സ്ഥിര നിക്ഷേപം, ചെറുകിട നിക്ഷേപ പദ്ധതികൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് തുടങ്ങി നിരവധി സാമ്പത്തിക നിക്ഷേപങ്ങൾ ഇന്ന് ലഭ്യമാണ്. പഴയ കാലത്തേത് പോലെ നിരവധി രേഖകളോ സമയമോ ഇന്ന് ഒരു നിക്ഷേപ പദ്ധതിയിലും ചേരാൻ ആവശ്യമില്ല. മിനുട്ടുകൾ കൊണ്ട് ഏത് സാമ്പത്തിക പദ്ധതിയുടേയും ഭാഗമാകാം. നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷ, ഉറപ്പായ വരുമാനം എന്നതാണ് ലക്ഷ്യമെങ്കിൽ സ്ഥിര നിക്ഷേപമോ ചെറുകിട നിക്ഷേപ പദ്ധതികളോ ആണ് നല്ലത്. എന്നാൽ അപകട സാധ്യത ഉണ്ടെങ്കിലും മികച്ച റിട്ടേൺ ലക്ഷ്യം വയ്ക്കുന്നവർക്ക് ഓഹരി വിപണിയിലെ നിക്ഷേപം പരിഗണിക്കാം.
ചെറിയ അപകട സാധ്യതകളും സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേണുമാണ് ലക്ഷ്യമെങ്കിൽ മ്യൂച്വൽ ഫണ്ടുകളാണ് ഏറ്റവും മികച്ചത്. ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ട് സഹായിക്കും. എന്നാൽ റിക്സ്, നിക്ഷേപ തുക, കാലാവധി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് മാത്രമേ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കാൻ പാടുള്ളു. അതോടൊപ്പം ഏത് ഫണ്ട് തിരഞ്ഞെടുക്കുന്നു എന്നതും പ്രധാനമാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 25 ശതമാനത്തിലധികം വാർഷിക വരുമാനം നൽകിയ മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ
വിപണി മൂലധനത്തിൽ 101 മുതൽ 250 വരെ റാങ്കുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. വലിയ കമ്പനികളേക്കാൾ (ലാർജ് ക്യാപ്) ഉയർന്ന വളർച്ചാ സാധ്യതയും, ചെറിയ കമ്പനികളേക്കാൾ (സ്മോൾ ക്യാപ്) സ്ഥിരതയും ഇവ വാഗ്ദാനം ചെയ്യുന്നു. ദീർഘകാലത്തേക്ക് ഉയർന്ന വരുമാനം നേടാൻ സാധ്യതയുള്ള, എന്നാൽ അല്പം കൂടിയ അപകടസാധ്യത ഏറ്റെടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് മിഡ് ക്യാപ് ഫണ്ടുകൾ അനുയോജ്യമാണ്.
2025 ഓഗസ്റ്റ് 31 ലെ എഎംഎഫ്ഐ (അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ) ഡാറ്റ പ്രകാരം 4.26 ലക്ഷം കോടി മൂല്യമുള്ള ആസ്തികൾ മാനേജ് ചെയ്യുന്ന (എയുഎം) 31 മിഡ് ക്യാപ് സ്കീമുകൾ ഉണ്ട് .
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വ്യത്യസ്ത ഫണ്ട് ഹൗസുകൾ നൽകുന്ന റിട്ടേണുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം മുൻകാലങ്ങളിൽ ഫണ്ട് മികച്ച വരുമാനം നൽകി എന്നത് കൊണ്ട് ഭാവിയിലും അത് ആവർത്തികണമെന്നില്ല. അതുകൊണ്ടുതന്നെ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് കൃത്യമായ പഠനം ആവശ്യമാണ്.

മികച്ച മിഡ് ക്യാപ് ഫണ്ടുകൾ
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 25 ശതമാനത്തിലധികം വാർഷിക വരുമാനം നൽകിയ മിഡ് ക്യാപ് സ്കീമുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട് - 33.07 ശതമാനം
2. നിപ്പോൺ ഇന്ത്യ ഗ്രോത്ത് മിഡ്‌ക്യാപ് ഫണ്ട് - 28.78 ശതമാനം
3. എഡൽവീസ് മിഡ്‌ക്യാപ് ഫണ്ട് - 28.59 ശതമാനം
4. എച്ച്ഡിഎഫ്സി മിഡ്ക്യാപ് ഫണ്ട് - 28.57 ശതമാനം
5. ഇൻവെസ്കോ ഇന്ത്യ മിഡ്‌ക്യാപ് ഫണ്ട് -27.57 ശതമാനം
6. ക്വാണ്ട് മിഡ്‌ക്യാപ് ഫണ്ട് - 27.24 ശതമാനം
7. കൊട്ടക് മിഡ്‌ക്യാപ് ഫണ്ട് - 27.12 ശതമാനം
8. മിറേ അസറ്റ് മിഡ്‌ക്യാപ് ഫണ്ട് - 26.37 ശതമാനം
9. ഐസിഐസിഐ പ്രുഡൻഷ്യൽ മിഡ്‌ക്യാപ് ഫണ്ട് - 26.17 ശതമാനം
10. സുന്ദരം മിഡ്‌ക്യാപ് ഫണ്ട് - 25.94 ശതമാനം
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications