A Oneindia Venture

വൻ വിലക്കുറവിൽ ഐ ഫോൺ സ്വന്തമാക്കാം, ഇത് ഡബിൾ ധമാക്ക, ഓഫറുകളുടെ പെരുമഴയുമായി ആമസോണും ഫ്ലിപ്കാർട്ടും

ആപ്പിൾ ഐ ഫോൺ സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. മികച്ച ഫീച്ചറുകളും ക്യാമറ ക്ലാറിറ്റിയും ബാറ്ററി ബാക്കപ്പും എല്ലാമിതിന് പിന്നിലെ കാരണമാണ്. എന്നാൽ ഐ ഫോൺ വില എന്നത് എല്ലാവർക്കും താങ്ങാൻ പറ്റുന്ന ഒന്നല്ല. എന്നാൽ ഇ-കൊമേഴ്‌സ് വെബാസൈറ്റുകൾ വഴി ഇപ്പോൾ ഐ ഫോൺ വാങ്ങുമ്പോൾ മികച്ച ഓഫറുകൾ ലഭിക്കും. വമ്പിച്ച വിലക്കുറവാണ് ആമസോണും ഫ്ലിപ്കാർട്ടും വാഗ്ധാനം ചെയ്യുന്നത്.

ഓഫറുകളുടെ പെരുമഴ

ഫോണുകൾ, വസ്ത്രങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് ആമസോണും ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലുമാണ് ഓഫറുകളുടെ പെരുമഴ തീർക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന സെപ്റ്റംബര്‍ 23ന് ആരംഭിക്കും. മികച്ച നിരവധി ഓഫറുകളുമായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ എത്തുന്നത്. ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഒരു ദിവസം നേരത്തെ ലഭ്യമാകും. കൂടാതെ ഫെസ്റ്റിവലിലുടനീളം എക്‌സ്‌ക്ലൂസീവ് "പ്രൈം ധമാക്ക ഓഫറുകൾ" അൺലോക്ക് ചെയ്യാനും അവസരമുണ്ട്. സ്‌മാർട്ട്‌ ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വിപുലമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്.

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2025 സെപ്റ്റംബർ 23ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇത്തവണത്തെ വിൽപ്പനയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഐഫോൺ 16 സീരീസ് ഡിസ്‌കൗണ്ടുകൾ. ആക്‌സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം തൽക്ഷണ കിഴിവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന പേയ്‌മെന്‍റുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാകും.

ഐ ഫോൺ വില

ആപ്പിൾ ഐഫോൺ 17 സീരീസ് അടുത്തിടെ പുറത്തിറങ്ങിയതോടെ, ഈ വിൽപ്പന സീസണിൽ മുൻ ഐഫോണുകളുടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും ജനപ്രിയ ഐഫോൺ മോഡലുകളുടെ വിലകൾ നമുക്ക് താരതമ്യം ചെയ്യാം.

43,900 രൂപയ്ക്ക് ഐ ഫോൺ സ്വന്തമാക്കാം, ഇതാ ഓഫറുകളുടെ പെരുമഴ

ആപ്പിൾ ഐഫോൺ 16 (128 ജിബി): ഫ്ലിപ്കാർട്ട്: 51,999 രൂപ | ആമസോൺ: 69,499 രൂപ

ആപ്പിൾ ഐഫോൺ 16e (128 ജിബി): ഫ്ലിപ്കാർട്ട്: 54,900 രൂപ | ആമസോൺ: 51,499 രൂപ

ആപ്പിൾ ഐഫോൺ 15 (128 ജിബി): ഫ്ലിപ്കാർട്ട്: 64,900 രൂപ | ആമസോൺ: 59,900 രൂപ

ആപ്പിൾ ഐഫോൺ 15 പ്ലസ് (128 ജിബി): ഫ്ലിപ്കാർട്ട്: 69,999 രൂപ | ആമസോൺ: 69,499 രൂപ

ആപ്പിൾ ഐഫോൺ 14: ഫ്ലിപ്കാർട്ട്: 52,990 രൂപ (128 ജിബി) | ആമസോൺ: 61,900 രൂപ

ആപ്പിൾ ഐഫോൺ 13 (128 ജിബി): ഫ്ലിപ്കാർട്ട്: 44,999 രൂപ | ആമസോൺ: 43,900 രൂപ

സാംസങ്, വൺപ്ലസ്, ലാവ, ഹോണർ, റിയൽമി, പോക്കോ, ഐക്യുഒ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്‌മാർട്ട്‌ഫോണുകൾക്കും വലിയ വിലക്കുറവ് ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലുമുണ്ട്. അതുകൊണ്ടുതന്നെ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് കോളടിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X