ഇന്ത്യയിൽ ഒരു വലിയ ഫിഷിംഗ് ആക്രമണത്തിന്റെ ഭീഷണിയുണ്ടെന്ന് സെർട്ട്-ഇൻ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഫിഷിംഗ് ആക്രമണം സർക്കാർ സ്ഥാപനങ്ങശിൽ നിന്ന് സെൻസിറ്റീവ് വ്യക്തിഗത ഡാറ്റകളും സാമ്പത്തിക വിവരങ്ങളും മോഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഫിഷിംഗ് ആക്രമണം കോവിഡ് -19 നിർദ്ദേശങ്ങളുടെ മറവിൽ നടക്കുമെന്നും ഇത് ജൂൺ 21 ന് ആരംഭിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മുന്നറിയിപ്പ്
ഈ സൈബർ ആക്രമണങ്ങൾ ചെറുതും വലുതുമായ ബിസിനസ്സ് സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചായിരിക്കും നടത്തുക. ഫിഷിംഗ് കാമ്പെയ്ൻ സർക്കാരിലേയ്ക്കുള്ള കൊവിഡ് ധനസഹായത്തിന്റെ മറവിലായിരിക്കുമെന്നാണ് വിവരം. മെയിലിലൂടെ ലഭിക്കുന്ന ഫയലുകൾ ഡൌൺലോഡുചെയ്യുകയോ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ നൽകുകയോ ചെയ്താൽ നിങ്ങലെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന തരത്തിലാണ് ഇമെയിലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സിആർടി-ഇൻ പ്രസ്താവനയിൽ പറഞ്ഞു.
വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും
തട്ടിപ്പുകാർ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ആവശ്യപ്പെട്ടേക്കാം. അത് പിന്നീട് ഉപയോഗപ്പെടുത്താവുന്നതാണ്. വ്യക്തികളുടെ 20 ലക്ഷം ഇമെയിൽ ഐഡികളിലേയ്ക്ക് ഇത്തരത്തിൽ തട്ടിപ്പ് സന്ദേശം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ സൈബർ അക്രമികൾ ഡൽഗി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഫ്രീ കോവിഡ് -19 ടെസ്റ്റിംഗിനുള്ള ഉള്ള ഇമെയിലുകൾ അയയ്ക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സൂചനകളുണ്ട്.
ഇ മെയിൽ ഐഡി
Ncov2019gov.in എന്ന ഇ മെയിൽ ഐഡി തട്ടിപ്പിനായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസി ഉപയോക്താക്കൾക്ക് പാലിക്കേണ്ട ചില മാർഗ്ഗനിർദ്ദേശങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ആവശ്യമില്ലാത്ത ഇമെയിലുകളിൽ നിന്ന് അറ്റാച്ചുമെന്റുകൾ ഡൌൺലോഡ് ചെയ്യുകയോ തുറക്കുകയോ ചെയ്യരുത്. മാത്രമല്ല അത്തരം ഇമെയിലുകളിലെ യുആർഎല്ലിൽ ക്ലിക്ക് ചെയ്യാൻ പാടില്ല.
സംശയം തോന്നിയാൽ
ഉപയോക്താക്കൾക്ക് ഇമെയിലിലെ അക്ഷരപ്പിശകുകളോ അല്ലെങ്കിൽ ക്രമക്കേടുകളോ പരിശോധിച്ചും തട്ടിപ്പുകൾ കണ്ടെത്താം. ഇത്തരത്തിൽ സംശയം തോന്നുന്ന മെയിലുകളിൽ സ്വകാര്യ അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ സമർപ്പിക്കരുത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications