സാമ്പത്തിക സുരക്ഷ എല്ലാവർക്കും ആവശ്യമാണ്. അതിനായി ഉയർന്ന പലിശയുള്ള നിക്ഷേപങ്ങൾ കണ്ടെത്തണം. മുതിർന്ന പൗരൻമാർക്ക് അവരുടെ ജിവിതം കൂടുതൽ ആസ്വദിക്കാൻ ഇത്തരം നിക്ഷേപങ്ങൾ സഹായിക്കും. ഏതൊരു ആവശ്യത്തിനും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പ്രായമായവർക്ക് സാധിക്കണം. 60 വയസ്സ് കഴിഞ്ഞാൽ സാധാരണയായി പെൻഷൻ ലഭിക്കും. പക്ഷേ പെൻഷൻ ഒരു സ്ഥിര വരുമാനമല്ല. എന്നാൽ എഫ്.ഡികളിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് സ്ഥിരമായ ഉറപ്പുള്ള വരുമാനം നേടാം.
രാജ്യത്തെ എല്ലാ ബാങ്കുകളും എഫ്.ഡി സ്കീമുകൾ നൽകുന്നു. അതിൽ സാധാരണ പൗരൻമാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് പലിശ നിരക്ക് കൂടുതലായിരിക്കും. ഓരോ ബാങ്കിലും വ്യത്യസ്ത എഫ്.ഡികളും വ്യത്യസ്ത പലിശ നിരക്കുമാണ്. ഇവയുടെ കാലാവധിയിൽ പോലും മാറ്റം ഉണ്ടാവും. ഏത് എഫ്.ഡിയിൽ നിങ്ങൾ നിക്ഷേപിച്ചാലും അതിൽ നിങ്ങളുടെ നേട്ടം എന്താണെന്ന് മനസിലാക്കുക. റിട്ടേണുകൾ എത്രയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷം എഫ്.ഡി തിരഞ്ഞെടുക്കാം. ഏഴ് ദിവസം മുതൽ ഏകദേശം 10 വർഷത്തിനുള്ളിൽ വരെ എഫ്.ഡി കാലാവധി ഉണ്ടാവും.
എല്ലാ പൊതു മേഖല, സ്വകാര്യ മേഖലാ ബാങ്കുകളിലും നിരവധി സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകളുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന പലിശ നിരക്കിൽ ലാഭം നൽകുന്ന ബാങ്കുകളാണ് എസ്.ബി.ഐ, പി.എൻ.ബി, കാനറ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ. ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കുള്ള എഫ്.ഡിയ്ക്ക് എത്ര പലിശ നൽകുന്നുവെന്ന് പരിശോധിക്കാം....
1. എസ്.ബി.ഐ പലിശ നിരക്ക്
ഈ പൊതുമേഖലാ ബാങ്ക് മുതിർന്ന പൗരൻമാർക്ക് അമൃത് വൃഷ്ടി എഫ്.ഡി സ്കീമിന് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് എസ്.ബി.ഐയുടെ ഒരു ജനപ്രിയ എഫ്.ഡി സ്കീമാണ്. ഈ നിക്ഷേപത്തിന്റെ കാലാവധി 444 ദിവസമാണ്. അതായത് കൃത്യമായി പറഞ്ഞാൽ 1 വർഷവും രണ്ട് മാസവും 18 ദിവസവും കണക്കാക്കാം.
2. കാനറ ബാങ്ക് പലിശ നിരക്ക്
കാനറാ ബാങ്ക് മുതിർന്ന പൗരൻമാർക്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 7.75% പലിശ നിരക്ക് ഉറപ്പ് നൽകുന്നു.

3. പഞ്ചാപ് നാഷണൽ ബാങ്ക് (PNB) പലിശ നിരക്ക്
പഞ്ചാപ് നാഷണൽ ബാങ്കിൽ മുതിർന്ന പൗരൻമാർക്ക് എഫ്.ഡി തുറക്കാം. 400 ദിവസത്തെ നിക്ഷേപത്തിന് നിങ്ങൾക്ക് 7.75 ശതമാനം പലിശ ഉറപ്പാക്കാം. 400 ദിവസം കണക്കാക്കിയാൽ ഏകദേശം 1 വർഷവും 1 മാസവും ഉണ്ടാവും.
4. ആക്സിസ് ബാങ്ക് പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് 15 മാസം മുതൽ 2 വർഷം വരെയുള്ള എഫ്.ഡികൾക്ക് ആക്‌സിസ് ബാങ്ക് 7.75 ശതമാനം പലിശ ഉറപ്പ് നൽകുന്നു. മാത്രമല്ല 5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്.ഡി നിക്ഷേപങ്ങളും ഇവിടെയുണ്ട്.
5. ഐ.സി.ഐ.സി.ഐ ബാങ്ക് പലിശ നിരക്ക്
ഐ.സി.ഐ.സി.ഐ ബാങ്ക് മുതിർന്ന പൗരന്മാർക്കായി 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള എഫ്.ഡി സ്കീം നൽകുന്നു. 7.80 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.
6. എച്ച്.ഡി.എഫ്.സി ബാങ്ക് പലിശ
മുതിർന്ന പൗരന്മാർക്ക് 4 വർഷം 7 മാസം (55 മാസം) വരെയുള്ള എഫ്.ഡികൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് 7.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ആറ് ബാങ്കുകളും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നിരക്കിലാണ് എഫ്.ഡി നൽകുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications