ആലപ്പുഴ ല സ്വദേശി മാനസ് മധുവിന്റെ ഏത്തയ്ക്ക ഉപ്പേരി ബ്രാൻഡായ ബിയോണ്ട് സ്നാക്സിലേക്ക് 71 കോടിരൂപയുടെ (8.3 മില്യൻ യുഎസ് ഡോളർ) നിക്ഷേപമെത്തി. ഡൽഹി ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ 12 ഫ്ലാഗ്സ് ഗ്രൂപ്പാനു വൻതുക നിക്ഷേപിച്ചുകൊണ്ട് ബിയോണ്ട് സ്നാക്സിനെ പാൻ വേൾഡ് ഐറ്റമാക്കി മാറ്റിയത്.
2020ലാണ് മനസ് മധു തന്റെ സ്‌നാക്‌സ് കമ്പനി ആരംഭിച്ചത്. കാർഷിക, ഭക്ഷ്യ രംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന നാബ് വെഞ്ച്വേഴ്സ് 2023ൽ 28 കോടിയുടെ ഫണ്ടിങ് കമ്പനിയ്ക്ക് വേണ്ടി നടത്തിയിരുന്നു. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് എംബിഎ ബിരുദധാരിയായ മാനസ് ഭക്ഷ്യരംഗത്തെ സംരംഭകനായി മാറിയത്. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുമായിട്ടായിരുന്നു ആദ്യം മാൻസ് വിപണിയിൽ എത്തിയത്. എന്നാൽ അത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ആ തകർച്ചയിൽ നിന്ന് കരകയറാൻ വിവിധ രുചികളിൽ ഏത്തയ്ക്ക ഉപ്പേരി എത്തിക്കുകയായിരുന്നു മാനസ് ചെയ്തത്. ഈ പ്രോഡക്റ്റ് രാജ്യാന്തര വിപണി തന്നെ കീഴടക്കി.

ഹോൾസെയിൽ രംഗത്ത് മാത്രം ശ്രദ്ധിച്ചിരുന്ന ബിയോണ്ട് സ്നാക്സ് കഴിഞ്ഞ വർഷമാണു റീട്ടെയ്ൽ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചത്. എന്നാൽ ഇപ്പോൾ 50% വിറ്റുവരവ് ഇവയിലൂടെയാണ് കമ്പനിക്ക് ലഭിക്കുന്നത്. രാജ്യാത്താകെ നിലവിൽ 20,000 റീട്ടെയ്ൽ ഔട്‌ലെറ്റുകളുണ്ട് ഇപ്പോൾ കമ്പനിക്ക്. ബിയോണ്ട് സ്നാക്സിനായി ഏകദേശം 200 കർഷകരാണു കൃഷി ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെക്കാൾ ഇരട്ടി വിറ്റുവരവാണു സ്ഥാപനം നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ലഭിച്ച ഇൻവെസ്റ്റ്‌മെന്റ് പുതിയ വിപണികൾ കണ്ടെത്താനും കൂടുതൽ ഗവേഷണങ്ങൾ നടത്താനും ഉപയോഗിക്കുമെന്നാണ് മധു പറയുന്നത്.
ആമസോൺ, ഫ്ലിപ്കാർട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ വിൽപനസൈറ്റുകളും റീട്ടെയ്ൽ ഔട്‌ലെറ്റുകളും വഴിയാണ് സ്നാക്സിന്റെ വിൽപ്പന നടക്കുന്നത്. ദേശി മസാല, സ്വീറ്റ് ചില്ലി, പെറി പെറി, സോൾട്ട് ആൻഡ് ബ്ലാക്ക് പെപ്പർ, ബനാന വേവ്സ് (ലെയ്സ് മോഡൽ) എന്നിങ്ങനെ വിവിധ രുചികളിൽ ബിയോണ്ട് സ്നാക്സിന്റെ ഉപ്പേരി ലഭ്യമാണ്. ഈ ഫ്ലേവറുകളിലെ വ്യത്യസ്തത രാജ്യാന്തര തലത്തിൽ വരെ ഇതിന്റെ പ്രീതി വർധിപ്പിച്ചത് .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications