധി ഏജൻസികളുടെ മേൽനോട്ടത്തിൽ വന്ദേ ഭാരത് സ്ലീപ്പറുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇത് ചരിത്രത്തിൻ്റെ ഭാഗമാവുമെന്നതിൽ സംശയമില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
