ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓഹരി വാഗ്ദാനം ചെയ്യാന്‍ ഭാരത് പെട്രോളിയം കോര്പ്പറേഷന് (ബിപിസിഎല്‍) തീരുമാനിച്ചു. ഇതോടെ വിപണി വിലയുടെ മൂന്നിലൊന്ന് കൊടുത്ത് ഓഹരികള്‍ വാങ്ങാന്‍ ബിപിസിഎല്‍ ജീവനക്കാര്‍ക്ക് കഴിയും. സ്വകാര്യവത്കരണം നടപ്പിലാകും മുന്‍പ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിപിസിഎല്‍ നല്കുന്ന പ്രത്യേക പാരിതോഷികമാണിത്. 'എപ്ലോയീ സ്റ്റോക്ക് പര്‍ച്ചേസ് പദ്ധതി' (ഇഎസ്പിഎസ്) പ്രകാരം ജീവനക്കാര്‍ക്ക് ട്രസ്റ്റ് മെക്കാനിസം വഴി ഓഹരി വില്‍ക്കാനുള്ള നീക്കത്തിന് വെള്ളിയാഴ്ച്ച ബിപിസിഎല്‍ ബോര്‍ഡ് അനുമതി നല്കി. പുതിയ തീരുമാനം ഇപ്പോഴത്തെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്.

നിലവില്‍ കമ്പനിയുടെ 9.33 ശതമാനത്തോളം ഓഹരി ബിപിഎസില്‍ ട്രസ്റ്റിന്റെ കൈവശമുണ്ട്. ഇതില്‍ 2 ശതമാനം ജീവനക്കാര്‍ക്ക് സമര്‍പ്പിക്കാനാണ് ബിപിസിഎല്ലിന്റെ ആലോചന. അടുത്ത ആറുമാസംകൊണ്ട് വിപണി വിലയുടെ മൂന്നിലൊന്ന് മൂല്യത്തില്‍ ഓഹരികള്‍ വാങ്ങാന്‍ ജീവനക്കാര്‍ക്ക് കമ്പനി അവസരമൊരുക്കും. ഗ്രേഡ് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഓരോ ജീവനക്കാരനും എത്ര ഓഹരികള്‍ വരെ വാങ്ങാമെന്ന് നിശ്ചയിക്കുക. ബോര്‍ഡ് സമിതിയിലുള്ള ഡയറക്ടര്‍മാര്‍ക്കും കമ്പനി ഓഹരി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇതേസമയം ഇഎസ്പിഎസ് വഴി വാങ്ങുന്ന ഓഹരികള്‍ക്ക് ഒരുവര്‍ഷത്തെ 'ലോക്ക് ഇന്‍' കാലയളവുണ്ടായിരിക്കും. അതായത് ഓഹരി വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷം ഇവ കൈമാറാന്‍ കഴിയില്ല. ബിപിസിഎല്‍ ട്രസ്റ്റിന്റെ പക്കല്‍ മിച്ചം വരുന്ന 7.33 ശതമാനം ഓഹരി എന്തുചെയ്യമെണമെന്ന കാര്യത്തില്‍ കമ്പനി ഇനിയും ആലോചന നടത്തുകയാണ്. വെള്ളിയാഴ്ച്ച ഓഹരിയൊന്നിന് 403.40 രൂപ എന്ന നിലയ്ക്കാണ് ബിപിസിഎല്‍ സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്.
എന്തായാലും പുതിയ നടപടിയില്‍ ബിപിസിഎല്ലില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തത്തില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ കൈവശമുള്ള 52.98 ശതമാനം ബിപിസിഎല്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ബിപിസിഎല്ലിന്റെ വില്‍പ്പന നടപടി 2022 ഏപ്രിലിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര അറിയിച്ചുകഴിഞ്ഞു. നിലവില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നും കമ്പനി വാങ്ങാനുള്ള താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. താത്പര്യപത്രം കിട്ടിയാല്‍ ഒരുമാസത്തിനകം ബിപിസിഎല്‍ വസ്തുവകകളുടെ മൂല്യനിര്‍ണയം തുടങ്ങും. രണ്ട് മാസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ആറുമാസംകൊണ്ട് 'ഫൈനാന്‍ഷ്യല്‍ ബിഡ്' പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. രണ്ടുമാസത്തിനകം ഫൈനാന്‍ഷ്യല്‍ ബിഡ് അംഗീകരിച്ച് ശേഷം അഞ്ചുമാസത്തിനകം മറ്റു നടപടികളും കേന്ദ്രം പൂര്‍ത്തിയാക്കും. തുടര്‍ന്ന് സ്വതന്ത്ര നിരീക്ഷണ സമിതിയെ നിയോഗിച്ച് നാലുമാസംകൊണ്ട് കമ്പനി കൈമാറ്റം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications