ജീവിതം നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാൻ തീർച്ചയായും പണം എന്ന മാധ്യമം ആവശ്യമാണ്. അതുകൊണ്ടുതന്നെ സിംഗിള്‍ ലൈഫിലൂടെ പോകുന്നവർക്ക്, മറ്റാരെയും ഡിപെൻഡ് ചെയ്യാതെ അവരുടെ എല്ലാവിധ സ്വാതന്ത്ര്യവും നേടിയെടുക്കാൻ കഴിയുന്നത് പണത്തിലൂടെയാണ്. സിംഗിള്‍സിനുള്ള ചില മികച്ച നിക്ഷേപ മാർഗങ്ങൾ ഇവിടെ വ്യക്തമാക്കുന്നു. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്‌ക് ഉൾക്കൊള്ളാനുള്ള മനോഭാവം, നിക്ഷേപ കാലാവധി എന്നിവയെ ആശ്രയിച്ചിരിക്കും ഇവയിൽ നിങ്ങൾ എടുക്കേണ്ട തീരുമാനവും.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
വളരെയധികം റിസ്ക് ഉണ്ടെങ്കിലും ഏറ്റവും അധികം പണം സമ്പാദിക്കാനുള്ള മാർഗമാണ് മ്യൂച്ചൽ ഫണ്ടുകൾ. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ താല്പര്യപ്പെടുന്നവർ, അതായത് മറ്റു പ്രതിബന്ധങ്ങൾ ഒന്നുമില്ലാത്തവർക്ക് ഇത് മികച്ച നിക്ഷേപ മാർഗമാണ്. ഓഹരി വിപണിയിലൂടെ മറ്റൊരു നിക്ഷേപ പദ്ധതികളിലും ലഭിക്കാത്തത്ര ഉയർന്ന ലാഭം ഇവിടെ ലഭിക്കും.ലാർജ്-ക്യാപ്, മിഡ്-ക്യാപ്, സ്മോൾ-ക്യാപ്, ഇ എൽ എസ് എസ് എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ നികുതി ലാഭവും നിങ്ങൾക്ക് നേടാം. ചരിത്രപരമായി 10%-15% വർഷത്തിൽ ദീർഘകാലത്തേക്ക് മ്യൂച്ചൽ ഫണ്ടുകൾ ലാഭം നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാമ്പത്തികമായി വലിയൊരു തുക ഒന്നിച്ചെടുക്കാൻ ഇല്ലെങ്കിൽ എസ്ഐപികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിലൂടെ സാമ്പത്തിക അച്ചടക്കം കൈവരിക്കാനും വലിയൊരു തുക പെട്ടെന്ന് നഷ്ടപ്പെടുന്നത് ഇല്ലാതാക്കാനും സാധിക്കും. 70 രൂപ മുതൽ അങ്ങോട്ട് ധാരാളം എസ്ഐപികൾ നിലവിലുണ്ട്.
ഫിക്സഡ് ഡെപ്പോസിറ്റ്
പ്രായമാകുന്ന സമയത്ത് ആരും നോക്കാനില്ലാത്ത ഒരു അവസ്ഥ വരുന്ന ആളുകളാണ് പലപ്പോഴും സിംഗിൾസ് അല്ലെങ്കിൽ ബാച്ചിലേഴ്സ്. അതുകൊണ്ടുതന്നെ ആയകാലത്ത് ഉണ്ടാക്കിയ ഒരു പണം ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റിവയ്ക്കുന്നത് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ ഭംഗിയാക്കും.
സുരക്ഷിതമായ, ഉറപ്പുള്ള ഒരു വരുമാനമാണ് ഇതിൽനിന്ന് ലഭിക്കുന്നത്. നിശ്ചിത പലിശ നിരക്ക് മാസത്തിലോ അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോഴോ അതുമല്ലെങ്കിൽ വർഷത്തിലോ നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾ നിക്ഷേപിച്ച തുകയുടെ 6%-8% റിട്ടേൺ ആണ് എഫ് ഡികൾ വാഗ്ദാനം ചെയ്യുന്നത്. റിസ്‌ക് വളരെ കുറവായ എഫ് ഡി കൾക്ക് ₹5 ലക്ഷം വരെ ഡി ഐ സി ജി സി ഇൻഷുറൻസ് ഉണ്ട്.
സെക്ഷൻ 80C പ്രകാരം നികുതി ലാഭത്തിനായി ടാക്സ്-സേവിംഗ് എഫ് ഡികൾ പരിഗണിക്കുക.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
നികുതിയിൽ നിന്ന് ഒളിച്ചോടാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് പബ്ലിക് പ്രൊവിഡൻ ഫണ്ടുകൾ. എന്തുകൊണ്ടും സിംഗിൾസിന്റെ വാർദ്ധക്യകാലം മികച്ച രീതിയിൽ ജീവിച്ചു തീർക്കാൻ പി പി എഫ് സഹായിക്കും. ദീർഘകാല നികുതി-മുക്ത സംരക്ഷണമാണ് ഈ ഫണ്ടിന്റെ പ്രത്യേകത.
സർക്കാർ നിക്ഷേപം, നികുതി-മുക്ത പലിശ, വലിയ വളർച്ച തുടങ്ങിയ പ്രത്യേകതകൾ പബ്ലിക് പ്രൊവിഡൻസ് ഫണ്ടിനെ മറ്റുള്ളവയിൽ നിന്നും മാറ്റി നിർത്തുന്നു.
ഏകദേശം 7.1% ഓളം പലിശ ലഭിക്കുന്ന പിപിഎഫ്
സർക്കാർ ഗ്യാരണ്ടി നൽകുന്ന ഫണ്ട് ആണ്. 15 വർഷം ലോക്കിൻ കാലാവധിയുള്ള ഈ നിക്ഷേപം റിട്ടയർമെന്റ് പ്ലാനിംഗിന് അനുയോജ്യമാണ്. ഈ പദ്ധതിയുടെ ഏറ്റവും വലിയ നെഗറ്റീവും ഈ 15 വർഷത്തെ ലോക്കിംഗ് പീരിയഡ് ആണ്.
നാഷണൽ പെൻഷൻ സിസ്റ്റം
റിട്ടയർമെന്റ് പ്ലാനിങ്ങിന് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. വരുമാനത്തിലും പലിശയിലും നൽകുന്ന ഉറപ്പ് തന്നെയാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സെക്ഷൻ 80സി, 80സിഡി (1B) പ്രകാരമുള്ള നികുതി-ലാഭം ഈ പദ്ധതിയിൽ നിന്ന് ലഭിക്കും.
8%-12% പലിശ ലഭിക്കുക പി പി എഫ് വലിയ റിസ്ക് ഫാക്റ്റർ ഇല്ലാത്ത പദ്ധതിയാണ്. ദീർഘകാല റിട്ടയർമെന്റ് സുരക്ഷയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.

ഓഹരി
ഉയർന്ന റിസ്‌ക്, ഉയർന്ന ലാഭം എന്നിവ മിക്സ് ആയി കിടക്കുന്ന ഈ പരിപാടി സിംഗിൾസിന് അനുയോജ്യമാണ്. എന്തെന്ന് വെച്ചാൽ ലാഭം ഉണ്ടായാലും നഷ്ടമുണ്ടായാലും അത് ഒരാളെ മാത്രമല്ലേ ബാധിക്കുകയുള്ളൂ. കമ്പനികളിൽ നേരിട്ടുള്ള ഉടമസ്ഥാവകാശം ലഭിക്കുന്ന ഓഹരി നിക്ഷേപങ്ങൾ 12%-18% വരേ ലാഭം നൽകുന്നു.
റിയൽ എസ്റ്റേറ്റ്
പണം ഡൈവേർസൈഫൈ ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് റിയൽ എസ്റ്റേറ്റ്. വാടക വരുമാനം വഴിയെല്ലാം മികച്ച വരുമാനം നേടാൻ ആകുന്ന ഈ പദ്ധതി വാടകയിലൂടെയും ആസ്തി വർധനയിലൂടെയും സ്ഥിര വരുമാനം എന്ന സംഗതി സാധ്യമാക്കുന്നു. 7%-12% വരേ റീട്ടേൻ ലഭിക്കാൻ സാധ്യതയുണ്ട് ഈ മേഖലയിൽ. ചെറിയ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് അനുയോജ്യമാണ്.
സ്വർണം
സിംഗിൾസിന് മാത്രമല്ല മിംഗിൾസിനും ഏറ്റവും അധികം പണം സമ്പാദിക്കാനുള്ള ഒരു വഴിയാണ് സ്വർണ്ണം വാങ്ങൽ. ദിവസേന വില വർധിക്കുന്നത് കൊണ്ടുതന്നെ മികച്ച നിക്ഷേപ മാർഗമായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. പണപ്പെരുപ്പത്തിന് എതിരെ പ്രതിരോധം തീർക്കാനും, സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വർണ്ണം വേറിട്ട് നിൽക്കുന്നു. 8%-12% ലാഭം ഈ വഴി തരുന്നുണ്ട്. ഏറെക്കുറെ റിസ്ക് കുറവാണ് സ്വർണ്ണത്തിന്റെ കാര്യത്തിൽ.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ
സിംഗിൾസിന് ഏറ്റവും അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഈ പദ്ധതി. ഒരേസമയം തന്നെ നിക്ഷേപം ആക്കി മാറ്റാനും അതേസമയം തന്നെ ആരോഗ്യ ഇൻഷുറൻസ് ആക്കി മാറ്റാൻ കഴിയുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ഇൻഷുറൻസ് + നിക്ഷേപം എന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. മാർക്കറ്റ്-ലിങ്ക്ഡ് ലാഭം + ജീവപര്യന്ത ഇൻഷുറൻസ് എന്നത് ഈ പദ്ധതിയുടെ മികച്ച മേന്മയായി എല്ലാവരും എടുത്തുകാട്ടുന്നു.
സിംഗിളിസിന് അനുയോജ്യമായ നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം:
1. കുറച്ച് കാലയളവിന് (1-3 വർഷം):
ഫിക്സിഡ് ഡെപ്പോസിറ് , ഡിജിറ്റൽ ഗോൾഡ് , ഡെബ്റ്റ് മ്യൂച്വൽ ഫണ്ട്സ്.
2. മധ്യകാലം (3-5 വർഷം): ബാലൻസ്ഡ് മ്യൂച്വൽ ഫണ്ട്സ് , ഗോൾഡ് ബോണ്ട്സ് .
3. ദീർഘകാലം (5+ വർഷം): ഇക്യുറ്റി മ്യൂച്വൽ ഫണ്ട്സ്, എൻ പി എസ്, പി പി എഫ്, ഡയറക്റ്റ് ഇക്യുറ്റി .
സിംഗിൾസ് ആണെങ്കിലും മിംഗിൾസ് ആണെങ്കിലും അവനവന്റെ ആവശ്യങ്ങൾ മനസ്സിലാക്കി നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications