നഷ്ടത്തിന്റെ കണക്കുകള്‍ തുടരുകയാണ്. എന്നിരുന്നാലും കഴിഞ്ഞതവണത്തെപ്പോലെ അതിഭീകരമായ നഷ്ടങ്ങളിലേക്ക് തുറിച്ചുനോക്കുന്നില്ല സെപ്തംബര്‍ പാദം ഭാരതി എയര്‍ടെല്‍. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ 763.2 കോടി രൂപയാണ് രാജ്യത്തെ പ്രധാന ടെലികോം കമ്പനികളില്‍ ഒന്നായ എയര്‍ടെല്ലിന്റെ മൊത്തം നഷ്ടം. കഴിഞ്ഞവര്‍ഷം ഇതേ കാലത്ത് 23,044.9 കോടി രൂപയായിരുന്നു കമ്പനി നേരിട്ട നഷ്ടം.
ഇക്കുറി മൊത്തം വരുമാനത്തില്‍ 20.7 ശതമാനം വര്‍ധനവ് കണ്ടത് എയര്‍ടെല്ലിനെ രക്ഷിച്ചു. നിലവില്‍ 25,993.9 കോടി രൂപയുണ്ട് ഭാരതി എയര്‍ടെല്ലിന്റെ മൊത്തം വരുമാനം. ഇതില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാത്രം കമ്പനി നേടിയ വരുമാനം 25,785 കോടി രൂപയാണ്. വര്‍ഷാവര്‍ഷമുള്ള കണക്കുനോക്കിയാല്‍ ഈ വിഭാഗത്തില്‍ 22 ശതമാനം വര്‍ധനവ് എയര്‍ടെല്‍ രേഖപ്പെടുത്തി.

കൊവിഡ് ഭീതിയെത്തുടര്‍ന്ന് വലിയ ശതമാനം ആളുകള്‍ വീട്ടിലിരുന്ന് പണിയെടുക്കാന്‍ തുടങ്ങിയ സാഹചര്യം എയര്‍ടെല്ലിനെ തുണയ്ക്കുകയാണ്. 'വര്‍ക്ക് ഫ്രം ഹോം' പതിവായതോടെ ജനങ്ങളുടെ ഡേറ്റ ഉപഭോഗം കൂടി. ഇതിനിടെ പ്ലാനുകളുടെ നിരക്ക് കൂട്ടിയതും എയര്‍ടെല്ലിന്റെ വരുമാനത്തെ സ്വാധീനിച്ചു. നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദം 18,747 കോടി രൂപയുടെ വരുമാനം ഇന്ത്യയില്‍ നിന്ന് മാത്രം കമ്പനി നേടി. വര്‍ഷാവര്‍ഷമുള്ള കണക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ വളര്‍ച്ച 22 ശതമാനം.
മൊബൈല്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ വരുമാനവും 26 ശതമാനം എയര്‍ടെല്ലിന് വര്‍ധിച്ചിട്ടുണ്ട്. ഇക്കുറി ഓരോ ഉപയോക്താവില്‍ നിന്നും നേടുന്ന ശരാശരി വരുമാനത്തിലും വര്‍ധനവ് കാണാം. സെപ്തംബര്‍ പാദം ശരാശരി 162 രൂപയാണ് ഓരോ ഉപഭോക്താവില്‍ നിന്നും എയര്‍ടെല്ലിന് കിട്ടുന്നത്. മുന്‍സാമ്പത്തികവര്‍ഷം രണ്ടാം പാദമിത് 128 രൂപ മാത്രമായിരുന്നു.
4ജി ഉപയോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് സംഭവിച്ചു. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 48.1 ശതമാനം വര്‍ധനവോടെ 152.7 ദശലക്ഷത്തില്‍ എത്തിനില്‍ക്കുകയാണ് എയര്‍ടെല്ലിന്റെ 4ജി വരിക്കാര്‍. വീടുകള്‍ കേന്ദ്രമാക്കിയുള്ള ബിസിനസ് മോഡലിലും 7.3 ശതമാനം വരുമാന വളര്‍ച്ച എയര്‍ടെല്‍ കയ്യടക്കി. സെപ്തംബര്‍ പാദം 'ഹോം ബിസിനസ്' വിഭാഗത്തില്‍ 1.29 ലക്ഷം ഉപയോക്താക്കളെ നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ 2.58 ദശലക്ഷത്തില്‍ വന്നുനില്ക്കുന്ന എയര്‍ടെല്ലിന്റെ 'യൂസര്‍ ബേസ്'. ആകര്‍ഷകമായ എക്സ്ട്രീം സേവനങ്ങളും പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമാണ് ഹോം ബിസിനസ് ശ്രേണിയില്‍ എയര്‍ടെല്ലിന് മുതല്‍ക്കൂട്ടായത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications