കഴിഞ്ഞ അഞ്ചു മാസമായി സുനില്‍ മിത്തലിന്റെ എയര്‍ടെലിനെ കടത്തിവെട്ടാന്‍ കഴിയാതെ വിഷമിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. മൊത്തം വരിക്കാരുടെ കാര്യത്തിലും 4ജി വരിക്കാരുടെ കാര്യത്തിലും എയര്‍ടെല്ലാണ് ഇപ്പോള്‍ മുന്നില്‍. എയര്‍ടെലിന് എവിടുന്നാണ് ഇത്രയും വരിക്കാരെന്ന് ചിന്തിക്കുന്നുണ്ടോ? വോഡഫോണ്‍ ഐഡിയ നെറ്റ്വര്‍ക്ക് വിട്ടുപോരുന്ന ആളുകളെല്ലാം എയര്‍ടെലിലേക്കാണ് ചേക്കേറുന്നത്. ഇക്കാര്യം വെളിപ്പെടുത്തുന്നത് മറ്റാരുമല്ല, ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തന്നെ.

ഡിസംബറില്‍ എയര്‍ടെലിന്റെ വിപണി വിഹിതം 27.96 ശതമാനത്തില്‍ നിന്നും 29.30 ശതമാനമായി വര്‍ധിച്ചു. ഇതേകാലത്ത് ജിയോയുടെ മാര്‍ക്കറ്റ് 35.03 ശതമാനത്തില്‍ നിന്നും 35.43 ശതമാനം മാത്രമേ കൂടിയുള്ളൂ. വോഡഫോണ്‍ ഐഡിയയുടെ തകര്‍ച്ചയാണ് എയര്‍ടെലിന്റെ വളര്‍ച്ചയ്ക്ക് വളമാവുന്നത്. ജൂലായില്‍ 26.34 ശതമാനമുണ്ടായിരുന്നു വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതം ഡിസംബര്‍ പിന്നിട്ടപ്പോഴേക്കും 24.64 ശതമാനമായി ചുരുങ്ങി. ബിഎസ്എന്‍എല്ലിന്റെ ചിത്രവും ശോഭനമല്ല. ജൂലായില്‍ 10.37 ശതമാനമുണ്ടായിരുന്ന ബിഎസ്എന്‍എല്ലിന്റെ വിഹിതം ഡിസംബറില്‍ 10.29 ശതമാനമായാണ് കുറഞ്ഞത്.
സജീവ വരിക്കാരുടെ മത്സരത്തിലും എയര്‍ടെല്‍ തന്നെയാണ് ഇപ്പോള്‍ കേമന്‍. പുതിയ റിപ്പോര്‍ട്ടു പ്രകാരം ഡിസംബറില്‍ 55 ലക്ഷം ആളുകള്‍ കൂടി എയര്‍ടെല്‍ സേവനങ്ങള്‍ സജീവമായി ഉപയോഗിച്ചു. ഇതോടെ കമ്പനി കയ്യടക്കുന്ന സജീവ വരിക്കാരുടെ എണ്ണം 32.89 കോടിയില്‍ എത്തിനില്‍ക്കുകയാണ്. സജീവ വരിക്കാരുടെ കാര്യം മാത്രം പരിഗണിച്ചാല്‍ എയര്‍ടെലിന് 33.7 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്. പ്രഥമ എതിരാളിയായ ജിയോയ്ക്ക് ഡിസംബറില്‍ 32 ലക്ഷം വരിക്കാരെ മാത്രമേ സജീവ ഗണത്തില്‍ അധികമായി കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. 32.80 കോടിയാണ് ജിയോയുടെ മൊത്തം സജീവ വരിക്കാരും.
പറഞ്ഞവരുമ്പോള് ജിയോയുടെ മൊത്തം വരിക്കാരില്‍ 80.3 ശതമാനം പേര് മാത്രമാണ് സജീവമായി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. മറുഭാഗത്ത് എയര്‍ടെലില്‍ 97.1 ശതമാനം വരിക്കാരും സജീവമായി രംഗത്തുണ്ട്. എന്തായാലും ജിയോയും എയര്‍ടെലും തമ്മിലെ പോരിനിടയില്‍ നഷ്ടം മുഴുവന്‍ വോഡഫോണ്‍ ഐഡിയക്കാണ്. തുടര്‍ച്ചയായ 26 ആം മാസവും വോഡഫോണ്‍ ഐഡിയയില്‍ നിന്നും വരിക്കാര്‍ കൊഴിഞ്ഞുപോകുന്നു. ഡിസംബറില്‍ 15 ലക്ഷം വരിക്കാരെ കൂടി കമ്പനിക്ക് നഷ്ടമായി. വോഡഫോണ്‍ ഐഡിയയുടെ മാര്‍ക്കറ്റ് വിഹിതം 26.34 ശതമാനത്തിലേക്ക് ചുരുങ്ങാനുള്ള കാരണവും ഇതുതന്നെ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications