ഇന്ത്യയിലെ ടെലികോം വ്യവസായത്തിലെ മുൻനിര കമ്പനിയായ ഭാരതി എയർടെൽ ശ്രദ്ധേയ സാമ്പത്തിക നേട്ടത്തിലേക്ക് ഉയരുന്നു. ഓഹരി വിപണിയിലെ ഇന്നത്തെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഇന്ന് ഇതുവരെയുള്ള കണക്ക് പ്രകാരം 5 ശതമാനത്തിന് മുകളിൽ വളർച്ചയാണ് രേഖപ്പെടുത്തിയത്. 20% വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ നിഗമനം. നിലവിൽ ഭാരതി എയർടെൽ ഓഹരിയുടെ ടാർഗറ്റ് വില 1875 രൂപയാണെന്നും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പറയുന്നു.
ഭാരതി എയർടെൽ
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ. നിരവധി സബസ്ക്രൈബേഴ്സുള്ള എയർടെൽ ഇപ്പോൾ ഓഹരി വിപണിയിലും തിളങ്ങുന്നു. ജൂലൈയിൽ ഭാരതി എയർടെല്ലിന്റെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു, ആ സമയത്ത് അൽപം വീഴ്ച നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഓഹരി വിപണിയിൽ എയർടെൽ മുന്നേറുന്നു.
2024 ജൂൺ 30ന് കമ്പനി ഏകീകൃത അറ്റാദായത്തിൽ ഉയർച്ച കൈവരിച്ചിരുന്നു. 158 ശതമാനമായിരുന്നു അന്ന് വാർഷിക വളർച്ച നേടിയത്. കമ്പനിയുടെ മൊത്തം അറ്റാദായം 4,160 കോടി രൂപയായി ഉയരുകയും ചെയ്തു. മാത്രമല്ല കമ്പനിയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 3% വർദ്ധിച്ച് 38,506 കോടി രൂപയായി മാറിയിരുന്നു. അതായത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഭാരതി എയർടെല്ലിന്റെ ഓഹരികൾ 85 ശതമാനത്തിന് മുകളിൽ മുന്നേറിയിരുന്നു.

ഭാരതി എയർടെല്ലിന്റെ വളർച്ച
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് കണ്ടെത്തിയ റിപ്പോർട്ട് അനുസരിച്ച് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭാരതി എയർടെല്ലിന് 14.8% എന്ന ഉയർന്ന EBITDA CAGR വാഗ്ദാനം ചെയ്യുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഭാരതി എയർടെല്ലിന്റെ ശക്തമായ FCF (ഫ്രീ ക്യാഷ് ഫ്ലോ) വരുമാനം 6.7 ശതമാനമായിരിക്കുമെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് എടുത്തുകാണിക്കുന്നു. ഇത് വലിയൊരു നേട്ടമായി കണക്കാക്കാം. മാത്രമല്ല മൂലധനത്തിൻ്റെ വരുമാനം 2025 സാമ്പത്തിക വർഷത്തിൽ നിന്നും 2027 സാമ്പത്തിക വർഷത്തിലേക്ക് എത്തുമ്പോൾ ഉയരും. യഥാക്രമം 13.2%-ൽ നിന്ന് 19.9% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോൾ ഓഹരി വില 1642- 1646 രൂപയിലാണ് വ്യാപാരം നടക്കുന്നുണ്ട്. ഇത് 1700ലേക്ക് കടക്കുമോ? അല്ലെങ്കിൽ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പ്രവചിച്ചതു പോലെ 1875 ൽ വ്യാപാരം പുരോഗമിക്കുമോ? നിലവിൽ ചാഞ്ചാട്ടം വ്യക്തമാണ്, ഒപ്പം വളർച്ചയും.
വരുമാനം...
ഭാരതി എയർടെലിൻ്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ നിലവിലെ വരുമാനം (ടിടിഎം) 1.571 ട്രില്യൺ ആണ് . 2023-ൽ കമ്പനി 1.483 ട്രില്യൺ വരുമാനം നേടിയിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ 38506.4 കോടി വരുമാനം ഉണ്ടായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ അത് 41473.3 കോടിയായി വർദ്ധിച്ചു. രണ്ടാം പാദത്തിലേക്ക് എത്തിയപ്പോൾ 7.7% വർദ്ധനവായിരുന്നു രേഖപ്പെടുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
