കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 12 ന് നടത്തുന്ന രാജ്യവ്യാപക പണിമുടക്ക് ദൈനം ദിന ജീവിതത്തെ ബാധിയ്ക്കും. കര്‍ഷക സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന പണിമുടക്ക്, കേരളത്തില്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതപ്പെടുന്നത്.

പണിമുടക്കിനുള്ള കാരണങ്ങള്‍
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകള്‍ സംയുക്തമായാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ നാല് പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെയാണ് പ്രതിഷേധം. ഇവര്‍ പറയുന്നതനുസരിച്ച്, പുതിയ നിയമങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയും, തൊഴില്‍ സുരക്ഷ കുറയ്ക്കുകയും ചെയ്യും. തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും എളുപ്പമാക്കുന്ന നിയമങ്ങളാണിതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. സ്വകാര്യവല്‍ക്കരണം, വേതന സ്തംഭനം, സാമൂഹിക സുരക്ഷയുടെ അഭാവം, തൊഴിലാളിവര്ഗത്തിന്മേലുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവയെക്കുറിച്ചും അവര്‍ ആശങ്കകള്‍ ഉന്നയിച്ചു.
കര്‍ഷകരുടെ പി്ന്തുണ
ഇന്ത്യ-യുഎസ്, യുകെ, ന്യൂസിലന്റ്, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ രാഷ്ട്രങ്ങളുമായി ഒപ്പുവച്ച വ്യാപാരക്കരാറുകള്ക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണ്. കരാറുകളെ എതിര്‍ക്കുന്ന സംയുക്ത് കിസാന്‍ മോര്‍ച്ച (എസ്കെഎം), അഖിലേന്ത്യാ കിസാന്‍ സഭ (എഐകെഎസ്)തുടങ്ങിയ സംഘടനകള്‍ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ അടിയറവ് വച്ചതായി അവര്‍ ആരോപിക്കുന്നു. പാലുല്‍പ്പന്നങ്ങള്‍, മൃഗങ്ങളുടെ തീറ്റ, സോയാബീന്‍ എണ്ണ, തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് അനുവാദം നല്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെടും
ഫെബ്രുവരി 12 ലെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക ബാങ്കിംഗ് സേവനങ്ങളേയാകും. പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ), എഐബിഒഎ, ബിഇഎഫ്ഐ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബ്രാഞ്ച് പ്രവര്‍ത്തനങ്ങള്‍, ചെക്ക് ക്ലിയറന്‍സുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, മറ്റ് പതിവ് ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ തടസ്സപ്പെട്ടേയ്ക്കാം. അതേസമയം ചില സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങള്‍
വ്യപാര കരാറിനെതിരെയുള്ള പ്രതിഷേധ സൂചകമായി രാജ്യമൊട്ടാകെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കര്‍ഷക യൂണിയനുകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗര കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയനുകളും പ്രകടനം നടത്തും. തൊഴിലാളികള്‍, കര്‍ഷകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ കൈകോര്‍ക്കുന്നതിനാല്‍, ഫെബ്രുവരി 12 ന് നടക്കുന്ന ഭാരത് ബന്ദ് രാജ്യവ്യാപകമായി കാര്യമായ സ്വാധീനം ചെലുത്തിയേക്കും. അസൗകര്യം ഒഴിവാക്കാന്‍ പൗരന്മാര് അവരുടെ യാത്ര, ബാങ്കിംഗ്, ഔദ്യോഗിക ജോലികള്‍ എന്നിവ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം.
അടച്ചിടാന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍
- പൊതുമേഖലാ ബാങ്ക് ശാഖകള്‍
- കേന്ദ്ര,സംസ്ഥാന ഓഫീസുകള്‍
- പൊതുഗതാഗത സേവനങ്ങള്‍
- കേരളം പോലുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- പ്രതിഷേധങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ വിപണികളും കടകളും
- തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ റോഡ് ഉപരോധത്തിന് സാധ്യതയുണ്ട്
ഭാരത് ബന്ദ്: തുറന്നിരിക്കാന്‍ സാധ്യതയുള്ളത് എന്താണ്?
- സ്വകാര്യ ഓഫീസുകള്‍ (പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ച്)
- ആശുപത്രികള്‍, ആംബുലന്‍സുകള്‍ തുടങ്ങിയ അടിയന്തര സേവനങ്ങള്‍
- വിമാനത്താവളങ്ങളും അവശ്യ സേവനങ്ങളും
- ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം സേവനങ്ങള്‍ (പരിമിതികളോടെ പ്രവര്‍ത്തിച്ചേക്കാം).
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
