ഭാരതി എയര്‍ടെല്ലില്‍ കുറഞ്ഞത് രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വാങ്ങാന്‍ ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ ഏതാനും മണിക്കൂറുകള്‍ക്കാണ് പുറത്തുവന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച വിശദീകരണവുമായി ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ ഘട്ടത്തില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് പ്രസ്താവനയുമായാണ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ആറ് ആഴ്ചകളിലായി, റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള ആഗോള നിക്ഷേപകരില്‍ നിന്ന് 87,655 കോടി രൂപ സമാഹരിച്ചിത് വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ ആഗോള സാങ്കേതികവിദ്യ വളര്‍ച്ച നിക്ഷേപകരായ ഫെയ്സ്ബുക്ക്, സില്‍വര്‍ ലെയ്ക്ക്, വിസ ഇക്വിറ്റി പാര്‍ട്ണേര്‍സ്, ജനറല്‍ അറ്റ്ലാന്റിക്ക്, കെകെആര്‍, മുബദാല എന്നിവരില്‍ നിന്നാണ് ജിയോ പ്ലാറ്റ്ഫോം 87,655 കോടി രൂപ സമാഹരിച്ചത്.
അബുദാബി ആസ്ഥാനമായുള്ള പരമാധികാര നിക്ഷേപകനായ മുബദാല, ഇക്വിറ്റി മൂല്യമായ 4.91 ലക്ഷം കോടി രൂപയിലും എന്റര്‍പ്രൈസ് മൂല്യമായ 5.16 ലക്ഷം കോടി രൂപയിലുമാണ് ജിയോ പ്ലാറ്റ്ഫോമില്‍ 9,093 കോടി രൂപ നിക്ഷേപിക്കുന്നതെന്ന് ജിയോ ഇന്ന് പ്രഖ്യാപിച്ചിരുന്നു. മുബദാലയുടെ നിക്ഷേപം പൂര്‍ണമായും ലയിപ്പിച്ച അടിസ്ഥാനത്തില്‍ ജിയോ പ്ലാറ്റ്ഫോമിലെ 1.85 ശതമാനം ഓഹരിയിലേക്ക് വിവര്‍ത്തനം ചെയ്യും.
ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിയുടെയും ഇന്ത്യയുടെ ഐഡിയ സെല്ലുലാറിന്റെയും സംയുക്ത സംരംഭമായ വോഡഫോണ്‍ ഐഡിയയിലേക്കുള്ള നിക്ഷേപത്തെക്കുറിച്ച് ആല്‍ഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിള്‍ അന്വേഷിക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ആമസോണ്‍-ഭാരതി എയര്‍ടെല്‍ വാര്‍ത്തയും ഇത്തരത്തിലുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട ഊഹങ്ങളായിരിക്കാമെന്നാണ് വിലയിരുത്തുന്നത്.
ഭാരതി എയര്‍ടെല്ലിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം
'2020 ജൂണ്‍ 04 -ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച, ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളറിന്റെ ഓഹരി ആമസോണ്‍ വാങ്ങുന്നുവെന്ന വാര്‍ത്തയെ പരാമര്‍ശിച്ചാണ് ഈ പ്രസ്താവന. ഇക്കാര്യത്തില്‍, കമ്പനി പതിവായി എല്ലാ ഡിജിറ്റല്‍, ഒടിടി മത്സരാര്‍ത്ഥികളുമായും പ്രവര്‍ത്തിക്കുന്നുവെന്നും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കണ്ടന്റ്, സേവനങ്ങള്‍ എന്നിവ വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് കൊണ്ടുവരുന്നതിനും അവരുമായി ദൃഢമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍, അതിലുപരി ഈ ഘട്ടത്തില്‍ മറ്റൊരു തരത്തിലുള്ള നിര്‍ദേശവും പരിഗണനയിലില്ല.
ബന്ധപ്പെട്ട കമ്പനികള്‍ ഇക്കാര്യത്തില്‍ ഉചിതമായും സമയബന്ധിതമായും വ്യക്തത വരുത്തിയിട്ടും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സ്റ്റോക്ക് വില നീക്കുമ്പോള്‍ അത്തരം ഊഹങ്ങളിലൂന്നിയ റിപ്പോര്‍ട്ടുകള്‍ അനാവശ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്യും. ടെലികോം മേഖലയിലെ പതിവ് രീതിയായി മാറിയ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
